4 days - 42cr for Kochadiyaan

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • jayaramnew
    • Mar 2011
    • 430

    4 days - 42cr for Kochadiyaan

    നാല് ദിവസത്തിനുള്ളില് 42 കോടി രൂപ കൊയ്ത് കോച്ചടൈയാന്




    ചെന്നൈ: സൂപ്പര്സ്റ്റാര് രജനികാന്ത് പുതിയ 'അവതാര' ത്തിലെത്തുന്ന കോച്ചടൈയാന് നാല് ദിവസങ്ങള്ക്കുള്ളില് 42 കോടി രൂപ നേടിയതായി നിര്മ്മാതാക്കളായ ഇറോസ് ഇന്റര്നാഷനല് അറിയിച്ചു. ഇന്ത്യയില് നിന്ന് 30 കോടി രൂപയും വിദേശരാജ്യങ്ങളില് നിന്ന് 12 കോടി രൂപയുമാണ് ലഭിച്ചത്. മെയ് 23-നാണ് ലോക വ്യാപകമായി 3000 തിയേറ്ററുകളില് കോച്ചൈടൈയാന് റിലീസ് ചെയ്തത്.

    നാലു വര്ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ സ്റ്റൈല്മന്നന്റെ പുതിയ ചിത്രം ആരാധകരെ ഹരംകൊള്ളിക്കുന്നതായാണ് റിപ്പോര്ട്ടുകള് .പെര്ഫോമന്സ് മോഷന് കാപ്ചര് ടെക്നൊളജി ഉപയോഗിക്കുന്ന ചിത്രം നിരാശപ്പെടുത്തുമോയെന്ന ആശങ്കകള് ഇല്ലാതായതായി നിര്മ്മാതാക്കളും വിതരണക്കാരും പറഞ്ഞു. ഒരാഴ്ച കൊണ്ട് പടം നൂറു കോടി ശേഖരിക്കുമെന്നാണ് നിര്മ്മാതാക്കള് സൂചിപ്പിക്കുന്നത്.
    തമിഴ്നാട്ടില് 425 സ്ക്രീനുകളിലാണ് കോച്ചടൈയാന് പ്രദര്ശിപ്പിക്കുന്നത്. കേരളത്തില് 90 തിയേറ്ററുകളിലും ആന്ധ്രയില് 375 തിയേറ്ററുകളിലും കര്ണാടകയില് 75 തിയേറ്ററുകളിലും ചിത്രമുണ്ട്. 130 കോടി രൂപ മുതല്മുടക്കി എടുത്തിട്ടുള്ള ചിത്രം തമിഴിനു പുറമെ ഹിന്ദി, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

    ഇരുനൂറോളം തിയേറ്ററുകളിലാണ് കോച്ചടൈയാന്റെ തമിഴ്, തെലുങ്ക് പതിപ്പുകള് അമേരിക്കയില് പ്രദര്ശിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അമേരിക്കയിലെ വിതരണക്കാരായ അറ്റ്മസ് എന്റര്ടെയ്ന്മെന്റ് അറിയിച്ചു.

    2010-ല് യന്തിരന് പുറത്തിറങ്ങിയ ശേഷം രജനികാന്തിന്റെ ചിത്രങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. 2011-ല് രജനിയെ നായകനാക്കി കെ. എസ്.രവികുമാര് ചെയ്യാനിരുന്ന 'റാണ' രജനിക്ക് അസുഖം ബാധിച്ചതോടെ മുടങ്ങി. റാണയുടെ ആദ്യ ഷോട്ട് എടുത്ത ദിവസമാണ് രജനിയെ അസുഖം മൂലം ആസ്പത്രിയില് പ്രവേശിപ്പിച്ചത്. രജനിയുടെ ആരോഗ്യനില കണക്കിലെടുത്താണ് കോച്ചടൈയാന് അനിമേഷന് ചിത്രമായി രൂപകല്പന ചെയ്തത്. രജനിയുടെ ഇളയ മകള് സൗന്ദര്യയാണ് ഈ ചിത്രത്തിന്റെ സംവിധായിക. ജാക്കി ഷ്റോഫ്, ശോഭന, ശരത്കുമാര്, നാസര് തുടങ്ങി വന് താരനിരയുള്ള കോച്ചടൈയാനില് ബോളിവുഡ് നടി ദീപിക പദുക്കോണ് ആണ് രജനിയുടെ നായിക. പരേതനായ നാഗേഷിനെ പുനരവതരിപ്പിക്കുന്നുവെന്നതും കോച്ചടൈയാന്റെ വ്യത്യസ്തതയാണ്.
Working...
X