തുര്*ക്കിയില്* നിന്നൊരു 'സില്* സില'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തുര്*ക്കിയില്* നിന്നൊരു 'സില്* സില'



    സില സാഹിന്* എന്ന തുര്*ക്കി മുസ്*ലീം യുവതി മോഡല്* രംഗം കീഴടക്കാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്* ഇതുപോലെ ഞെട്ടിക്കുമെന്ന് ആരും കരുതിയതല്ല. സിലയുടെ സുഹൃത്തുക്കള്* പോലും. എന്നാല്* തുര്*ക്കിയിലെ യാഥാസ്ഥിതിക സമൂഹം മാത്രമല്ല ലോകം മുഴുവന്* ഞെട്ടിയിരിക്കുകയാണ് പ്ലേ ബോയ് മാഗസിനിലെ സിലയുടെ കവര്* ചിത്രങ്ങള്* പ്രത്യക്ഷപ്പെട്ടപ്പോള്*. വാര്*ത്തകളില്* സിലയാണ് ഇപ്പോഴത്തെ താരം.



    പ്ലേ ബോയ് മാഗസിന്റെ കോപ്പി കയ്യില്* കിട്ടിയില്ലെങ്കിലും ഇന്റര്*നെറ്റിലൂടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു ഈ 'സില്* സില'. ജര്*മ്മനിയിലെ പ്രമുഖ പത്രങ്ങളിലും വെബ്*സൈറ്റുകളിലും സില സാഹിനെക്കുറിച്ചുള്ള വാര്*ത്തയാണിപ്പോള്* ഹിറ്റ്. പ്ലേ ബോയ് മാഗസിന്റെ പുറത്തിറങ്ങാന്* പോകുന്ന മെയ് ലക്കമാണ് ഈ ചൂടന്* ഫോട്ടോ ഷൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    മതപരമായ വിലക്കുകളും യാഥാസ്ഥിതികത്വവും ശക്തമായി നിലനില്*ക്കുന്ന തുര്*ക്കിയിലെ മുസ്*ലീം പശ്ചാത്തലത്തില്* നിന്നൊരു പെണ്*കുട്ടി പ്ലേബോയ് കവറില്* വിലസുന്നത് ചെറിയ പ്രശ്*നങ്ങളല്ല അവിടെയുണ്ടാക്കിയിരിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം അടക്കമുള്ള ചര്*ച്ചകളിലേക്കാണ് തുര്*ക്കിയെയും ജര്*മ്മനിയേയും ഈ കവര്* ചിത്രം കൊണ്ടുപോയിരിക്കുന്നത്.

    എന്നാല്* സ്വാതന്ത്ര്യത്തിന്റെ പുതിയ ആവിഷ്*കാരമായും മോഡലിങ് രംഗത്തെ സ്വാഭാവിക സംഭവമായുമാണ് സില ഈ വിവാദങ്ങളെ വിലയിരുന്നത്. അടുത്തിടെ പ്രശസ്തമായ ചില ജര്*മ്മന്* സോപ്പ് ഓപ്പറകളില്* അഭിനയിച്ചിട്ടുള്ള ഈ 25 കാരി തന്നെ ചെഗുവേരയുടെ സ്വാതന്ത്ര്യവാഞ്ഛയോടാണ് ഉപമിക്കുന്നത്.

    അടിച്ചേല്*പ്പിക്കപ്പെട്ട വിലക്കുകളുടെ ബാല്യമായിരുന്നു തന്റേതെന്നും ഇതൊരു സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നും സില പറയുമ്പോള്* അത് സ്ത്രീ വിമോചക പ്രവര്*ത്തകരെ സംബന്ധിച്ച് യോജിക്കാവുന്ന ഒരു വിഷയമായി മാറുകയും ചെയ്യുന്നു. ഇത് വെറുമൊരു നഗ്നതാ പ്രദര്*ശനമല്ലെന്നും സ്ത്രീകള്*ക്ക് അവരുടെ സ്വാതന്ത്ര്യമനുസരിച്ച് ജീവിക്കാന്* കഴിയുമെന്ന് തന്റെ സമൂഹത്തെ കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശമെന്നും സില നിലപാട് വ്യക്തമാക്കുന്നു.

    ടൈം മാഗസിന്* അടക്കം മിക്ക പ്രസിദ്ധീകരണങ്ങളിലും സൈറ്റുകളിലും സംഭവം വലിയ ചര്*ച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ജര്*മ്മന്* മോഡലിങ് പ്രസിദ്ധീകരണമായ പ്ലേ ബോയ് മാഗസിനില്* ആദ്യമായാണ് ഒരു തുര്*ക്കി മോഡല്* അതും ഒരു മുസ്*ലീം പശ്ചാത്തലത്തില്* നിന്നൊരു പെണ്*കുട്ടി കവര്* പേജില്* പ്രത്യക്ഷപ്പെടുന്നത്. എന്നാല്* വിവാദങ്ങള്* പ്ലേ ബോയുടെ വിപണന തന്ത്രമാണെന്നും വിമര്*ശനമുയര്*ന്നിട്ടുണ്ട്.
  • hidalgo
    • Apr 2011
    • 25

    #2
    Re: തുര്*ക്കിയില്* നിന്നൊരു 'സില്* സില'

    iswaraa......

    Comment

    Working...
    X