വിലപ്പെട്ട കുട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    വിലപ്പെട്ട കുട്ടി



    സൂരി ക്രൂസ് എന്ന പെണ്*കുട്ടിക്ക് അഞ്ച് വയസ്സ് തികഞ്ഞത് ഏപ്രില്* 11-നാണ്. ബ്രിട്ടനിലെ ബെവെര്*ലി ഹില്*സിലെ പൂന്തോട്ടങ്ങളില്* ഒന്നിലിരുന്ന് അവള്* ജന്മദിനസമ്മാനങ്ങളുടെ പൊതിയഴിക്കവേ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഹെലിക്കോപ്റ്ററുകള്* കണ്ട് അതിഥികള്* പരിഭ്രാന്തരായി. അഞ്ചുവയസ്സുകാരിയുടെ ജന്മദിനത്തിന്റെ ചിത്രമെടുക്കാനെത്തിയ പാപ്പരാസികളായിരുന്നു ഹെലിക്കോപ്റ്ററില്*. പാപ്പരാസികള്* കഴുകന്* കണ്ണുകളുമായി വട്ടം ചുറ്റാന്* മാത്രം ആരാണീ കുട്ടി? ലോകത്തില്* ഏറ്റവും അധികം ഫോട്ടോയെടുക്കപ്പെട്ടിട്ടുള്ള കുട്ടി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്റെയും കാറ്റി ഹോംസിന്റെയും മകള്*. അച്ഛനും അമ്മയും അച്ഛന്റെ വിശ്വാസവും കൂടി വളര്*ത്തി വളര്*ത്തി കുട്ടിത്തം നഷ്ടപ്പെട്ടുപോയ പാവം.

    അവളുടുക്കാന്* ഇഷ്ടപ്പെടുന്നത് ബ്രാന്*ഡഡ് വസ്ത്രങ്ങളാണ്. രാത്രിവൈകിയുള്ള പാര്*ട്ടികളില്* പങ്കെടുത്ത് വന്നാല്* ഉറങ്ങാന്* അവള്*ക്ക് നിശ്ചിത സമയമില്ല. രണ്ട് വര്*ഷം മുമ്പ് മേക്കപ്പിട്ട് തുടങ്ങി. ആയക്കൊപ്പമോ തനിച്ചോ ആണ് ഷോപ്പിങ്. അവളുടെ ഒരു ഉടുപ്പിന് മാത്രം 1,300 പൗണ്ട് (96,000 രൂപ) വില വരും. അവളിടുന്ന ഹീലുള്ള ഷുസിന് വില 500 പൗണ്ട് (36,900 രൂപ). നടക്കാന്* പഠിച്ചപ്പോഴേ ഷോപ്പിങ് ഭ്രമം ബാധിച്ച് അവള്* വാങ്ങിക്കൂട്ടിയിരിക്കുന്ന വസ്ത്ര ശേഖരത്തിന് 20 ലക്ഷം പൗണ്ട് (14.77 കോടി രൂപ) വില വരും. രണ്ടു വര്*ഷമായി മേക്കപ്പിടുന്ന അവള്*ക്കിഷ്ടം പകല്* പിങ്ക് ലിപ്സ്റ്റിക്കിടാനാണ്. രാത്രി ചുവപ്പും. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഇട്ടുകൊണ്ട് നടക്കാന്* സ്വന്തം ഡിസൈനര്* ബാഗുകളുണ്ട്. ഒന്നിന് വില 11,000 പൗണ്ട് (8.1 ലക്ഷം രൂപ). ഐ പാഡാണ് ഇഷ്ട കളിപ്പാട്ടം. ജന്മദിനത്തിന് അച്ഛന്* സുരിക്ക് നല്*കിയത് 30 ലക്ഷം പൗണ്ടിന്റെ (22 കോടി രൂപയുടെ) സമ്മാനമാണെന്നാണ് ഓസ്*ട്രേലിയന്* ദിനപത്രം റിപ്പോര്*ട്ട് ചെയ്തത്. വളര്*ന്നുവരുന്ന സെലിബ്രിറ്റി എന്നതാണ് ഇവള്*ക്കുള്ള വിശേഷണം.

    തന്റെ 43-ാം വയസ്സില്* പിറന്ന സുരിയെ ടോം വിളിക്കുന്നത് യൗവനത്തിലെ ജലധാര' എന്നാണ്. മകളെ വളര്*ത്തി വഷളാക്കുന്നതില്* സന്തുഷ്ടനാണദ്ദേഹം. സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രവും ആഗ്രഹിക്കുന്ന ചെരിപ്പുകളും മറ്റുമാണ് മകള്* അണിയുന്നതെന്ന് അഭിമാനപൂര്*വം പറയുന്ന ടോം വ്യത്യസ്തയായി നടക്കാന്* അഞ്ചുവയസ്സുകാരിയെ ഉപദേശിക്കാറില്ലെന്ന്് വെളിപ്പെടുത്തുന്നു.
    ടോം ക്രൂസിന്റെ മകളായി പിറന്നപ്പോഴേ സുരിയുടെ ശൈശവം നഷ്ടപ്പെട്ടുപോയി. ക്രൂസ് വിശ്വസിക്കുന്ന സയന്റോളജി സഭയില്* കുഞ്ഞുങ്ങളും മുതിര്*ന്നവരാണ്. അവര്*ക്ക് വേണ്ടെതെല്ലാം തീരുമാനിക്കുന്നത് അവര്*തന്നെയാണ്. എന്തണിയണമെന്നും എന്തുകഴിക്കണമെന്നും തീരുമാനിക്കുന്നത് കുഞ്ഞാണ്. അത് കുട്ടിക്ക് വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് തീരുമാനിക്കാന്* മാതാപിതാക്കള്*ക്ക് അവകാശമില്ല. തീരുമാനമെടുക്കാന്* കഴിവുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളായിട്ടാണ് ഇവര്* കുട്ടികളെ കാണുന്നതെന്ന് സയന്റോളജി പണ്ഡിതനായ റിക് റോസ് സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യശരീരം അഭൗമ ആത്മാക്കളുടെ താവളമാണെന്നും കുട്ടികളും ഇത്തരം ആത്മാക്കളുടെ താവളമായതിനാല്* അവരെ മുതിര്*ന്നവരില്* നിന്ന് വേറിട്ട് കാണേണ്ടെന്നുമാണ് സയന്റിയോളജി മത സ്ഥാപകന്* എല്*. റോണ്* ഹുബാര്*ഡ് പറയുന്നത്. ആ ഉപദേശം അക്ഷരാര്*ഥത്തില്* തന്നെ ജീവിതത്തില്* പകര്*ത്തിയിരിക്കുകയാണ് ടോം ക്രൂസ്.

    സുരിയുടെ ഔപചാരിക വിദ്യാഭ്യാസം ഇതുവരെ തുടങ്ങിയിട്ടില്ല. അവള്*ക്ക് കൂട്ടുകാരുമില്ല. കൂട്ടുകാര്*ക്കൊപ്പം കളിചിരിയുമായി കഴിയേണ്ട പ്രായത്തില്* ന്യുയോര്*ക്കിലെയും മറ്റ് തെരുവുകളില്* പാതിരാകഴിയുവോളം അമ്മ കാറ്റി ഹോംസിനൊപ്പം കറങ്ങുകയാണ് ഈ കുട്ടി. ഓരോ സൂപ്പര്*മാര്*ക്കറ്റിലും നിന്ന് അവള്* എന്തെടുക്കുന്നെന്നോ അതിന്റെ ഉപയോഗമെന്തെന്നോ ഒന്നും ഈ അമ്മ നോക്കാറില്ല. അതുകൊണ്ട് തന്നെ പ്രായപൂര്*ത്തിയാകുന്നവര്*ക്ക് മാത്രം എന്ന് പ്രത്യേകം എഴുതിവെച്ചിട്ടുള്ള വിഭാഗത്തില്* നിന്ന മകള്* മിഠായി എടുത്ത് അമ്മ കണ്ടില്ല. എന്നാല്* പാപ്പരാസികള്* അത് അപ്പോള്*തന്നെ ക്യാമറയില്* പകര്*ത്തി ലോകത്തെ കാണിച്ചു. പിന്നീട് ഒരു ടെലിവിഷന്* ഷോയില്* ഇതേക്കുറിച്ച് കാറ്റിക്ക് വിശദീകരിക്കേണ്ടി വന്നു.
    കറക്കം കാരണം ഉറങ്ങാന്* നിശ്ചിത സമയമില്ലാത്ത സുരിയോട് സഹതപിച്ച് ഒരമ്മ ഇന്റര്*നെറ്റിലെഴുതിയതിങ്ങനെ: പാവം സുരി. മൃഗശാലയിലെ മൃഗങ്ങള്* പോലും രാത്രി ഉറങ്ങുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി പാഞ്ഞുനടക്കുന്ന വിക്ടോറിയ ബെക്കാമും ആഞ്ജലീന ഷൊലിയുമൊന്നും തങ്ങളുടെ മക്കളെ ഇങ്ങനെ പീഡിപ്പിക്കാറില്ലെന്ന് പാശ്ചാത്യമാധ്യമങ്ങള്* ചൂണ്ടിക്കാട്ടുന്നു.
    അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് സുരിയുടെ ഫോട്ടോ ആദ്യമായി ലോകം കണ്ടത്. സുരിയുടെ പടം കവറില്* അടിച്ചുവന്ന വാനിറ്റി ഫെയര്* മാസികയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിപണിയാണ് കിട്ടിയത്.

    മുതിര്*ന്നയാളെപ്പോലെ പരിഗണിക്കപ്പെടുന്നതിനാല്* അച്ഛനമ്മമാരെ പേര് ചൊല്ലിയാണ് വിളിക്കുന്നത്. അച്ഛനെ ടോം എന്നും അമ്മയെ കെയ്*റ്റെന്നും. മുതിരുമ്പോള്* അച്ഛനെയും അമ്മയെയും പോലെ വിനോദ വ്യവസായത്തിന്റെ ഭാഗമാകണമെന്നും സുരി തീരുമാനിച്ചു കഴിഞ്ഞു.
    സ്വന്തം രക്തത്തില്* പിറന്ന സുരിയെ കൂടാതെ രണ്ട് മക്കളെ ക്രൂസ്-കാറ്റി ദമ്പതിമാര്* ദത്തെടുത്തിടുത്തിട്ടുണ്ട്. ഇസബെല്ല (18), കൊണോര്* (16). ഇവരെയും സാധ്യമായ ആഡംബരങ്ങളെല്ലാം നല്*കിയാണ് വളര്*ത്തുന്നത്.
    Ads Not Allowed...

    admin
  • hidalgo
    • Apr 2011
    • 25

    #2
    Re: വിലപ്പെട്ട കുട്ടി

    pavam kutyy......

    Comment

    • ammu28
      • Feb 2007
      • 63

      #3
      Re: വിലപ്പെട്ട കുട്ടി

      angane ee kuttikkum privacy ella..

      enthu kashtama !!

      Comment

      Working...
      X