63 വയസ്സായിട്ടും ആവശേത്തിന് ഒട്ടും കുറവില്ല. എത്ര വെടിവെച്ചാലും മരിക്കാത്ത ആ ഉരുക്കുമനുഷ്യന്* അര്*നോള്*ഡ് ഷ്വാര്*സ്*നെഗര്* വീണ്ടും വരുന്നു. ഹോളിവുഡിലെ സൂപ്പര്*ഹിറ്റ് ചിത്രമായിരുന്ന ടെര്*മിനേറ്ററിന്റെ അഞ്ചാംഭാഗവുമായാണ് എട്ട് വര്*ഷത്തിന് ശേഷം ഷ്വാര്*സ്*നെഗര്* എത്തുന്നത്.
അത്യാവശ്യം രാഷ്ട്രീയവുമൊക്കെയായി കാലിഫോര്*ണിയന്* ഗവര്*ണര്* സ്ഥാനവും അടക്കമുള്ള തിരക്കുകളില്* നിന്നൊഴിഞ്ഞത് ഈയടുത്ത കാലത്താണ്. തുടര്*ന്നാണ് ടെര്*മിനേറ്ററിന്റെ പുതിയ പതിപ്പുമായി ഹോളിവുഡിലെ സജീവമാക്കാന്* ഷ്വാര്*സ്*നെഗര്* തീരുമാനിച്ചത്.
വിഖ്യാത സംവിധായകന്* ജെയിംസ് കാമറൂണ്* 1984 ല്* ചെയ്ത ഈ സയന്*സ്-ഫിക്ഷന്* ആക്ഷന്* ത്രില്ലര്* ഹോളിവുഡില്* കോടികളാണ് കൊയ്തത്. പിന്നീട് ചിത്രത്തിന് നാല് ഭാഗങ്ങളുമിറങ്ങി. ആദ്യ രണ്ട് ഭാഗവും ജെയിംസ് കാമറൂണ്* തന്നെയാണ് സംവിധാനം ചെയ്തതെങ്കില്* പിന്നീടുള്ള രണ്ട് ഭാഗങ്ങള്* ജൊനാഥന്* മൊസ്*തോ, ജോസഫ് മക്ഗിന്റി നിക്കോള്* എന്നിവരാണ് സംവിധാനം ചെയ്തത്. ജസ്റ്റിന്* ലിന്* ആണ് ചിത്രത്തിന് പുതിയ ഭാഗം സംവിധാനം ചെയ്യുന്നത്.


Comment