ഹൃദയത്തില്* സൂക്ഷിക്കാം ഈ 'ട്രാഫിക്'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഹൃദയത്തില്* സൂക്ഷിക്കാം ഈ 'ട്രാഫിക്'


    വ്യത്യസ്തത എന്ന വാക്ക് അഭിമുഖങ്ങളിലെ ഡയലോഗുകളിലും, പ്രമേയത്തിലെ പുതുമ എന്നത് കേവലം ഭാഷ്യത്തിലും ഒതുങ്ങിയതോടെയാണ് മലയാള സിനിമാ സ്രഷ്ടാക്കളെ പ്രേക്ഷകന്* അവിശ്വസിച്ചു തുടങ്ങിയത്. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള ആത്മാര്*ഥമായ ശ്രമമുണ്ടാകുന്നില്ലെന്ന കാണികളുടെ പരാതി ആരും ചെവിക്കൊണ്ടില്ല. പ്രേക്ഷകനെ മറന്ന് സിനിമെയെടുത്ത് തുടങ്ങിയതോടെ തിയേറ്ററിലേക്കുള്ള അവന്റെ വരവും ചുരുങ്ങി. അങ്ങനെ വല്ലപ്പോഴും ഒരു അവധിക്കാലത്തോ മറ്റോ ഒരു സിനിമയ്ക്ക് പോകുന്ന സംസ്*കാരം മലയാളിയില്* അടിച്ചേല്*പ്പിച്ചത് സിനിമാപ്രവര്*ത്തകര്* തന്നെയാണ്. വിരളമായി സംഭവിക്കുന്ന ബോക്*സ് ഓഫീസ് വിജയചിത്രത്തിന്റെ ഫോര്*മുല അടിസ്ഥാനമാക്കി സിനിമയെടുത്ത് കീശനിറക്കാന്* ഇറക്കുമതി നിര്*മ്മാതാക്കളും മത്സരിച്ചതോടെ മലയാള സിനിമ ഇന്ന് നിര്*വചിക്കാനാകാത്ത പരിപ്രേക്ഷ്യമായി.

    മരണത്തിന്റെ വക്കില്* ഊര്*ധ്വന്* വലിക്കുന്ന മലയാള സിനിമയ്ക്ക് എല്ലാ അര്*ഥത്തിലും പ്രതീക്ഷ സമ്മാനിച്ച് ഒരു കൊച്ചുചിത്രം തിയേറ്റില്* സ്വാഗതം ചെയ്യപ്പെടുന്നു. സൂപ്പര്* താര സാന്നിധ്യമോ പബ്ലിസിറ്റി ഗിമ്മിക്കുകളോ ഇല്ലാതിരുന്നതിനാല്* കാര്യമായ ഒച്ചയും ബഹളുമില്ലാതയായിരുന്നു 'ട്രാഫിക്' എന്ന ഈ സിനിമയുടെ റിലീസിങ്. ഹൗസ്ഫുള്* ചിത്രം എന്ന വാക്കും ചിത്രത്തെക്കുറിച്ച് ആദ്യദിനം ആരും പ്രയോഗിച്ചുകേട്ടില്ല. എന്നിട്ടും കാഴ്ചക്കാര്*ക്ക് സിനിമ നന്നായി ബോധിച്ചു. കൈയടികളോടെ അവര്* വരവേറ്റു. ഒരു റോഡ് മൂവിയെന്നോ, ത്രില്ലര്* ചിത്രമെന്നോ, ജീവിതമുള്ള സിനിമയെന്നോ കാഴ്ചക്കാര്*ക്ക് ഇഷ്ടം പോലെ വേര്*തിരിക്കാം ട്രാഫിക്കിനെ. യഥാര്*ഥത്തില്* ഈ പറഞ്ഞ ശ്രേണിയിലെല്ലാം പെടും ഈ സിനിമ. സര്*വോപരി ഒരു മനോഹര ചിത്രം. സിനിമ തുടങ്ങി അവസാനിക്കും വരെ കാഴ്ചക്കാരന്റെ മനസ്സ് സിനിമയില്* തന്നെ നിലനില്*ക്കുന്നു. ഉദ്വേഗവും, ആകാംക്ഷയും വൈകാരികമുഹൂര്*ത്തങ്ങളും പ്രേക്ഷകനെ അതിന് പര്യാപ്തമാക്കുന്നു.




    വര്*ഷങ്ങള്*ക്ക് മുമ്പ് ചെന്നൈയില്* നടന്ന ഒരു യഥാര്*ഥ സംഭവമാണ് ട്രാഫിക്കിന്റെ വഴികാട്ടി. മുന്*കാലത്ത് സംഭവകഥകള്* സിനിമയാക്കിയപ്പോള്* സംഭവിച്ച പാകപ്പിഴകളൊന്നും പക്ഷേ ട്രാഫിക്കിന്റെ കാര്യത്തിലുണ്ടായില്ല. തിരക്കഥാകൃത്ത് മനസ്സില്* കണ്ടത് അതേ അളവില്* കാര്യമായ ഏറ്റക്കുറച്ചിലോ കൂട്ടിച്ചേര്*ക്കലോ ഇല്ലാതെ സംവിധായകന്* ദൃശ്യവത്കരിക്കുകയും ചെയ്തു. പ്രണയവും, വിശ്വാസവഞ്ചനയും, പ്രതികാരവും, കാമവും, നിസ്സഹായതയും എല്ലാം നിറയുന്നു ഇതില്*. സിനിമ കണ്ടിറങ്ങിയാലും ഏറെക്കാലം നെഞ്ചോട് ചേര്*ത്തുവക്കാം ജീവിതത്തിന്റെ സിഗ്നലുകള്* കൃത്യമായി അടയാളപ്പെടുത്തിയ രാജേഷ് പിള്ളയുടെ ഈ ട്രാഫിക്. പൂര്*വമാതൃകകളില്ല ഈ ചിത്രത്തിന്.

    ഈ ട്രാഫിക് പരീക്ഷണം മലയാളസിനിമയില്* ഒരു നവീകരണത്തിനുള്ള കൃത്യമായ മാതൃകയാണ് നല്*കുന്നത്. കഥപറച്ചിലിന്റെ രീതിയിലും വേറിട്ടസമീപനമാണ് ഇതില്* സ്വീകരിച്ചിരിക്കുന്നത്. വര്*ത്തമാനകാലവും ഫ്ലഷ്ബാക്കുകളും ഇടകലര്*ത്തി ഒരു റീവൈന്*ഡ് ഘടനയിലാണ് സിനിമ മുന്നേറുന്നത്. ഉദ്വേഗജനമാകമായ നിമിഷങ്ങള്*ക്കൊടുവില്* ഒരു ഫോട്ടോഫിനിഷില്* സിനിമ പര്യവസാനിക്കുന്നു. പോരായ്മകള്* (അതിശയോക്തിപരമായ രംഗങ്ങള്*, ക്ലൈമാക്*സ് സീനുകള്*) എന്നനിലയില്* ചിലത് ചൂണ്ടിക്കാട്ടാമെങ്കിലും അതൊന്നും ഈ ഉദ്യമത്തെ അംഗീകരിക്കുന്നതിന് തടസ്സമാകുന്നില്ല. ട്രാഫിക്കിലുള്ള (സംഭവങ്ങള്* ഇടകലര്*ത്തി കാണിക്കുന്ന) രീതിക്ക് ഹോളിവുഡില്* നിന്നും ബാബേല്*, അമറോസ് പെറോസ് തുടങ്ങിയ ചില ഉദാഹരണങ്ങള്* ഒരുപക്ഷേയുണ്ടായേക്കാം. പക്ഷേ അതിലൊന്നും ഈ ചേരുവകളില്ല



    ഒരു ദിനം. പലരും പലതും. ഒരുമിച്ചൊടുവില്*....

    സപ്തംബര്* 16. സിനിമയുടെ സഞ്ചാരം ഈ ദിവസസൂചിക്കൊപ്പമാണ്. ഒരു പകലും രാവും മാത്രം നീളുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് ട്രാഫിക്കിന്റെ റീലുകളില്* തെളിയുന്നത്. കൊച്ചിയിലെ തിരക്കേറിയ ഒരു ട്രാഫിക് ഐലണ്ട്. പതിവ് പോലെ ഒരു ദിനം. മലയാള സിനിമയിലെ സൂപ്പര്* താരം സിദ്ദാര്*ഥ് (റഹ്മാന്*), ജേര്*ണലിസ്റ്റായി കരിയറിലെ ആദ്യ ദിനം അഭിമുഖം ഷൂട്ട് ചെയ്യാന്* സുഹൃത്തിനൊപ്പം (ആസിഫലി) ബൈക്കില്* ഓഫീസിലേക്ക് പോകുന്ന റെയ്ഹാന്* (വിനീത് ശ്രീനിവാസന്*), ഭാര്യക്ക് (രമ്യ നമ്പീശന്*) വിവാഹദിനത്തില്* സര്*പ്രൈസ് ഗിഫ്റ്റായി പുതുതായി വാങ്ങിയ കാറുമായി ഡോക്ടര്* ഏബല്* (കുഞ്ചാക്കോ ബോബന്*), കൈക്കൂലി വാങ്ങിയതിന് ലഭിച്ച സസ്*പെന്*ഷന്* അവസാനിച്ച ശേഷം ജോലിയില്* പ്രവേശിക്കാന്* പുറപ്പെട്ട ട്രാഫിക് കോണ്*സ്റ്റബിള്* സുദേവന്* (ശ്രീനിവാസന്*); കൊച്ചിയിലെ ട്രാഫിക് ഐലണ്ടില്* രാവിലെ 9.00 മണിക്ക് സിഗ്നല്* കാത്ത് ഇവരെല്ലാമുണ്ട്. നിനച്ചിരിക്കാതെ അവിടെ സംഭവിക്കുന്ന ഒരു അപകടം ഈ നാല് പേരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. സൂപ്പര്*താരം സിദ്ദാര്*ഥിന്റെ പുതിയ ചിത്രം 'ഈശ്വറി'ന്റെ റിലീസും ഇതേ ദിവസെ തന്നെയാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത എന്നാല്* കഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്* ഈ സിനിമയുടെ റിലീസിനും സവിശേഷമായ സ്ഥാനമുണ്ട്.

    ഒരു തരത്തിലല്ലെങ്കില്* മറ്റൊരു തരത്തില്* ഈ അപകടം പരസ്​പര ബന്ധമില്ലാതിരുന്ന നാല് പേരെയും ബാധിക്കുന്നു. ഒരു മരണം മറ്റൊരു ജീവന്റെ വിലയാകുന്നു. മകന്* നഷ്ടമാകുമെന്ന് അറിയുന്ന അച്ഛന്റെ വേദന തിങ്ങുന്ന മനസ്സ് സായ്കുമാറിലൂടെ പ്രേക്ഷകന് അനുഭവപ്പെടുന്നു. അതേ സമയം ഒരു മകളുടെ ജീവന് വേണ്ടി വിലപിക്കുന്ന കഥാപാത്രം ലെനയുടെ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമാണ്. നന്മയ്ക്ക് വേണ്ടിയുള്ള യാത്രയില്* വഴികാട്ടിയായി നല്ലൊരു മാതൃകയായി എഫ്.എം സ്റ്റേഷന്* മേധാവി മറിയം (റോമ) എന്ന കഥാപാത്രം. ആരാധകരുടെ കണ്ണും കരളുമായ സൂപ്പര്*താരം ജീവിതത്തിന്റെ പരീക്ഷണഘട്ടത്തില്* സമയത്തിനും സഹായത്തിനുമായി യാചിക്കുന്ന നിസ്സഹായവസ്ഥ. ജീവിതത്തിന്റെ ഒരു പാട് ഓര്*മ്മപ്പെടുത്തലുകള്* ഇതില്* കടുന്നുവരുന്നു.

    30 % തമാശ 30 % ആക്ഷന്* 30 % പ്രണയം 10 % സെന്റിമെന്റ്*സ് ഈ പതിവ് കോമ്പിനേഷന്* വിട്ട് സിനിമയ്ക്കുള്ളില്* ഉപകഥകള്* ചേര്*ത്ത് അടുക്കും ചിട്ടയോടും മെനഞ്ഞെടുത്ത് മനോഹരമായ തിരക്കഥയെഴുതിയ സഞ്ജയ്-ബോബി ടീമാണ് ട്രാഫിക്കില്* ഏറെ പ്രശംസ അര്*ഹിക്കുന്നത്. അവരുടെ തൂലികയെ നടന്മാരുടെ ഭാരം ബാധിച്ചില്ല. കഥാസന്ദര്*ഭങ്ങളും ജീവിതവുമാണ് അവര്* വരച്ചിട്ടത്. തിരക്കഥയുടെ ബലം സംവിധായകന് കാര്യങ്ങള്* എളുപ്പമാക്കി. പ്രബലമായ തിരക്കഥയെ അതേ അളവില്* ചിത്രീകരിക്കുന്നതില്* രാജേഷ് പിള്ളയും വിജയിച്ചിരിക്കുന്നു. നല്ല തിരക്കഥയുടെ ശക്തി മനസ്സിലാക്കി കഥാപാത്രങ്ങളായി ഒതുങ്ങി മിതത്വമുള്ള അഭിനയം കാഴ്ചവെച്ച് റഹ്മാനും, ശ്രീനിവാസനും, കുഞ്ചാക്കോ ബോബനും, രമ്യ നമ്പീശനും, ആസിഫലിയും അടങ്ങുന്ന താരനിര. പാസഞ്ചറിന് ശേഷം ശ്രീനിവാസന്റെ ഏറെ വേറിട്ട കഥാപാത്രമാണ് ഇതിലെ സുദേവന്*. റെയ്ഹാന്റെ കാമുകിയുടെ റോളില്* കാതല്* സന്ധ്യയുടെ റോളും എടുത്തുപറയേണ്ടതാണ്. നഷ്ടപ്പെടലിന്റെ വേദന കേവലം സംഭാഷണങ്ങള്*ക്കപ്പുറം അഭിനയത്തിലൂടെയാണ് ഈ കഥാപാത്രം നമ്മളിലേക്ക് പകരുന്നത്.


    അനൂപ് മേനോന്റെ പോലീസ് വേഷം ആദ്യവസാനം ഉദ്വേഗജനകമായ രംഗങ്ങളിലെ നിറഞ്ഞസാന്നിധ്യമാണ്. ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ വെള്ളിത്തിരയില്* കാണാനും ട്രാഫിക് വഴിയൊരുക്കുന്നു. ഒരു കാര്യം കേള്*ക്കുന്ന മാത്രയില്* എളുപ്പം 'നോ' പറയുമ്പോള്* പതിവ് പോലെ ഒരു ദിനവും നിങ്ങളുടെ ജീവിതത്തില്* കടന്നുപോകുന്നു. എന്നാല്* അതില്* ഒരു 'യേസ്' പറയാനുള്ള ആര്*ജവം കാണിച്ചാല്* അത് ഒരുപാട് കാലത്തേക്കുള്ള ഒരു ചരിത്രമാകുമെന്ന് ജോസ്​പ്രകാശിന്റെ കഥാപാത്രം പറയുന്ന വാക്കുകളാണ് ഈ സിനിമയുടെ സന്ദേശം. ഷാജു ഖാലിദിന്റെ കാമറയും മഹേഷ് നാരായണന്റെ എഡിറ്റിങ് മികവും എടുത്തുപറയേണ്ടതാണ്. മെജോ ജോസഫിന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡിന് യോജിക്കുന്നു.

    താരസാന്നിധ്യം ഏറെയുണ്ടെങ്കിലും ഇതില്* ആരാണ് നായകന്* അല്ലെങ്കില്* നായിക എന്ന സംശയം സ്വാഭാവികമാണ്. സൂപ്പര്* നായക വേഷം ചെയ്ത റഹ്മാന്*, അതോ ഒരേ സമയം ഒരു ഭിഷഗ്വരന്റെ മനസ്സും പ്രതികാരത്തിന്റെ ചോദനയും പേറുന്ന ഏബലെന്ന കുഞ്ചാക്കോ ബോബന്*, അതോ ജേര്*ണലിസ്റ്റായി തിളങ്ങാന്* മോഹിച്ച് തീരാ വേദനയായി മാറുന്ന വിനീതിന്റെ കഥാപാത്രം, അതുമല്ലെങ്കില്* ശ്രീനിവാസന്*, ആസിഫലി, എന്തിന് അനൂപ് മേനോനും നായകനാണ്. എല്ലാവര്*ക്കും കൃത്യമായി വ്യക്തിത്വമുള്ള റോളുകള്* നിര്*വഹിക്കാനുണ്ട് ചിത്രത്തില്*. ഒരു പാട്ടുസീനില്* നൂറിലേറെ പേരെ അണിനിരത്തി വാര്*ത്താപ്രാധാന്യം നേടാനുള്ള ശ്രമം വരെ നടക്കുന്നതിനിടെയാണ് ഇത്രയധികം കഥാപാത്രങ്ങളെ കൃത്യമായ വേഷങ്ങളിലേക്ക് നിയോഗിച്ച് ട്രാഫിക്കിന്റെ അണിയറശില്*പികള്* പ്രശംസ നേടുന്നത്.

    ഓരോ ചിത്രം കഴിയും തോറും സഹോദരങ്ങളായ (സഞ്ജയ്-ബോബി) ഈ തിരക്കഥാകൃത്തുക്കള്* കൂടുതല്* കൂടുതല്* പ്രതീക്ഷകള്* നല്*കുന്നു.എന്റെ വീട് അപ്പൂന്റേം, നോട്ട് ബുക്ക് ഇതില്* രണ്ടിലും ചിന്തകളില്*കടന്നുവന്നാല്* പോലും ആരും എഴുതാനോ സിനിമയാക്കാനോ അത്രയെളുപ്പം ധൈര്യപ്പെടാത്ത വിഷയമാണ് പ്രമേയമായി അവര്* ഉപയോഗിച്ചത്. ട്രാഫിക്കിലും വിഷയസമീപനം ഏവരേയും അത്ഭുതപ്പെടുത്തുന്നു. എഴുത്തിലെ വൈവിധ്യവും നിലവാരവും കാത്ത് സൂക്ഷിക്കാനും അവര്*ക്ക് കഴിയുന്നു. നന്മയ്ക്ക് വേണ്ടിയുള്ള കല്ലും മുള്ളും നിറഞ്ഞ പോരാട്ടത്തിന്റെ സാക്ഷ്യവും ചിത്രം സൂക്ഷിക്കുന്നു. മരണം ഒരേ സമയം അവസാനവും പുതിയൊരു തുടക്കവുമായി അനുഭവപ്പെടുത്തുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതുന്നതില്* നിന്ന് ചില തുടക്കങ്ങളുണ്ടാകുന്നു. സത്യസന്ധവും ശുദ്ധവുമായ ചിത്രത്തില്* അനാവശ്യ ഗിമ്മിക്കുകളില്ല. പ്രണയിക്കാന്* ഇതില്* ആരും മരംചുറ്റുന്നില്ല.



    പ്രേക്ഷകര്* ഓര്*മ്മിക്കാന്* ഇഷ്ടപ്പെടാത്ത 'ഹൃദയത്തില്* സൂക്ഷിക്കാന്*' എന്ന ചിത്രത്തിന് ശേഷം അഞ്ച് വര്*ഷത്തെ കാത്തിരിപ്പ് രാജേഷ് പിള്ളയെ സംബന്ധിച്ച് വെറുതെയായില്ല. പാകത വന്ന സംവിധായകന്റെ കൈയൊപ്പ് ഈ ചിത്രത്തിലുണ്ട്. കന്നിചിത്രം ഹൃദയത്തില്* സൂക്ഷിക്കാന്* കഴിയാതെ പോയെങ്കില്* ഈ രണ്ടാമത്തെ ചിത്രം ഏവരും തീര്*ച്ചയായും ഹൃദയത്തില്* സൂക്ഷിക്കും. അതില്* രാജേഷിന് അഭിമാനിക്കാം. 80 കളിലും 90 കളിലും ഇന്ത്യയൊട്ടാകെ പ്രകാശം പരത്തിയ മലയാള സിനിമയുടെ തിരിച്ചുവരവിന്റെ ചില സൂചനകളാണ് തുടരുന്നത്. 'പ്രാഞ്ചിയേട്ടനും' 'കോക്*ടെയിലും' നല്*കിയ മാറ്റം ട്രാഫിക്കും മുന്നോട്ട് കൊണ്ടുപോകുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും നല്ല സിനിമ എന്ന ഗണത്തില്* പെടുത്താവുന്ന ഒരു ചിത്രവും പുതുവര്*ഷത്തിന്റെ ആദ്യ റിലീസായി വന്നിട്ടില്ല. 'ട്രാഫിക്' 2011 ന്റെ മികച്ച തുടക്കമാണ്. സിഗ്നല്* ഓകെ.
Working...
X