ദൈവത്തിരുമകനായി വിക്രം വിസ്മയിപ്പിക്കാന � �ത്തുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ദൈവത്തിരുമകനായി വിക്രം വിസ്മയിപ്പിക്കാന � �ത്തുന്നു


    ദൈവത്തിരുമകനായി വിക്രം വിസ്മയിപ്പിക്കാനെത്തുന്നു





    അഭിനയലോകത്ത് വ്യത്യസ്ത വേഷങ്ങള്* അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടന്* വിക്രം വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ദൈവത്തിരുമകനിലൂടെ. പിതാമഹന്*, സേതു, അന്യന്*, കന്തസ്വാമി, രാവണ്* എന്നീ ചിത്രങ്ങളില്* വ്യത്യസ്ത വേഷങ്ങള്* പകര്*ന്നാടിയ വിക്രം ദൈവത്തിരുമകന്* എന്ന ചിത്രത്തിലാണ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന കഥാപാത്രവുമായി എത്തുന്നത്.

    അഞ്ച് വയസ്സിന്റെ ബുദ്ധി മാത്രമുള്ള കൃഷ്ണ എന്ന പതിനെട്ടുകാരന്* കഥാപാത്രമായാണ് വിക്രം ഇതില്* എത്തുന്നത്. ചിത്രത്തിന്റെ ട്രൈലര്* ഇതിനകം യൂട്യൂബിലും മറ്റും ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. മദിരാശിപട്ടണം എന്ന ചിത്രത്തിന് ശേഷം എ.എല്*. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്* തിയ്യറ്ററുകളിലെത്തും. വിജയ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്*മ്മിച്ചിരിക്കുന്നത് മോഹന്* രാഘവനാണ്.

    തെന്നിന്ത്യന്* ഗ്ലാമര്* താരം അനുഷ്*കയും മൈനയിലൂടെ തമിഴകത്ത് ശ്രദ്ധേയയായ മലയാളി താരം അമല പോളുമാണ് ചിത്രത്തിലെ നായികമാര്*. ജി.വി.പ്രകാശാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നീരവ് ഷായും എഡിറ്റിങ് അന്തോണിയും നിര്*വഹിക്കുന്നു. പ്രമുഖ നടന്* നാസര്*, സന്താനം, മലയാളി നടന്* കൃഷ്ണകുമാര്* തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെന്നൈയില്* നടന്നു.

    ശിവാജി ഗണേശന്റെ പഴയ ചിത്രമായ ദൈവമകന്* എന്ന പേരാണ് ചിത്രത്തിന് ആദ്യം ഇട്ടതെങ്കിലും പിന്നീട് ഈ ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നതായി വാര്*ത്തകള്* വന്നതിനാല്* പേര് ദൈവത്തിരുമകന്* എന്നാക്കി മാറ്റുകയാണുണ്ടായത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷങ്ങളിലൊന്നാണെന്ന് ദൈവത്തിരുമകനിലേതെന്ന് വിക്രം പറയുന്നു.

    ഗ്ലാമര്* വേഷങ്ങളില്* മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള അനുഷ്*കയും അമല പോളും വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തിലെത്തുന്നതെന്നും വിക്രം പറഞ്ഞു. ചിത്രത്തില്* ഒരു ഗാനവും വിക്രം ആലപിച്ചിട്ടുണ്ട്. ഊട്ടിയിലും ചെന്നൈയിലുമായി ചിത്രീകരണം പൂര്*ത്തിയായ ദൈവത്തിരുമകന്* മെയ് അവസാനമോ ജൂണ്* ആദ്യവാരമോ തിയ്യറ്ററുകളിലെത്തും.

    ദൈവത്തിരുമകന്

    Last edited by akkus; 5 April 2011, 19:01. Reason: link
  • jayaramnew
    • Mar 2011
    • 430

    #2
    Re: ദൈവത്തിരുമകനായി വിക്രം വിസ്മയിപ്പിക്കാന � �ത്തുന്നു

    thanks 4 the share

    Comment

    • hidalgo
      • Apr 2011
      • 25

      #3
      Re: ദൈവത്തിരുമകനായി വിക്രം വിസ്മയിപ്പിക്കാന � �ത്തുന്നു

      thanks for the info....

      Comment

      Working...
      X