
ഏതുനിമിഷവും തേടിയെത്താവുന്ന മരണം. ചുറ്റും സ്വത്തിനായി കടിപിടി കൂടുന്ന മക്കളും പേരക്കുട്ടികളും. ഇതിനിടയിലും രോഗക്കിടക്കയില്* കിടന്ന് സ്വന്തം ജീവിതകഥ ആ വൃദ്ധ എഴുതിക്കൊണ്ടേയിരുന്നു. ആത്മകഥ മുഴുമിപ്പിക്കാന്* ആയുസ്സിന്റെ പുസ്തകത്തില്* ഏടുകള്* ബാക്കിയുണ്ടാകണേ എന്ന പ്രാര്*ഥനയോടെയാണ് ഓരോ ദിവസവും അവര്* ഉറക്കമുണരുന്നത്...
ഒരു തട്ടുപൊളിപ്പന്* കുടുംബസിനിമയിലെ ക്ലൈമാക്*സ്*സീനുകള്* പോലെ നീങ്ങുകയാണ് വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്*ലറുടെ ജീവിതമിപ്പോള്*. 79-കാരിയായ ടെയ്*ലര്* കഴിഞ്ഞ കുറെക്കാലമായി ഹൃദ്രോഗബാധിതയാണ്. അസുഖം മൂര്*ച്ഛിച്ചതിനെത്തുടര്*ന്ന് മൂന്നാഴ്ച മുമ്പ് ലോസ് ആഞ്ജലിസിലെ സെനാഴ്*സ്-സിനായ് മെഡിക്കല്* സെന്ററില്* പ്രവേശിപ്പിക്കപ്പെട്ട ടെയ്*ലറുടെ ആരോഗ്യസ്ഥിതി ആകെ മോശമാണെന്ന് ഡോക്ടര്*മാര്* വിധിയെഴുതിക്കഴിഞ്ഞു.
ഏതുനിമിഷവും അരുതാത്തത് സംഭവിക്കുമെന്ന അവസ്ഥ. ഇതിനിടയിലും തന്റെ ആത്മകഥ പൂര്*ത്തിയാക്കാനുള്ള കഠിനശ്രമത്തിലാണ് എലിസബത്ത് ടെയ്*ലറെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കന്* ടാബ്ലോയ്ഡ് പത്രം നാഷണല്* എന്*ക്വയറര്* റിപ്പോര്*ട്ട് ചെയ്യുന്നു.
സ്വന്തം വാക്കുകളില്*ത്തന്നെ ആത്മകഥ എഴുതിത്തീര്*ക്കണമെന്ന് നിര്*ബന്ധബുദ്ധിയുള്ള എലിസബത്ത് ടെയ്*ലര്* വര്*ഷങ്ങള്*ക്കു മുമ്പേ അതിനുള്ള ഒരുക്കങ്ങള്* തുടങ്ങിയിരുന്നു.
ഓരോ ദിവസവുമുണ്ടാകുന്ന ചെറിയകാര്യങ്ങള്* വരെ കുത്തിക്കുറിച്ച സ്വന്തം ഡയറിക്കുറിപ്പുകള്* അവര്* അതിനായി ബാങ്ക്*ലോക്കറില്* സൂക്ഷിച്ചു. തന്റെ കാലശേഷം മാത്രമേ ആത്മകഥ പ്രസിദ്ധീകരിക്കാവൂ എന്ന് ടെയ്*ലര്* ഉറ്റബന്ധുക്കള്*ക്ക് നിര്*ദേശം നല്*കിയിട്ടുണ്ട്. എഴുതി മുഴുമിപ്പിക്കാനായാല്* ഹോളിവുഡ് സിനിമാചരിത്രം കണ്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന ആത്മകഥയാകും ടെയ്*ലറുടേത് എന്നതില്* സംശയം വേണ്ട. തന്റെ പ്രണയവും ലൈംഗികതയും വിവാഹവും വിവാഹേതരബന്ധങ്ങളുമെല്ലാം പുസ്തകത്തില്* മറയില്ലാതെ വിവരിക്കുന്നുണ്ടെന്ന് ടെയ്*ലര്* സൂചനകള്* നല്*കിക്കഴിഞ്ഞു.
ലോകസിനിമയില്*ത്തന്നെ ഇത്രയധികം സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ച നടികള്* വേറെയില്ലെന്നത് ടെയ്*ലറുടെ ജീവിതം അക്ഷരാര്*ഥത്തില്* സംഭവബഹുലമാക്കിയിരുന്നു. എണ്ണിയാലൊടുങ്ങാത്ത പ്രണയബന്ധങ്ങളും എട്ടു വിവാഹങ്ങളും ഏഴു ഭര്*ത്താക്കന്*മാരുമെല്ലാമായി അവര്* ജീവിതം ആഘോഷിച്ചുതീര്*ത്തു. അഞ്ചാം ഭര്*ത്താവ് റിച്ചാര്*ഡ് ബട്ടനെ വിവാഹമോചനം ചെയ്തശേഷം വീണ്ടും വിവാഹം കഴിച്ചതുകൊണ്ടാണ് വിവാഹങ്ങളുടെയും ഭര്*ത്താക്കന്മാരുടെയും എണ്ണത്തില്* പൊരുത്തക്കേടുണ്ടായത്. ഈയടുത്ത കാലം വരെ ട്വിറ്ററില്* സജീവമായിരുന്ന ടെയ്*ലര്* 2011 ഫിബ്രരി 10-നു ശേഷം ട്വീറ്റ് ചെയ്തിട്ടേയില്ല.
1943-ല്* ബാലതാരമായി സിനിമയിലെത്തുന്നതു മുതല്*ക്കാണ് എലിസബത്ത് ടെയ്*ലറുടെ ആത്മകഥ തുടങ്ങുന്നത്. ആത്മകഥയിലേക്ക് ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജ് വരുന്ന ഡയറിക്കുറിപ്പുകള്* എങ്ങനെ എഡിറ്റ് ചെയ്യണമെന്നതുസംബന്ധിച്ച കൃത്യമായ നിര്*ദേശങ്ങളും അവര്* സഹായികള്*ക്ക് നല്*കിയിട്ടുണ്ട്. എഴുതിത്തീര്*ത്ത ഭാഗങ്ങളത്രയും ബാങ്ക് ലോക്കറിലേക്ക് മാറ്റിക്കഴിഞ്ഞു. തന്റെ കാലശേഷം അതു പുറത്തെടുത്താല്* മതിയെന്നതാണ് ടെയ്*ലറുടെ നിലപാട്.
സിനിമാഭിനയത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്* പങ്കുവെക്കുന്നതു സംബന്ധിച്ച് ടെയ്*ലറുടെ അനന്തരാവകാശികള്* നടത്തുന്ന തര്*ക്കമാണ് എഴുത്ത് പൂര്*ത്തിയാക്കാന്* പ്രധാന തടസ്സമെന്ന് സൂചനകളുണ്ട്. ഒന്നും രണ്ടുമല്ല 2400 കോടി രൂപയാണ് എലിസബത്ത് ടെയ്*ലറുടെ ആസ്തി.
അതിനുവേണ്ടി വിവിധ ബന്ധങ്ങളിലായുണ്ടായ നാലുമക്കളും ഒന്*പതുപേരക്കുട്ടികളുമാണ് പരസ്പരം പോരടിക്കുന്നത്. സ്വത്തുക്കള്* കൃത്യമായി വീതിച്ചുനല്*കിയിട്ടും തര്*ക്കം തീരാത്തതുകൊണ്ട് അഭിഭാഷകരുടെ സഹായം തേടിയിരിക്കുകയാണ് എലിസബത്ത് ടെയ്*ലര്*. ബെസ്റ്റ്*സെല്ലറാകുമെന്നുറപ്പുള്ള ടെയ്*ലറുടെ ആത്മകഥയുടെ പ്രസാധനാവകാശത്തെച്ചൊല്ലിയും മക്കള്* യുദ്ധം തുടങ്ങിക്കഴിഞ്ഞു.




Comment