അര്*ധരാത്രിയിലെ 'പാതകങ്ങള്*'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അര്*ധരാത്രിയിലെ 'പാതകങ്ങള്*'



    ചെന്നൈ: 'നടുനിശി നായ്കളി'ല്* ('അര്*ധരാത്രിയിലെ പട്ടികള്*') ഗൗതം വാസുദേവമേനോന്* ഒരര്*ഥത്തില്* വഴിതെറ്റി സഞ്ചരിക്കുകയാണ്. ഇത് താന്*ബോധപൂര്*വം തിരഞ്ഞെടുത്ത വഴിയാണെന്ന് ഗൗതം മേനോന്* പറയുന്നുണ്ടെങ്കിലും വഴി പിരിഞ്ഞുകയറുമ്പോള്* എടുത്തിരിക്കേണ്ട തയ്യാറെടുപ്പുകള്* ഗൗതം നടത്തിയിട്ടില്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോള്* ബോധ്യപ്പെടും.

    റൊമാന്*സിന്റെയും ആക്ഷന്റെയും വഴിയിലൂടെയായിരുന്നു ഗൗതം ഇക്കാലമത്രയും സഞ്ചരിച്ചത്. 'വിണ്ണൈത്താണ്ടിവരുവായ' നല്*കിയ കിടിലന്* ബോകേ്*സാഫീസ് വിജയമായിരിക്കണം ഇത്തരത്തിലൊരു സഞ്ചാരത്തിന് ഗൗതമിനെ പ്രേരിപ്പിച്ചത്. ഫോട്ടോണ്* കഥാസ് എന്ന സ്വന്തം ബാനറിലാണ് ഗൗതം 'നടുനിശി നായ്കള്*' എടുത്തിരിക്കുന്നത്. ഒരു പരീക്ഷണത്തിനൊരുങ്ങുന്നത് സ്വന്തം ചെലവില്* തന്നെ വേണമെന്ന ഗൗതമിന്റെ നിലപാടിനെ തീര്*ച്ചയായും അഭിനന്ദിക്കണം.

    സമീറ റെഡ്ഡിയെ മാറ്റിനിര്*ത്തിയാല്* പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. ആ വഴിക്ക് വലിയ കാശൊന്നും ചെലവായിട്ടില്ലെന്നു സാരം. ചെന്നൈ ആണ് പ്രധാന ലൊക്കേഷന്*. പടം പൂര്*ത്തിയാക്കാന്* ഗൗതമിന് മൂന്നര ക്കോടിയേ ചെലവായിട്ടുള്ളൂവെന്നാണ് സിനിമാവൃത്തങ്ങള്* പറയുന്നത്. ചെലവായ കാശ് ഗൗതമിന് തിരിച്ചുകിട്ടുമെന്നും സൂചനയുണ്ട്.

    സമര്*-വീര എന്നീ ദ്വന്ദ വ്യക്തിത്വങ്ങള്*ക്കുടമയായ ഒരു സൈക്കോപതിക് കൊലയാളിയുടെ കഥയാണ് ഗൗതം ആവിഷ്*കരിക്കുന്നത്. വയലന്*സിന്റെ ജുഗുപ്*സാവഹമായ ചിത്രീകരണമാണ് 'നടുനിശി നായ്കളി'ല്* കാണാനാവുക. വയലന്*സ് എങ്ങനെ മനോഹരമായി ചിത്രീകരിക്കാനാവും എന്നതിന് എത്രയോ മുന്* ഉദാഹരണങ്ങളുണ്ട്. ജൊനാഥന്* ഡെമ്മിന്റെ 'സൈലന്*സ് ഓഫ് ദ ലാംബ്*സ്' ഒന്നു മനസ്സിരുത്തി കണ്ടിരുന്നെങ്കില്* മേനോന് ഈ കൈക്കുറ്റപ്പാടില്* നിന്ന് രക്ഷപ്പെടാനാകുമായിരുന്നു. സ്ത്രീയ്*ക്കെതിരെയുള്ള വയലന്*സ് ഇത്രമാത്രം മനംമടുപ്പിക്കുന്ന രീതിയില്* ആവിഷ്*കരിച്ചതിന് ഗൗതമിന് എന്ത് ന്യായീകരണമാണ് നിരത്താനാവുക.

    സെന്*സര്*ബോര്*ഡ് ഈ ചിത്രത്തിന് 'എ' സര്*ട്ടിഫിക്കറ്റ് നല്*കിയിട്ടുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം.ഗൗതംമേനോന്റെ ചിത്രമാണെന്ന് കരുതി 'നടുനിശി നായ്കള്*' കാണാനെത്തുന്ന കുടുംബപ്രേക്ഷകര്* ഇടയ്ക്ക് വെച്ചിറങ്ങിപ്പോയാല്* അദ്ഭുതപ്പെടേണ്ടതില്ല. മനോജ് പരമഹംസന്റെ ബ്രില്ല്യന്*റ് ഷോട്ടുകളും അന്തോണിയുടെ ഗംഭീരമായ എഡിറ്റിങ്ങുമാണ് 'നടുനിശി നായ്കളെ' കുറച്ചെങ്കിലും രക്ഷപ്പെടുത്തുന്നത്.

    യുക്തിയുടെ അളവുകോല്*കൊണ്ട് തന്റെ സിനിമയെ അളക്കാന്* വരരുതെന്നായിരിക്കാം ഗൗതമിന്റെ നിലപാട്. ഒരു നല്ല സിനിമ പിറക്കാന്* ക്രാഫ്റ്റ് മാത്രം പോരെന്നും ജീവിതത്തിലേക്കുള്ള ഉള്*ക്കാഴ്ച അതിന് അനിവാര്യമാണെന്നും ഗൗതമിന്റെ ഈ സിനിമ അടിവരയിട്ട് പറയുന്നു.
  • hidalgo
    • Apr 2011
    • 25

    #2
    Re: അര്*ധരാത്രിയിലെ 'പാതകങ്ങള്*'

    ee padam kandu desp aayi poi ennu paranja mathiyallo

    Comment

    Working...
    X