പടക്കുതിരയുമായി സ്*പില്*ബര്*ഗ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പടക്കുതിരയുമായി സ്*പില്*ബര്*ഗ്*

    പടക്കുതിരയുമായി സ്*പില്*ബര്*ഗ്*





    സ്റ്റീവന്* സ്​പില്*ബര്*ഗ്-ജുറാസിക് പാര്*ക്കിലൂടെയും ഷിന്*ഡ്*ലേഴ്*സ് ലിസ്റ്റിലൂടെയും ലോകം മുഴുവന്* ആരാധകരെ നേടിയിട്ടുണ്ട് ഈ ഹോളിവുഡ് സംവിധായകന്*. മൂന്നു വര്*ഷത്തെ ഇടവേളയ്ക്കുശേഷം തന്റെ ഏറ്റവും പുതിയ സിനിമ 'വാര്*ഹോഴ്*സു'മായി ഒരിക്കല്*ക്കൂടി പ്രേക്ഷകരിലേക്കെത്തുകയാണ് സ്​പില്*ബര്*ഗ്. നിര്*മാണജോലികള്* അന്തിമഘട്ടത്തിലായ ചിത്രത്തിന്റെ ചില സ്റ്റില്ലുകള്* കഴിഞ്ഞ ദിവസം സ്​പില്*ബര്*ഗ് പുറത്തുവിട്ടു.

    അനില്* അംബാനിയുടെ റിലയന്*സ് എന്റര്*ടെയ്ന്*മെന്റുമായി ചേര്*ന്ന് സ്​പില്*ബര്*ഗ് ആരംഭിച്ച ഡ്രീംവര്*ക്*സ് സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്*മാതാക്കള്*. പേരു സൂചിപ്പിക്കുന്നതുപോലെ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് 'വാര്*ഹോഴ്*സി'ന്റെ കഥ ഇതള്*വിരിയുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലും യൂറോപ്പിലുമായി വാര്*ഹോഴ്*സിന്റെ കഥ നടക്കുന്നത്. ഈ സിനിമയിലൂടെ സൗഹൃദത്തിന്റെയും കണ്ടെത്തലുകളുടെയും കരുത്തിന്റെയും ത്രസിപ്പിക്കുന്ന മുഹൂര്*ത്തങ്ങളാണ് പങ്കുവെക്കുന്നതെന്ന് സ്​പില്*ബര്*ഗ് ഒരഭിമുഖത്തില്* വ്യക്തമാക്കിയിട്ടുണ്ട്.

    ആല്*ബര്*ട്ട് എന്ന ചെറുപ്പക്കാരനും ജോയ് എന്ന കുതിരയും തമ്മിലുള്ള ആത്മബന്ധമാണ് വാര്*ഹോഴ്*സിന്റെ മുഖ്യപ്രമേയം. ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ ആല്*ബര്*ട്ടിന്റെ അച്ഛന്* ജോയിയെ ബ്രിട്ടീഷ് പട്ടാളത്തിനു വില്*ക്കുന്നു. വിവരമറിഞ്ഞ ആല്*ബര്*ട്ട് ജോയിയെ തേടി ഫ്രാന്*സിലെ യുദ്ധഭൂമികളിലേക്ക് തിരിയുകയാണ്. ഒട്ടേറെ യാതനകള്*ക്കും അലച്ചിലുകള്*ക്കും ശേഷം ആല്*ബര്*ട്ട് ജോയിയെ കണ്ടെത്തുന്നു. ജോയിയെ തിരികെ നാട്ടിലെത്തിക്കാന്* ആല്*ബര്*ട്ട് നടത്തുന്ന ധീരമായ ശ്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

    1982-ല്* മൈക്കല്* മോര്*പ്പുര്*ഗോ കുട്ടികള്*ക്കായി എഴുതിയ നോവലാണ് 'വാര്*ഹോഴ്*സ്'. ഈ നോവലിനെ അധികരിച്ച് ലണ്ടനില്* അവതരിപ്പിച്ച നാടകം കണ്ടപ്പോള്* സ്​പില്*ബര്*ഗിന് ഇതു സിനിമയാക്കാമെന്ന ആശയമുദിക്കുകയായിരുന്നു.

    ''പ്രിയ സ്*നേഹിതരായ ഒരു ബാലനും കുതിരയും നടത്തുന്ന യാത്രകളാണ് ഈ സിനിമയുടെ പ്രമേയം. കുടുംബങ്ങള്*ക്കായുള്ള സിനിമയാകും ഇത്. തികച്ചും സത്യസന്ധമായ ഈ കഥയിലെ സന്ദേശം എല്ലാ രാജ്യങ്ങളിലും സ്വീകരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്''- പുതിയ സിനിമയെക്കുറിച്ച് സ്​പില്*ബര്*ഗിന്റെ വാക്കുകളാണിത്.

    ജെര്*മി ഇര്*വിന്*, എമിലി വാട്*സണ്*, പീറ്റര്* മുള്ളന്* എന്നിവര്* മുഖ്യവേഷത്തില്* അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്* കാലിഫോര്*ണിയയില്* നടന്നുവരികയാണ്.

    ഈ വര്*ഷം ഡിസംബര്* 28-ന് ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബറില്* സ്​പില്*ബര്*ഗിന്റെ തന്നെ 'ദി അഡ്വഞ്ചേഴ്*സ് ഓഫ് ടിന്*ടിന്*: ദി സീക്രട്ട് ഓഫ് യൂണികോണ്*' എന്ന ത്രി-ഡി സിനിമയും തിയേറ്ററുകളിലെത്തുന്നുണ്ട്. ആനിമേഷന്* ജോലികള്* നീണ്ടുപോയതുകൊണ്ടാണ് 2009-ല്* ഷൂട്ടിങ് പൂര്*ത്തിയായ ഈ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.
  • hidalgo
    • Apr 2011
    • 25

    #2
    Re: പടക്കുതിരയുമായി സ്*പില്*ബര്*ഗ്*

    nice share........

    Comment

    Working...
    X