ജപ്പാനിലെ ആണവ ദുരന്തം കുറോസോവ പ്രവചിച്ചത് മുപ്പതാണ്ട് മുമ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാനിലെ ആണവ ദുരന്തം കുറോസോവ പ്രവചിച്ചത് മുപ്പതാണ്ട് മുമ്പ്

    ജപ്പാനിലെ ആണവ റിയാക്ടര്* സ്*ഫോടന ദുരന്തം പ്രശസ്ത ജപ്പാനീസ് ചലച്ചിത്രകാരന്* അകിര കുറോസോവ മൂന്നു പതിറ്റാണ്ടുമുമ്പ് പ്രവചിച്ചു. കുറോസോവയുടെ അവസാന ചിത്രമായ 'ഡ്രീംസി'ലാണ് സ്വന്തം രാജ്യത്ത് ആണവ റിയാക്ടറുകള്* പൊട്ടിത്തെറിച്ചതുമൂലമുണ്ടായ ദുരന്തം പ്രവചിച്ചത്. 1990 ല്* പുറത്തിറങ്ങിയ ചിത്രത്തില്* നായകന്റെ സ്വപ്നമായാണ് ആണവ ദുരന്തം ചിത്രീകരിച്ചിരിക്കുന്നത്.

    നായകന്റെ വ്യത്യസ്തമായ ഏഴു സ്വപ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജപ്പാനിലെ ആറ് ആണവ റിയാക്ടറുകള്* ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുന്നതും തുടര്*ന്നുള്ള ദുരന്തവും തന്മയത്വത്തോടെ കുറോസോവ അവതരിപ്പിക്കുന്നു. സ്*ഫോടന പരമ്പരകളെ തുടര്*ന്ന് ആണവവികിരണങ്ങള്* ജനങ്ങളില്* ആഞ്ഞുപതിയുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയില്* ആയിരങ്ങള്* ഓടുന്നതും ഒടുവില്* നിലം പതിക്കുന്നതും ചിത്രത്തില്* കാണാം.

    അണുവികിരണത്തിന്റെ ദോഷങ്ങള്* കുറോസോവ വിവരിക്കുന്നു. പ്ലൂട്ടോണിയം അര്*ബുദവും സ്*ട്രോണ്*ഷ്യര്* -90 രക്താര്*ബുദവും ഉണ്ടാക്കുന്നു. സീസിയം 137 പ്രത്യുത്പാദന ശേഷി തകര്*ക്കും എന്നിങ്ങനെ ഇപ്പോള്* ജപ്പാനില്* സുനാമിയെ തുടര്*ന്ന് ആണവ റിയാക്ടര്* പൊട്ടിത്തകരുന്നതിന്റെ ദൃശ്യങ്ങള്* കാണുമ്പോഴാണ് കുറോസോവയുടെ ദീര്*ഘദൃഷ്ടി വ്യക്തമാവുന്നത്.
Working...
X