കാഴ്ചയുടെ 3ഡി വിസ്മയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    കാഴ്ചയുടെ 3ഡി വിസ്മയം





    അവധിക്കാലം കാഴ്ചകളുടെ വിസ്മയമാക്കാന്* ഇതാ ഒരു കിടിലന്* ബ്രസീലിയന്* - അമേരിക്കന്* ഹോളിവുഡ് 3ഡി ആനിമേഷന്* ചിത്രം 'റിയോ'. ബ്ലൂ സൈ്ക സ്റ്റുഡിയോയും ട്വന്റിയത്ത് സെഞ്ച്വറി ഫോക്*സും ചേര്*ന്ന് നിര്*മിച്ച ഈ ചിത്രം ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിര്*ന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. റിയോ കേരളത്തില്* പ്രദര്*ശനത്തിനെത്തി. 'ഐസ് ഏജ്' എന്ന ആനിമേഷന്* ചിത്രത്തിന്റെ ശില്പികള്* തന്നെയാണ് റിയോയുടെ പിന്നിലും പ്രവര്*ത്തിച്ചിട്ടുള്ളത്.കാര്*ലോസ് സെല്*ദന്*ഹയാണ് സംവിധായകന്*. കഥ ഒരുക്കിയിരിക്കുന്നത് ഡോണ്* റിമര്*. സാഹസികതയിലൂന്നിയ കോമഡി എന്റര്*ടെയ്*നറാണിത്.

    റിയോ എന്നാല്* ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനീറോയുടെ ചുരുക്കരൂപമാണ്. കഥ നടക്കുന്നതും ഇവിടെയാണ്. ജനീറോയിലെ സമൃദ്ധമായ മഴക്കാടുകളുടെയും കടല്*ത്തീരത്തിന്റെയും 'ക്രൈസ്റ്റ് ദ റെഡീമര്*' എന്ന ലോകാത്ഭുത പ്രതിമയുടെയും ഭംഗി ഈ ചിത്രത്തില്* ആവിഷ്*കരിച്ചിരിക്കുന്നത് ആരെയും വശീകരിക്കും.

    മക്കൗ വര്*ഗത്തില്*പ്പെട്ട 'ബ്ലൂ' എന്ന നീലത്തത്തയാണ് ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം. അമേരിക്കന്* നഗരമായ മിനസോട്ടയിലെ ഒരു ലൈബ്രറിയിലെ വളര്*ത്തുതത്തയാണ് ബ്ലൂ. വളരെ ചെറുപ്പത്തിലേ വേട്ടക്കാര്* പിടിച്ച് വില്പന നടത്തിയ ഈ തത്തയ്ക്ക് പറക്കാനറിയില്ല. ലൈബ്രറിയുടെ ഉടമസ്ഥ ലിന്*ഡ എന്നു പേരുള്ള പെണ്*കുട്ടിയാണ് ബ്ലൂവിനെ വളര്*ത്തുന്നത്.

    മക്കൗ വര്*ഗത്തില്* ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു തത്തയാണ് കക്ഷി. അങ്ങനെയിരിക്കെ ഈ വര്*ഗത്തില്*പ്പെട്ട ഒരു പെണ്*തത്ത കൂടി ലോകത്തുണ്ടെന്ന് ശാസ്ത്രലോകം അറിയുന്നു. പെണ്*തത്തയെ കിട്ടിയാല്* ഈ വംശം അറ്റുപോകാതെ നിലനിര്*ത്താം എന്ന് ശാസ്ത്രജ്ഞന്മാര്* കണക്കുകൂട്ടി. ഇതിനായി ലിന്*ഡയും കൂട്ടുകാരനും ബ്ലൂവിനെ ജനീറോയില്* കൊണ്ടുവരുന്നു. അവിടെവെച്ച് ബ്ലൂ ജുവല്* എന്ന സുന്ദരിത്തത്തയെ കണ്ടുമുട്ടുന്നു. എന്നാല്* ബ്രസീലിലെ പക്ഷിപിടിത്തക്കാര്* ബ്ലൂവിനെയും ജൂവലിനെയും തട്ടിക്കൊണ്ടുപോകുന്നു. വിഷമത്തിലായ ലിന്*ഡയും കൂട്ടുകാരനും ബ്ലൂവിനെത്തേടി അവിടെയെല്ലാം അലഞ്ഞുതിരിയുന്നു.

    പറക്കാന്* പഠിക്കാത്ത ബ്ലൂവിനെയും കൊണ്ട് ജൂവല്* രക്ഷപ്പെടാന്* കുറെ കഷ്ടപ്പെടുന്നു. മാത്രമല്ല ഇരുവരുടെയും കാലുകള്* ചെറിയ ചങ്ങലയാല്* ബന്ധിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്* പക്ഷിപിടിത്തക്കാരുടെ കൈയില്*നിന്ന് വളരെ തന്ത്രപൂര്*വം രക്ഷപ്പെടുന്ന ബ്ലൂവും ജൂവലും അവസാനം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ലിന്*ഡയുടെ അടുത്തുതന്നെ വന്നുചേരുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ത്രസിപ്പിക്കുന്ന സാംബ നൃത്തച്ചുവടുകളും വീണ്ടും കേള്*ക്കാന്* കൊതിക്കുന്ന സംഗീതവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

    ബ്ലൂവിനെയും ജൂവലിനെയും കൂടാതെ റിയോയില്* നിരവധി തകര്*പ്പന്* കഥാപാത്രങ്ങള്* വേറെയുണ്ട്. ഇതില്* പ്രധാനിയാണ് റാഫേല്* എന്ന ടൂക്കന്* പക്ഷി. ബുദ്ധിമാനായ റാഫേലാണ് ബ്ലൂവിനെയും ജൂവലിനെയും രക്ഷപ്പെടാന്* സഹായിക്കുന്നത്. നൈജല്* എന്ന വില്ലന്*തത്തയുടെ ഭാവാഭിനയം ഒന്നു കാണേണ്ടതുതന്നെയാണ്. കൂടാതെ, മരംകൊത്തി പെഡ്രോ, നിക്കോ, ബുള്*ഡോഗ് ലൂയിസ്, ഇത്തിരിക്കുഞ്ഞന്* കുരങ്ങന്* ഫെര്*ണാന്*ഡോ തുടങ്ങിയവരും സൂപ്പര്* പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.പക്ഷികളോടും മൃഗങ്ങളോടുമുള്ള സ്*നേഹം ഈ ചിത്രം കണ്ടിറങ്ങുമ്പോള്* ഇരട്ടിയാകും.
    Ads Not Allowed...

    admin
Working...
X