

'നൂറില്* തൊണ്ണൂറ്റി അഞ്ചുപേര്*ക്കും അഭിനയമോഹമുണ്ട്. എന്നാല്* തൊണ്ണൂറുപേരും അത് തുറന്നുപറയുന്നില്ലെന്നു മാത്രം...''-ബെസ്റ്റ് ആക്ടറിലെ നായകന്റെ അഭിപ്രായത്തോട് സിനിമ കാണുന്ന എല്ലാവരും യോജിക്കും. ഒരു ഇടത്തരം കുടുംബത്തില്* ജീവിക്കുന്ന മോഹന്* എന്ന ഹിന്ദി അധ്യാപകന്റെ മനസ്സിലെ അഭിനയമോഹവും സിനിമാലോകത്തെത്തിപ്പെടാന്* അയാള്* നടത്തുന്ന പെടാപ്പാടുകളുമാണ് ബെസ്റ്റ് ആക്ടര്* എന്ന മെഗാസ്റ്റാര്* സിനിമയുടെ വണ്*ലൈന്* കഥ.
സിനിമാനടനാകാന്* കൊതിക്കുന്ന അധ്യാപകനും അയാളുടെ ജീവിതവും സിനിമയാകുമ്പോള്* അഭിനയം പലതവണ സ്വപ്നം കണ്ട മലയാളിയെ ചിത്രത്തിന്റെ പ്രമേയം ആകര്*ഷിക്കുമെന്നുറപ്പാണ്. അഭിനയമോഹം സാക്ഷാത്കരിക്കാന്* മമ്മുട്ടിയുടെ കഥാപാത്രം നടത്തുന്ന ചെയ്തികള്* കാണാനുള്ള ആകാംക്ഷയാണ് ചിത്രത്തിന്റെ തുടക്കംമുതല്* തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.
നിഷ്*കളങ്കവും അവഗണനയും അപമാനവും ഏറ്റുവാങ്ങുമ്പോള്* കണ്ണുനിറയുകയും ചെയ്യുന്ന ആദ്യപകുതിയിലെ മമ്മൂട്ടിയെ ഇതിന് മുന്*പും പലതവണ പ്രേക്ഷകര്* കണ്ടിട്ടുണ്ട്. പക്ഷേ, മുടി സൈ്പക്ക് ചെയ്ത്, കറുത്ത കൂളിങ് ഗ്ലാസ്സും കഴുത്തില്* തൂവാലക്കെട്ടുമുള്ള അധോലോക ക്വട്ടേഷന്* അംഗം 'ബോംബെ' കഥാപാത്രം ഏറെ പുതുമ നല്*കുന്നു. മമ്മൂട്ടി ആരാധാകരുടെ കൈയടി നേടുക എന്ന ഒറ്റലക്ഷ്യത്തോടെ കോര്*ത്തിണക്കിയ 'ബോംബെ' കഥാപാത്രത്തിന്റെ നിരവധി ആക്ഷന്* രംഗങ്ങള്* ചിത്രത്തില്* കാണാം.
''നിങ്ങള്* ഒരു നടന്* ആകണമെന്ന് ആത്മാര്*ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്* നിങ്ങളതാകുകതന്നെ ചെയ്യും'' -പ്രശസ്തനായൊരു സംവിധായകന്റെ വാക്കുകളില്* നിന്ന് ഊര്*ജമുള്*ക്കൊണ്ടാണ് മോഹന്* (മമ്മൂട്ടി) യാത്ര തുടങ്ങുന്നത്. അഭിനയം പക്വതയാര്*ന്നതാകണമെങ്കില്* ജീവിതത്തില്* ശക്തമായ അനുഭവങ്ങളും കാഴ്ചകളുമുണ്ടാകണമെന്നുള്ള മറ്റൊരു തിരിച്ചറിവ് അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.
സ്വന്തം കുടുംബത്തെപ്പോലും മാറ്റിനിര്*ത്തി ജീവിതാനുഭവങ്ങള്* തേടി മോഹന്* മുന്നോട്ടുപോകുന്നു. റിട്ട. ചട്ടമ്പി ഡന്*വര്* ആശാന്* (നെടുമുടി വേണു), ക്വട്ടേഷന്* ഷാജി (ലാല്*), വണ്ടിപ്പേട്ട പ്രാഞ്ചി (സലിം കുമാര്*), പൊട്ടന്* (വിനായകന്*) -കൊച്ചിയിലെ ചേരിയില്* കുത്തഴിഞ്ഞ ഗുണ്ടാജീവിതം നയിക്കുന്ന ഇവര്*ക്കൊപ്പം താമസിച്ചാണ് മോഹന്* അനുഭവങ്ങള്* സ്വായത്തമാക്കാന്* ശ്രമിക്കുന്നത്. നടനാകുക എന്ന ഉദ്ദേശവുമായി ഗുണ്ടാസംഘത്തിനൊപ്പം താമസിക്കുന്ന അധ്യാപകന്റെ ജീവിതത്തില്* തുടര്*ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ഒരു സാധാരണക്കാരന്റെ കുടുംബജീവിതത്തില്* നിന്നു തുടങ്ങിയ കഥ കൊച്ചിയിലെ ക്വട്ടേഷന്* സംഘങ്ങളിലെത്തുമ്പോഴുണ്ടാക്കുന്ന സംഭവവികാസങ്ങള്* പലതും അവിശ്വസനീയമായി മാത്രമേ കാണാന്* കഴിയൂ. ചേരിയിലെ അനാഥത്വത്തില്* നിന്ന് ഗുണ്ടകളായി മാറിയവരുടെ സെന്*റിമെന്*റ്*സുകളും അവരുടെ ജീവിതാഘോഷങ്ങളും സഭ്യതയുടെ അതിര്*വരമ്പുകള്* കടക്കുന്ന വഷളന്* തമാശകളും ഇതിനുമുന്*പും പലതവണ സിനിമയില്* വന്നുപോയതാണ്.
സിനിമ അവസാനിച്ചു എന്നു കരുതി തിയേറ്ററില്* നിന്നു എഴുന്നേറ്റുപോകാന്* ഒരുങ്ങുന്ന പ്രേക്ഷകനു മുന്*പില്* മായാജാലം കാണിച്ചൊരു ക്ലൈമാക്*സ് ഒരുക്കിയതില്* നവാഗത സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ടിനഭിമാനിക്കാം. ബെസ്റ്റാക്ടറിലെ ക്ലൈമാക്*സ് പരീക്ഷണം പുഞ്ചിരിയോടെയാണ് ജനം സ്വീകരിച്ചത്.
നായികാ പ്രാധാന്യം ഏറെയൊന്നുമില്ലാത്ത ചിത്രത്തില്* കന്നടതാരം ശ്രുതി രാമകൃഷ്ണനാണ് നായിക. രഞ്ജിത്തും ലാല്*ജോസും സംവിധായകരായി സ്വന്തം പേരില്*ത്തന്നെ അഭിനയിക്കുന്ന ബെസ്റ്റ് ആക്ടറില്* മറ്റൊരു സിനിമാ സംവിധായകന്റെ വേഷത്തില്* ശ്രീനിവാസന്* എത്തുന്നു.

