'ദി കമ്പനി' അഞ്ച് ആക്ഷന് സിനിമകളുടെ സംഗ്രഹം
പത്തു ചെറുസിനിമകള് ഒരുമിച്ച് ചേര്ത്ത് ഒറ്റ സിനിമയായി പ്രേക്ഷകരിലെത്തിച്ച 'കേരള കഫേ'ക്ക് പിന്നാലെ അഞ്ച് വേറിട്ട ചെറിയ ആക്ഷന് സിനിമകളെ കോര്ത്തിണക്കി 'ദി കമ്പനി' എന്ന പേരില് പുറത്തിറക്കുന്നു. സംവിധായകന് രഞ്ജിത്തിന്റെ ശ്രമഫലമായാണ് കേരളകഫേ യാഥാര്ഥ്യമായത്. ജോഷി, ഷാജി കൈലാസ്, പത്മകുമാര്, ദീപന്, വിനോദ് വിജയന് എന്നീ ആക്ഷന് സംവിധായകരാണ് 'ദി കമ്പനി'യിലെ അഞ്ചു വ്യത്യസ്ത ആക്ഷന് സിനിമകള് സംവിധാനം ചെയ്യുന്നത്.
രഞ്ജന് പ്രമോദ്, രഞ്ജിത്ത്, ഷാജി കൈലാസ്, ജി.എസ്. അനില്, അനൂപ് മേനോന് എന്നിവരാണ് ദി കമ്പനി'യിലെ സിനിമകള്ക്കായി തിരക്കഥയൊരുക്കുന്നത്. മോഹന്ലാല്, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസില്, ആസിഫ് അലി, അനൂപ് മേനോന്, ജയസൂര്യ, കിഷോര്, അനില് മുരളി, സാദിഖ്, അനന്യ, രമ്യാ നമ്പീശന് തുടങ്ങിയ താരങ്ങള് 'ദി കമ്പനി'യിലെ ആക്ഷന് ചിത്രങ്ങളിലെ കഥാപാത്രങ്ങള്ക്ക് ജീവന് പകരും. വിനോദ് വിജയന് നിര്മ്മിക്കുന്ന 'ദി കമ്പനി'യുടെ ഷൂട്ടിംഗ് ജൂണ് ഏഴിന് വയനാട്ടിലാരംഭിക്കും

Comment