രജനീകാന്തിന്റെ 'റാണ' തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    രജനീകാന്തിന്റെ 'റാണ' തുടങ്ങി

    രജനീകാന്തിന്റെ 'റാണ' തുടങ്ങി



    ചെന്നൈ: 'യന്തിര'നു ശേഷം രജനീകാന്ത് അഭിനയിക്കുന്ന പുതിയ ചിത്രം 'റാണ'യുടെ പൂജ കഴിഞ്ഞദിവസം ചെന്നൈയില്* നടന്നു. രാവിലെ ഒമ്പതു മണിയോടെ എ.വി.എം. സ്റ്റുഡിയോയില്* നടന്ന പൂജയില്* രജനീകാന്തും നായികയായ ദീപിക പദുക്കോണും അടക്കം ഒട്ടേറെപ്പേര്* പങ്കെടുത്തു. തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധി, മകള്* കനിമൊഴിക്കൊപ്പമാണ് പൂജയ്*ക്കെത്തിയത്. ഫാല്*ക്കെ അവാര്*ഡ് ജേതാവ് കെ. ബാലചന്ദര്*, പ്രമുഖ ചലച്ചിത്ര നിര്*മാതാവ് ആര്*.എം. വീരപ്പന്*, ഗാനരചയിതാക്കളായ വാലി, വൈരമുത്തു എന്നിവരും രജനിക്ക് ആശംസകള്* നേരാനെത്തി.

    രജനി മൂന്നുവേഷങ്ങില്* അഭിനയിക്കുന്ന 'റാണ'രജനിയുടെ മകള്* സൗന്ദര്യയും ഇറോസ് ഇന്*റര്*നാഷണലും ചേര്*ന്നാണ് നിര്*മിക്കുന്നത്. കെ.എസ്. രവികുമാറാണ് ചിത്രത്തിന്റെ സംവിധായകന്*. 16-ാം നൂറ്റാണ്ടിലെ ഒരു ചരിത്ര കഥാപാത്രത്തെയാണ് രജനി ഇതില്* മുഖ്യമായും അവതരിപ്പിക്കുന്നതെന്നറിയുന്നു. ദീപിക പദുക്കോണാണ് പ്രധാന നായികയുടെ വേഷത്തിലെത്തുന്നത്. എ.ആര്*. റഹ്മാനാണ് സംഗീത സംവിധാനം. 'യന്തിര'ന്റെ ക്യാമറമാന്* രത്*നവേലുവാണ് ഈ പടത്തിനും ക്യാമറ ചലിപ്പിക്കുക.
    Ads Not Allowed...

    admin
  • hidalgo
    • Apr 2011
    • 25

    #2
    Re: രജനീകാന്തിന്റെ 'റാണ' തുടങ്ങി

    rajanikathine asukam karanam padam thamasikumallo

    Comment

    Working...
    X