പരാജയങ്ങള്‍ പുത്തരിയൊന്നുമല്ല മമ്മൂട്ടിയെന്ന നടന്. എന്നാല്‍ പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കാനുള്ള ഒരു പ്രത്യേക കഴിവു തന്നെ മമ്മൂട്ടിയ്ക്കുണ്ടെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു കൊടുക്കും. മോളുവുഡിലെ മറ്റുള്ള താരങ്ങളില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും അതു തന്നെ. ഏതാനും സിനിമകള്‍ പരാജയപ്പെട്ടതു കൊണ്ടൊന്നും മമ്മൂട്ടിയെ എഴുതിത്തള്ളാന്‍ ഇവിടെയാരും ധൈര്യപ്പെടില്ല, അവര്‍ക്കറിയാം പഴതിലും ശക്തനായി മമ്മൂട്ടി തിരിച്ചെത്തുമെന്ന്. അങ്ങനെയൊരു തിരിച്ചുവരവിന് മമ്മൂട്ടി ഒരുങ്ങുകയാണ്. അതിനായുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു

