അകലെയാണ് ഈ 'അരികെ'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    അകലെയാണ് ഈ 'അരികെ'

    സാധാരണക്കാരനായ ഒരു പ്രേക്ഷകനെ സംബന്ധിച്ച് രണ്ടു രണ്ടര മണിക്കൂറില് മറ്റു ചിന്തകളൊക്കെ മാറ്റി വച്ച് ജീവിതത്തിന്റെ കുറെ ഏടുകള് പ്രിയപ്പെട്ട താരങ്ങള് പകര്ന്നാടുന്നത് കാണാം. പക്ഷെ നിഷ്കളങ്കമായ ഒരു കാഴ്ച എന്നതിലുപരി ഓരോ സിനിമ കാഴ്ചയിലും പ്രേക്ഷകര് മനസ്സിലേറ്റി കൊണ്ട് പോവുന്ന ചിന്താധാരകള്, ബിംബങ്ങള് എന്നിവ കൂടി പ്രസക്തമാണ് ഒരു സമൂഹ നിര്മിതിയില്. ഈയൊരു ചിന്തയെ ആധാരമാക്കി മലയാളത്തില് അടുത്തിടെ ഇറങ്ങിയ ശ്യാമപ്രസാദിന്റെ 'അരികെ' എന്ന സിനിമയിലൂടെ പ്രകടമാവുന്ന ജാതി, വര്ഗ കാഴ്ചപ്പാടുകള് വിശകലനം ചെയ്യുകയാണ് ഇവിടെ.

    പതിവ് സിനിമ ഫോര്മുലകളില് നിന്നും കാഴ്ചപ്പാടുകളില് നിന്നും മാറി നിന്നുകൊണ്ട് സിനിമ എടുക്കുന്ന വ്യക്തിയാണ് ശ്യാമപ്രസാദ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളില് നിന്നു വ്യത്യസ്തതയും പുതുമയും പ്രേക്ഷകര് പ്രതീക്ഷിക്കുന്നുമുണ്ട്. ആ അര്ത്ഥത്തില് തീര്ത്തും നിരാശപ്പെടുത്തിയ ചിത്രമാണ് 'അരികെ'. സുനില് ഗംഗോപാധ്യായയുടെ കഥയെ ആസ്പദമാക്കി എടുത്ത ഈ ചിത്രം പഴയ കാലത്ത് നിന്നു പുറപ്പെട്ടു ഈ കാലത്തെ മാറിയ ചുറ്റുപാടുകളിലേക്ക് പറിച്ചു നടപ്പെട്ടുമില്ല എന്ന അവസ്ഥയിലാണ്.

    കത്തുകളുടെ അതിപ്രസരം തന്നെ ഒരു ഉദാഹരണം. ഇന്റര്നെറ്റിന്റേയും മൊബൈല് ഫോണിന്റെയും ഈ യുഗത്തില് ഇത്രമാത്രം കത്തുകള് എഴുതുന്നതാരാണാവോ? പ്രണയികള് ഒരുപക്ഷെ (?) എഴുതിയേക്കാം. തിരക്കുകള് കാരണം ബോംബയില് നിന്നു നാട്ടില് വരാന് സാധിക്കുന്നില്ല എന്ന് പറയുന്ന മകന് അച്ഛനെ ഫോണ് ചെയ്തു പറയുന്നതിന് പകരം കത്തെഴുതുകയാണ്. ഒരു 'എക്സെന്ട്രിക്കിന്റെ ' ചേഷ്ടകളുള്ള വിനീതും അമേരിക്കയില് എത്തിയാല് കത്ത് എഴുത്താണ് പതിവ്! പഴയകാല സിനിമകളിലെ പോലെ പോസ്റ്റുമാനെ കാത്തിരിക്കുന്ന വിരഹിയായ പെണ്കുട്ടി. വളരെ പിന്തിരിപ്പന് കാര്യങ്ങള് ഈ സിനിമയിലെ പെണ് കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയിലൂടെ സംവിധായകന് പറഞ്ഞു വയ്ക്കുന്നുണ്ട്.

    അനുരാധ (മികച്ച പ്രകടനവുമായി മമത മോഹന്ദാസ്) തികച്ചും തന്നിലേക്കൊതുങ്ങിക്കൂടി, ലോകത്തില് യഥാര്ത്ഥ പ്രണയം ഇല്ല, ഉണ്ടെങ്കില് തന്നെ അത് അവശേഷിച്ചിരിക്കുന്നത് തന്റെ പ്രിയ കൂട്ടുകാരി കല്പനയും (സംവൃത സുനില്) ശന്തനുവും ( ചേരാത്ത വിഗും, അടിമുടി നാടകീയമായ അഭിനയവുമായി ദിലീപിന്റെ മോശം റോള്) തമ്മിലുള്ള ബന്ധത്തില് എന്ന് വിശ്വസിക്കുന്നവള്. വിരക്തിയോളമെത്തുന്ന അവളുടെ കാഴ്ചപ്പാടിന് കാരണം അവളെ ഒരു പുരുഷന് തൊട്ടിരിക്കുന്നു! (സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികത തമ്മിലുള്ള വ്യത്യാസമറിയാന് ഈയടുത്ത് ഫഹദ് ഫാസില് ചെയ്ത 'ചാപ്പാകുരിശ്', '22 ഫീമെയ്ല് കോട്ടയം' , 'ഡയമണ്ട് നെക്ക്ലസ്' എന്നെ സിനിമകളിലെ പാത്രസൃഷ്ടിയും 'അരികെ'യിലെ അനുരാധയും തമ്മില് തട്ടിച്ചു നോക്കിയാല് മതി.

    കുറ്റബോധമോ വിരക്തിയോ ഫഹദിന്റെ ഒരു കഥാപാത്രത്തിനുമില്ല. ഡയമണ്ട് നെക്ക്ലസില് ശാരീരിക ബന്ധത്തിന് ശേഷം അയാള് കല്യാണം കഴിച്ചതാണെന്ന് അറിയുമ്പോള് സംവൃതയുടെ കഥാപാത്രം വിലപിക്കുന്നുണ്ട്, അവന്റെ ഭാര്യയോട് തെറ്റ് ചെയ്തു എന്ന്, അത്തരമൊരു കുറ്റബോധം അരുണില് (ഫഹദ്) ഒരിക്കലും കാണുന്നില്ല).

    അനുരാധയില് നിന്നു തികച്ചും വിഭിന്നമാണ് കല്പനയുടെ കഥാപാത്രം. അവള് തന്നെ പറയുന്ന പോലെ പണ്ട് തൊട്ടേ 'സ്നേഹിക്കുന്ന' സ്വഭാവമുള്ളവള്! അതിന് ബലം നല്കാനായി എട്ടാം ക്ലാസ്സിലെ പ്രണയത്തെക്കുറിച്ചൊക്കെ പറയുന്നുണ്ട് അവള്. ആ ''പെണ്കുട്ടി'' കാലത്തില് നിന്നൊക്കെ മുതിര്ന്ന് 23 കാരിയായ, ശന്തനുവുമായുള്ള പ്രണയം അസ്ഥിക്ക് പിടിച്ച, അവനെഴുതിയ എഴുത്തുകള് അമ്മ കാണാന് വേണ്ടി അലസമായി മുറിയില് വയ്ക്കുന്ന, അവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് എല്ലാവരോടും പറയുന്ന കല്പന പെട്ടന്നൊരു നിമിഷത്തില് മറ്റൊരാളെ വിവാഹം കഴിക്കാന് തയ്യാറാവുന്നു, അതും തികഞ്ഞ സന്തോഷത്തോടെ. കല്യാണത്തിന് വേണ്ടി നടത്തിയ ഷോപ്പിങ്ങിനെ കുറിച്ച് വാചാലയായി വാങ്ങി കൂട്ടിയ ആഭരണങ്ങള്, പട്ടുസാരികള് ഒക്കെ കൂട്ടുകാരിക്ക് മുന്പില് നിരത്തിവെക്കുന്നു.
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: അകലെയാണ് ഈ 'അരികെ'

    Kashtam......itha mattoru Malayalam movie without any impacts ......!!!!!

    Comment

    Working...
    X