ഉറുമി എന്ന സിനിമ കണ്ടവര്* നായകന്റെ ഇടിയുടെ ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ. ശരീരത്തില്* മുഷ്ടി പതിയുന്ന ശബ്ദമല്ലേ അത്. എല്ലും അസ്ഥിയും ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദമല്ലേ എല്ലാവരും കേട്ടതും അനുഭവിച്ചതും. വെറും സിനിമയല്ലേ, ജീവിതമല്ലല്ലോ എന്നാശ്വാസം കൊള്ളാന്* വരട്ടെ. നിങ്ങള്* കേട്ട ശബ്ദം സത്യം തന്നെയാണ്.
ഇനി അറിയുക അതിന്റെ രഹസ്യമെന്തായിരുന്നുവെന്ന്. സിനിമയുടെ സൗണ്ട് എന്*ജിനീയറും ഡിസൈനറുമായ എം.ആര്*. രാജകൃഷ്ണന്* പറയുന്നു: ''മുപ്പത് കിലോ കാളയിറച്ചി വാങ്ങി തുണിയില്* പൊതിഞ്ഞ ശേഷം കരുത്തന്മാരെക്കൊണ്ട് മുഷ്ടിചുരുട്ടി ഇടിപ്പിച്ചുകൊണ്ടാണ് ശബ്ദം ശേഖരിച്ചത്. ഇറച്ചിക്കൊപ്പം വാങ്ങിയ എല്ലുകളാണ് ഒടിച്ചുമുറിച്ചത്.'' ഉറുമിയിലെ നായക കഥാപാത്രങ്ങള്* എതിരാളികളെ ഇടിച്ചുരുക്കുമ്പോള്* ആവേശം കൊള്ളുന്നവര്* അറിയുക. മാംസത്തില്* ഇടിക്കുന്ന ശബ്ദം തന്നെയാണ് നിങ്ങള്* കേട്ടത്. എല്ലുകള്* നുറുങ്ങുന്നതും. സിനിമയില്* ശബ്ദത്തിന്റെ സൗകുമാര്യം യാഥാര്*ത്ഥ്യമാക്കുന്നതിന് ഉപയോഗിച്ചതാകട്ടെ യഥാര്*ത്ഥ ഉറുമിയും.\

മലയാളത്തിന്റെ പ്രിയങ്കരനായ സംഗീത സംവിധായകന്* എം.ജി. രാധാകൃഷ്ണന്റെ മകന്* എം.ആര്*. രാജകൃഷ്ണന്* ഇന്ന് തിരക്കേറിയ സൗണ്ട് ഡിസൈനറും എന്*ജിനീയറുമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങള്* പൂര്*ത്തിയാക്കിയിരിക്കുകയാണ് രാജകൃഷ്ണന്*. പുറത്തിറങ്ങാനിരിക്കുന്നതാകട്ടെ വിക്രം അഭിനയിക്കുന്ന 'ദൈവത്തിരുമകന്*' ഉള്*പ്പെടെ ഒരുപിടി മികച്ച ചിത്രങ്ങള്*. സിനിമയെന്ന മാധ്യമത്തില്* നിര്*ണായക സ്ഥാനം വഹിച്ചിട്ടും 'അസ്പൃശ്യരായ' നിരവധി സൗണ്ട് എന്*ജിനീയര്*മാരുടെ പ്രതിനിധിയാണ് രാജകൃഷ്ണന്*. സംവിധായകന്* പ്രിയദര്*ശന്റെ ചെന്നൈയിലെ 'ഫോര്* ഫ്രെയിംസ്' സ്റ്റുഡിയോയില്* സൗണ്ട് ചീഫ് എന്*ജിനീയറായ രാജകൃഷ്ണന്* 'നഗര'ത്തോട് സംസാരിക്കുന്നു.
അംഗീകാരം എന്ന 'ശാപം'
സിനിമയുടെ ജീവന്* ശബ്ദമാണെന്ന് ഏവരും അംഗീകരിക്കുമെങ്കിലും സൗണ്ട് എന്*ജിനീയര്*ക്കോ ഡിസൈനര്*ക്കോ ആ അംഗീകാരം ലഭിക്കാറില്ല. സിനിമയുടെ ഷൂട്ടിങ് പൂര്*ത്തീകരിക്കുമ്പോഴും അത് അമ്പത് ശതമാനമേ ആകുന്നുള്ളൂ. ബാക്കിയുള്ള അമ്പത് ശതമാനത്തില്* ഏറ്റവും പ്രധാനപ്പെട്ടതാണ് ശബ്ദലേഖനം, സൗണ്ട് ഡിസൈനിങ് എന്നിവ. പാട്ടും പശ്ചാത്തലസംഗീതവും ഇഫക്ടുകളുമെല്ലാം പലതലങ്ങളില്* സൃഷ്ടിച്ചിരിക്കും. അവയെ സിനിമയില്* വേണ്ട വണ്ണം സന്നിവേശിപ്പിക്കുന്ന ജോലിയാണ് ഒരു സൗണ്ട് ഡിസൈനറുടേത്. സൗണ്ട് മിക്*സിങ് എന്നത് നിസാര കലയല്ല. ചെറിയ പാകപ്പിഴയുണ്ടെങ്കില്* പോലും അത് സിനിമയെ വികലമാക്കിയേക്കും. ശബ്ദം എന്ന കലയെ സാമാന്യജനം അറിയാന്* തുടങ്ങിയത് റസൂല്*പൂക്കുട്ടി എന്ന വ്യക്തി കാരണമാണ്. ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലം സിനിമയെ കണ്ടും കേട്ടും അനുഭവിച്ച പ്രേക്ഷകര്* ഒരു നിമിഷം പോലും സിനിമയുടെ ശബ്ദത്തിന് പിന്നില്* പ്രവര്*ത്തിക്കുന്നവരെ അറിഞ്ഞിട്ടില്ല. അംഗീകാരത്തെക്കുറിച്ചുള്ള പ്രതീക്ഷകള്* വെടിഞ്ഞുകൊണ്ടാണ് ഓരോ സൗണ്ട് എന്*ജിനീയറും പ്രവര്*ത്തിക്കുന്നത്.
ശബ്ദവിന്യാസത്തിലുമുണ്ട് സ്വാതന്ത്ര്യം
സിനിമയെ അനുഭവിപ്പിക്കുന്നത് ശബ്ദത്തിലൂടെയാണ്. ശബ്ദകോലാഹലവും സൈലന്*സും ചേരുംപടി ചേര്*ക്കേണ്ടതുണ്ട്. പക്ഷേ ദൗര്*ഭാഗ്യകരമായ കാര്യം മലയാള സിനിമ ശബ്ദത്തിന് കാര്യമായ പരിഗണന നല്*കുന്നില്ല. നിശ്ശബ്ദതയ്ക്ക് വലിയ സ്വാധീനമുണ്ട് എന്ന് അംഗീകരിക്കാന്* മടിയാണ്. ഈയിടെ ഹിറ്റായ 'ട്രാഫിക്' എന്ന സിനിമതന്നെ ഉദാഹരണമായി എടുക്കാം. അതില്* രമ്യാ നമ്പീശന്* അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാറിടിച്ചു കൊല്ലുന്ന രംഗമുണ്ട്. ശബ്ദത്തിന്റെ തീവ്രത ഏറ്റവും അനിവാര്യമായ രംഗമാണിത്. എനിക്ക് തോന്നി ഏറ്റവും അനുയോജ്യമായത് ഇവിടെ നിശ്ശബ്ദതയാണ്. ഈ കൊലപാതകരംഗം പൂര്*ണ നിശ്ശബ്ദതയിലാണ് പ്രേക്ഷകര്* അനുഭവിച്ചത്. പക്ഷേ എല്ലായ്*പ്പോഴും നമുക്കിങ്ങനെ സ്വാതന്ത്ര്യമെടുക്കാന്* കഴിയില്ല. ചില സംവിധായകര്* നമ്മളെ അങ്ങനെ അനുവദിക്കില്ല. പ്രിയദര്*ശന്*, സന്തോഷ് ശിവന്*, ലാല്*ജോസ്, സത്യന്* അന്തിക്കാട് തുടങ്ങിയവര്* എന്നെ പൂര്*ണമായും വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്. എനിക്കെല്ലാ സ്വാതന്ത്ര്യവും നല്*കും.
തുടക്കം 'ഫോര്* ഫ്രെയിംസി'ല്*
ബി.എ എക്കണോമിക്*സ് പഠിച്ച ശേഷം വെറുതേ വീട്ടിലിരിക്കുമ്പോഴാണ് പ്രിയദര്*ശന്* സാര്* എന്നോട് ചെന്നൈയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്കെത്താന്* പറഞ്ഞത്. സിനിമയില്* ഛായാഗ്രാഹകനാകാനാണ് ഞാന്* ആഗ്രഹിച്ചത്.എന്നാല്* സൗണ്ട് എന്*ജിനീയറിങ്ങില്* ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഞാന്* ചെന്നൈയിലെത്തി. 'ഫോര്* ഫ്രെയിംസി'ല്* അപ്രന്റിസ് ആയി ചേര്*ന്നു. സംഗീതസംവിധായകന്* കൂടിയായ സൗണ്ട് ഡിസൈനര്* ദീപന്* ചാറ്റര്*ജിസാറിന്റെ ശിഷ്യനായി. അദ്ദേഹം തന്നെയാണ് എന്റെ റോള്* മോഡലും. ഇപ്പോള്* ആ സ്റ്റുഡിയോയിലെ സൗണ്ട് ചീഫ് എന്*ജിനീയറാണ് ഞാന്*. 'വിന്റര്*' എന്ന മലയാളസിനിമയുടെ സംഗീത സംവിധാനവും നിര്*വഹിച്ചു. സംഗീതത്തില്* വിദ്യാഭ്യാസം നേടാന്* എനിക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് എനിക്ക് ഏറ്റവുമധികം നഷ്ടബോധം തോന്നതും അക്കാര്യത്തില്* തന്നെ.
മലയാള സിനിമ, നമ്മുടെ തീയേറ്ററുകള്*
വിദേശസിനിമകള്* ശ്രദ്ധിച്ചു നോക്കൂ. അവിടെ നിശ്ശബ്ദതയ്ക്ക് വലിയ സ്വാധീനമുണ്ട്. അവിടെ ഉപയോഗിക്കുന്ന നൂതനസാങ്കേതിക വിദ്യകള്* ഇവിടെയും ഉപയോഗിക്കുന്നുണ്ട്. അതായത് നമ്മള്* ഉപയോഗിക്കുന്ന സാങ്കേതികതകള്* തന്നെയാണ് ഏറെക്കുറെ അവരും ഉപയോഗിക്കുന്നത്. നമ്മുടെ സിനിമ ഡയലോഗ് ഓറിയന്റഡ് ആണ്. അതായത് ഒരു പൊട്ടിത്തെറിയുടെ നിലയിലാണ് ഡയലോഗ് ലെവല്*. ഇവയെ 'തച്ചുതകര്*ക്കാതെ' വേണം ശബ്ദവിന്യാസം. ഡയലോഗുകളെ തകര്*ക്കാതെ വേണം സൗണ്ട് സിസ്റ്റം ക്രമീകരിക്കേണ്ടത്. കേരളത്തിലെ തീയേറ്ററുകളില്* അപകടകരമായ ഒരു സ്ഥിതി വിശേഷമുണ്ട്. ഇവിടെ സൗണ്ട് കൂട്ടിവെച്ച ശേഷമാകും സിനിമയുടെ പ്രദര്*ശനം. ഫലം അരോചകമായ അവസ്ഥയാണ് പ്രേക്ഷകര്*ക്ക് അനുഭവിക്കേണ്ടി വരുന്നത്. വളരെ സൂക്ഷ്മമായ തലത്തില്* സൃഷ്ടിക്കുന്ന ശബ്ദമെല്ലാം ഈ ബഹളത്തിനിടയില്* നഷ്ടപ്പെടുന്നു. ശബ്ദത്തിന്റെ സൗന്ദര്യം താറുമാറാക്കിക്കൊണ്ടാണ് ഇവിടെ സിനിമകള്* പ്രദര്*ശിപ്പിക്കുന്നത്. ഇവിടെ തീയേറ്ററുകള്* ശരിയാംവണ്ണം സംരക്ഷിക്കാറില്ല. മറ്റേതൊരു സംസ്ഥാനത്തും തീയേറ്ററുകള്* മികച്ച നിലവാരത്തില്* സംരക്ഷിക്കുന്നത് കാണാം.
അച്ഛന്റെ മകന്*
നൂറ്റമ്പതിലേറെ സിനിമകള്*ക്ക് സംഗീതമൊരുക്കിയ അച്ഛന് അര്*ഹതയ്*ക്കൊത്ത അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അച്ഛന്* ചിട്ടപ്പെടുത്തിയ ഇമ്പമേറിയ ഗാനങ്ങള്* പാടി നടക്കുന്നവരാണ് മലയാളികളിലേറെയും. പക്ഷേ അത് അദ്ദേഹം ചിട്ടപ്പെടുത്തിയതാണെന്ന് ആരും അറിയുന്നു പോലുമില്ല. അച്ഛനൊപ്പം അവാര്*ഡ് വാങ്ങാന്* കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. 'അനന്തഭദ്രം' എന്ന ചിത്രത്തിനായിരുന്നു അത്. അച്ഛന്* മലയാളത്തില്* സംഗീതസംവിധാനം നിര്*വഹിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ഇത് റിലീസ് ചെയ്യുമ്പോള്* ഞാന്* സ്*കൂളില്* പഠിക്കുകയാണ്. ഇതിന്റെ ഹിന്ദിപ്പതിപ്പ് 'ഭൂല്* ഭുലയ്യ' എന്ന ഹിന്ദിച്ചിത്രത്തില്* ജോലി ചെയ്യാന്* കഴിഞ്ഞു. അതൊരു പുണ്യമായി ഞാന്* കരുതുന്നു.
കുടുംബംചെന്നൈയില്* സ്ഥിരതാമസം. ഭാര്യ: മഞ്ജു, മകള്*: ഗൗരിപാര്*വതി.

