കന്നഡത്തിലും മലയാളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ സംവിധായകന് അഭയ് സിന്ഹയായിരുന്നു. മമ്മൂട്ടിക്ക് ചിത്രത്തില് ഇരട്ടവേഷമാണ്. ഇത്രയും മികച്ച പ്രൊജക്ടാണെങ്കില് എന്തുകൊണ്ട് റിലീസാകുന്നില്ല? ചോദ്യം ന്യായമാണ്. അതിന് കാരണം മമ്മൂട്ടിയുടെ പരാജയഭീതിയാണെന്നാണ് സിനിമാലോകത്തെ സംസാരം.
ആഗസ്റ്റ് 15, ഡബിള്സ്, ദി ട്രെയിന്, 1993 ബോംബെ മാര്ച്ച് 12, വെനീസിലെ വ്യാപാരി എന്നിങ്ങനെ തുടര്ച്ചയായി മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളാണ് 2011ല് തകര്ന്നടിഞ്ഞത്. ‘ശിക്കാരി’ 2011ല് റിലീസ് ചെയ്തിരുന്നെങ്കില് അതും പരാജയപ്പെടുമായിരുന്നു എന്ന ഭീതികാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചുവെന്നാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്.
വെനീസിലെ വ്യാപാരി വിജയിച്ചിരുന്നുവെങ്കില് അതിന് ശേഷം ശിക്കാരി പുറത്തിറങ്ങുമായിരുന്നു എന്നാണ് സൂചന. എന്നാല് ആ ചിത്രവും പരാജയപ്പെട്ടതോടെ ഇനി അടുത്ത ഹിറ്റ് എന്നുണ്ടാകുമോ അതിന് ശേഷം ശിക്കാരി പുറത്തുവരുമെന്നാണ് അറിയുന്നത്.
തീര്ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന് കരുണനാണ് മമ്മൂട്ടി ശിക്കാരിയില് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം. ഇയാള് സ്വാതന്ത്ര്യസമര സേനാനികൂടിയാണ്. 1946ല് നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര് എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.
പുലിവേട്ടക്കാരന് കരുണന്റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്റെ അമ്മാവനായി ഇന്നസെന്റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്വയാണ് നായിക.