മലയാളത്തില് അടുത്തിടെ പ്രദര്ശനത്തിനെത്തിയ ബിഗ്ബജറ്റ് ചിത്രം കാസനോവ, ദിലീപിന്റെ സ്പാനിഷ് മസാല എന്നിവ ബോക്സോഫീസില് പരാജയപ്പെട്ടതിന് കാരണക്കാര് ചാനലുകള് വെബ്സൈറ്റുകളുമാണെന്ന് ആരോപണം. ഈ സിനിമയുടെ അണിയറപ്രവര്ത്തകരും ഫാന്സ് അസോസിയേഷന് നേതാക്കളുമാണ് ചാനലുകള്ക്കും വെബ്സൈറ്റുകള്ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ് ദൃശ്യ, ഓണ്ലൈന് മാധ്യമങ്ങള് കാസനോവയ്ക്ക് മികച്ച പ്രചാരണം നല്കിയിരുന്നു.
എന്നാല് ചിത്രം പുറത്തിറങ്ങിയതോടെ സിനിമ മോശമാണെന്ന റിപ്പോര്ട്ടാണ് മിക്ക മാധ്യമങ്ങളും നല്കിയത്. കാസനോവയുടെ സാങ്കേിക മേന്മയെ പുകഴ്ത്തുമ്പോഴും തിരക്കഥയിലെ പാളിച്ചകളും സ്ത്രീവിരുദ്ധ രംഗങ്ങളുമെല്ലാം ഇന്റര്നെറ്റിലെ സൈറ്റുകളിലും ബ്ളോഗുകളിലും സോഷ്യല്നെറ്റുവര്ക്കുകളിലുമെല്ലാം സജീവമായ ചര്ച്ചയാകുന്നുണ്ട്. ഇത് സിനിമയ്ക്ക് ഒരു മോശം പ്രതിച്ഛായയാണ് നല്കുന്നത്. ഇന്റര്നെറ്റിലെയും ചാനലുകളിലെയും ചര്ച്ചകള് സിനിമയുടെ മൗത്ത് പബ്ളിസിറ്റിയെ കാര്യമായി ബാധിച്ചു. ഈ ആഴ്ച മുതല് തിയറ്ററുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. ഇതേത്തുടര്ന്നാണ് ഫാന്സ് അസോസിയേഷനുകള് ഓണ്ലൈന് സൈറ്റുകള് വഴി ചാനലുകള്ക്കും നിരൂപണം എഴുതിയ ബ്ളോഗുകള്ക്കുമെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
സ്പാനിഷ് മസാലയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ചാനലിനെതിരെ നടന് ദിലീപ് ഭീഷണി മുഴക്കിയതായും റിപ്പോര്ട്ടുകളുണ്ട്. സിനിമ പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന അഭിപ്രായ പ്രകടനം നീക്കം ചെയ്യണമെന്നും പരിപാടി പുനസംപ്രേക്ഷണം ചെയ്യരുതെന്നും ആവശ്യപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്ത്തകരും നായകവേഷം ചെയ്ത നടനും നിരവധി തവണ ചാനല് അധികൃതരെ ബന്ധപ്പെട്ടു. എന്നാല് ഇത് വകവെയ്ക്കാതെ പരിപാടി വീണ്ടും സംപ്രേക്ഷണം ചെയ്തു. ഇതേത്തുടര്ന്നാണ് ഭീഷണിയുമായി നടന് രംഗത്തെത്തിയത്. ഇത് താരസംഘടനയായ അമ്മയുമായി ആലോചിച്ച് പ്രതിഷേധ നടപടികള് സ്വീകരിക്കുമെന്നും വേണ്ടിവന്നാല് ചാനല് പരിപാടികളില് നിന്ന് താരങ്ങള് ഒന്നടങ്കം മാറിനില്ക്കുമെന്നുമായിരുന്നു ഭീഷണി. കാസനോവയെ ചെറുതായി വിമര്ശിച്ച ഇന്ത്യാവിഷന് ചാനലിനെതിരെ മോഹന്ലാല് ആരാധകര് സോഷ്യല് നെറ്റ്വര്ക്കിംഗ് സൈറ്റുകള് വഴി രൂക്ഷമായാണ് പ്രതികരിക്കുന്നത്. മോശം സിനിമകളെ അങ്ങനെ വിശേഷിപ്പിക്കുന്നത് വലിയ തെറ്റായാണ് ഒരുകൂട്ടം ആളുകള് കാണുന്നത്. ഏതായാലും ഇത്തരം പ്രവണതകള് മലയാള സിനിമയ്ക്ക് തെറ്റുതിരുത്തി മുന്നേറാനുള്ള അവസരങ്ങള് ഇല്ലാതാക്കുകയാണ് ചെയ്യുക.
__________________