പ്രഭുദേവ അസ്വസ്ഥനാണ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    പ്രഭുദേവ അസ്വസ്ഥനാണ്

    പ്രഭുദേവ അസ്വസ്ഥനാണ്


    നയന്താരയുമായി പിണക്കത്തിലാണെന്നും തങ്ങളുടെ വിവാഹം പ്രതിസന്ധിയിലാണെന്നുമുളള മട്ടില് തെന്നിന്ത്യന് മാധ്യമങ്ങളില് വാര്ത്തകള് പ്രചരിക്കുന്നതില് പ്രഭുദേവ അസ്വസ്ഥനാണ്. സിനിമയില് വീണ്ടും സജീവമാകാനാണ് നയന്റെ തീരുമാനം എന്നറിഞ്ഞതോടെ കര്ണ്ണാടകയിലായിരുന്ന പ്രഭുദേവ ഷൂട്ടിംഗ് നിര്ത്തിവച്ച് ചെന്നൈക്ക് മടങ്ങിയെന്നും റിപ്പോര്ട്ടുകളുണ്ട്. വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്ത്തകളോട് പ്രതികരിക്കാന് നില്ക്കാതെ നയന്സ് അഭിനയരംഗത്ത് സജീവമാകാന് ശ്രമിക്കുന്നതാണത്രെ പ്രഭുവിനെ വിഷമിപ്പിക്കുന്നത്.

    അക്ഷയ് കുമാര് നായകനാകുന്ന 'റൗഡി രാത്തോഡ്' എന്ന ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രഭു കര്ണാടകയിലായിരുന്നു. നയനെക്കുറിച്ചുള്ള വാര്ത്തകള് അറിയും വരെ സെറ്റില് വളരെയേറെ സന്തോഷവാനായിരുന്ന പ്രഭുദേവ പെട്ടെന്ന് പിരിമുറുക്കത്തിലായി എന്നാണ് റിപ്പോര്ട്ടുകള്. പ്രഭുവിന്റെ മക്കളും അദ്ദേഹത്തിനൊപ്പം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നു. എന്നാല്, അപ്രതീക്ഷിതമായി ഷൂട്ടിംഗ് നിര്ത്തി വച്ചത് ഒരു ആള്ക്കൂട്ടരംഗം ചിത്രീകരിക്കാന് ജൂനിയര് ആര്ട്ടിസ്റ്റുകളുടെ കുറവുണ്ടായതു കാരണമാണെന്നാണ് പ്രഭുദേവ ചില മാധ്യമങ്ങളോട് പ്രതികരിച്ചത്.

    അതേസമയം, വ്യക്തിപരമായ കാരണങ്ങളാല് അപ്രതീക്ഷിതമായി ഷൂട്ടിംഗ് നിര്ത്തി വച്ചിട്ട് ആ കുറ്റം നിര്മ്മാതാവായ തന്റെ മേല് കെട്ടി വയ്ക്കാന് പ്രഭു ശ്രമിച്ചതില് രോഷവും വേദനയുമുണ്ടെന്ന് പിന്നീട് നിര്മ്മാതാവ് ഇതേപ്പറ്റി പ്രതികരിച്ചു. ആള്ക്കൂട്ടരംഗം ചിത്രീകരിക്കാന് ആളുകളുടെ കുറവുണ്ടെന്ന് പ്രഭു പറഞ്ഞ ദിവസം സെറ്റില് 300 ജൂനിയര് ആര്ട്ടിസ്റ്റുകള് ഉണ്ടായിരുന്നെന്നും നിര്മ്മാതാവ് വ്യക്തമാക്കി.



Working...
X