കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

    കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

    എന്തിനും ഏതിനും വിവാദം ഉണ്ടായാണല്ലോ നമ്മുടെ സിനിമാക്കാര്*ക്ക് ഒരു സുഖമുണ്ടാകൂ. ഈ വര്*ഷത്തെ സംസ്ഥാന സിനിമാ അവാര്*ഡ് ഏറെക്കുറെ വിവാദമില്ലാതെ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളുകള്* കഴിയുംതോറും വിവാദത്തിന് മുറുക്കം കൂടി വരികയാണ്. ജൂറി ചെയര്*മാനായ ഐ.വി.ശശിക്കെതിരെ ഷട്ടര്* സിനിമയുടെ സംവിധായകന്* ജോയ് മാത്യുവാണ് നിരന്തരം പ്രസ്താവന
    ഇറക്കിക്കൊണ്ടിരിക്കുന്നത്. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്* മികച്ച ചിത്രമാണ്. എന്നുകരുതി ഷട്ടറല്ലാതെയുള്ള സിനിമകള്* മോശമാണ് എന്നല്ലല്ലോ. എന്നാല്* ജോയ്മാത്യുവിന്റെ സംസാരമെല്ലാം ഷട്ടറില്* കഴിഞ്ഞേ എല്ലാം ഉള്ളൂ എന്നാണ്. ജോയ്മാത്യുുവിനും തന്നെ വിമര്*ശിച്ച ടി.വി. ചന്ദ്രനും മറുപടി നല്*കികൊണ്ട് ഐ.വി. ശശിയും രംഗത്തെത്തിയിരിക്കുകയാണ്.

    കമല്* സംവിധാനം ചെയ്ത സെല്ലുലോയ്ഡ് അവാര്*ഡുകള്* വാരിക്കൂട്ടിയതാണ് പലരെയും പ്രകോപിപ്പിച്ചത്. ജൂറി ചെയര്*മാന്* ഐ.വി. ശശിക്ക് നല്ല സിനിമയെന്തെന്ന് അറിയില്ലെന്നാണ് വിമര്*ശകരുടെ പ്രധാന ആരോപണം. എല്ലാ ചിത്രവും ജൂറി കണ്ടില്ലെന്നും അവര്* ആരോപിച്ചു. അതിന് ഐ.വി.ശശിയുടെ മറുപടി ഇങ്ങനെയാണ്-
    ഏഴ് അവാര്*ഡാണ് സെല്ലുലോയ്ഡിനു ലഭിച്ചത്. മുപ്പതുകള്* എന്ന കാലഘട്ടം തിരികെ കൊണ്ടുവരിക ചെറിയ കാര്യമല്ല. ആര്*ട്ട് ഡയരക്ടര്* അതിനെടുത്ത പ്രയാസം അത്രയേറെയാണ്.

    സിനിമയിലെ കോസ്റ്റൂം റെഡിമെയ്ഡ് അല്ല. കോസ്റ്റിയൂമര്* വെട്ടി
    തയ്ച്ചതാണ്. സംഗീതവും സിനിമയും ഒന്നായി പോകുകയാണ് ഇതില്*. പടം വേറെ, സംഗീതം വേറെ എന്നല്ല. നായകനായ പൃഥ്വിരാജ് ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്* കഥാപാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പൃഥ്വിരാജ് ആയിരുന്നു. സെല്ലുലോയ്ഡിലും അയാളും ഞാനും തമ്മിലും എന്നചിത്രത്തിലും പൃഥ്വിരാജല്ല കഥാപാത്രമാണുള്ളത്.

    ടി.വി. ചന്ദ്രനുള്ള മറുപടി (ഐ.വി.ശശിയുടെ സിനിമകള്* ഒന്നിനും കൊള്ളില്ല എന്നാണ് ടി.വി. ചന്ദ്രന്* പറഞ്ഞത്). എം.ടിയുടെ ആരൂഢവും പത്മരാജന്റെ ഇതാ ഇവിടം വരെയും രഞ്ജിത്തിന്റെ ദേവാസുരവും ടി.ദാമോദരന്റെ 1921ഉം സംവിധാനം ചെയ്ത ആളാണ് ഞാന്*. ഇതുപോലെ വ്യത്യസ്തമായ ചിത്രങ്ങളെടുക്കാന്* ടി.വി.ചന്ദ്രനുകഴിയുമോ. ചന്ദ്രന്റെ പുതിയ ചിത്രമായ ഭൂമിയുടെ അവകാശികളില്* എല്ലാം ഉണ്ടായിരുന്നു. എന്നാല്* ചിത്രത്തിനു ഒരു സംവിധായകന്* ഇല്ലായിരുന്നു.

    ഈ ജൂറിയില്* വിശ്വാസമില്ലെങ്കില്* പിന്നെയെന്തിന് മല്*സരത്തിന് ചിത്രങ്ങള്* അയച്ചു എന്നാണ് ഐ.വി.ശശി ചോദിക്കുന്നത്. സിനിമ പിന്*വലിക്കാന്* സമയമുണ്ടായിരുന്നു. ജൂറി ചെയര്*മാന്* ഞാനാണെന്നറിയാമെങ്കില്* അവര്*ക്ക് സിനിമ പിന്*വലിക്കാമായിരുന്നു.പക്ഷേ അതൊന്നുംചെയ്യാതെ അവാര്*ഡ്
    കിട്ടാതിരുന്നപ്പോള്* കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്ന
    അവസ്ഥയാണെന്ന് ശശി പറയുന്നു.

    അവാര്*ഡ് പ്രഖ്യാപനം കഴിഞ്ഞ് പത്തുദിവസംപിന്നിട്ടെങ്കിലും ശശി
    ഇതുവരെമിണ്ടാതിരിക്കുകയായിരുന്നു. എന്നാല്* അനാവശ്യ വിവാദം ഉണ്ടായപ്പോഴാണ് അദ്ദേഹം പ്രതികരിക്കുന്നത്. കിട്ടാത്ത മുന്തിരിയുടെ പുളി ഇത്രയുണ്ടെന്ന് ഇപ്പോഴല്ലേ അറിയുന്നത്.
  • s4sree
    • Oct 2006
    • 4854

    #2
    Re: കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

    ...this is to be expected..after all ellareyum orupole santhoshipikkan aarkum kazhiillallo
    ******************************
    If there ever comes a day When we can't be together
    keep me in your heart, I'll stay there forever.

    **************************************

    Comment

    Working...
    X