പ്രണയം-2011 റിവ്യൂ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    പ്രണയം-2011 റിവ്യൂ

    പ്രണയം-2011 റിവ്യൂ



    "സ്വപ്നത്തെക്കാള്* മനോഹരമാണ് ജീവിതം" എന്ന സന്ദേശം മനോഹരമായ സന്ദര്*ഭങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത പ്രണയം. നടനകലയുടെ ഇതിഹാസം പത്മശ്രീ ഭരത് മോഹന്*ലാല്*, അനുപം ഖേര്*, ജയപ്രദ എന്നിവര്* തുല്യവേഷങ്ങളില്* അഭിനയിച്ച പ്രണയം എന്ന സിനിമ, മലയാള സിനിമയില്* എന്നുവരെ ആരും പറയാത്ത പ്രണയ കഥയാണ് . ഫ്രാഗ്രന്റ്റ് നേച്ചര്* ഫിലിംസിന് വേണ്ടി സജീവും, ആനി സജീവും ചേര്*ന്ന് നിര്*മിച്ച ഈ സിനിമയില്* അനൂപ്* മേനോന്*, നവ്യ നടരാജന്*, ശ്രീനാഥ്, നിവേദ തോമസ്*, നിയാസ്, ധന്യ മേരി വര്*ഗീസ്*,അപൂര്*വ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഫിലോസഫി പ്രൊഫസര്* ആയിരുന്ന മാത്യൂസ്* [മോഹന്*ലാല്*], മാത്യൂസിന്റെ ഭാര്യ ഗ്രെയിസ് [ജയപ്രദ], മുന്* ഫുട്ബോള്* കളിക്കാരനായ അച്ചുത മേനോന്* [അനുപം ഖേര്*] എന്നിവരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് പ്രണയം. അച്ചുത മേനോനും, മാത്യൂസും, ഗ്രെയിസും വാര്*ദ്ധക്യപരമായ അസുഖങ്ങള്* ബാധിച്ചവരാണെങ്കിലും, മനസ്സില്* ഇപ്പോഴും പ്രണയം സൂക്ഷിക്കുന്നവരാണ്. ഇവരുടെ ജീവിതത്തിലൂടെ, ചിന്തകളിലൂടെ, സ്വപ്നങ്ങളിലൂടെ, പ്രതീക്ഷയിലൂടെ, വികാരങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ സിനിമയുടെ കഥ.

    തിരക്കഥ: ഗുഡ്
    ഒരിക്കല്* പോലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഏതു പ്രായത്തിലുള്ളവരായാലും പ്രണയം എന്ന സുഖമുള്ള വേദനയെന്തെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഈ സിനിമയില്* പ്രണയത്തിന്റെ മധുരവും, വേദനയും ഒരേപോലെ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാന്* ബ്ലെസ്സിയുടെ തിരക്കഥയ്ക്കും, സംഭാഷണങ്ങള്*ക്കും സാധിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ഭര്*ത്താവിനോടുള്ള പ്രണയവും, കാമുകിക്ക് കാമുകനോടുള്ള പ്രണയവും, മകന് അച്ഛനോടുള്ള പ്രണയവും, ഇന്നത്തെ തലമുറയിലുള്ള കുട്ടികളുടെ പ്രണയവുമെല്ലാം തിരക്കഥയില്* ഉള്പെടുത്തിയ സംവിധായകന്*, പ്രണയം എന്ന അവസ്ഥയുടെ പല മുഖങ്ങള്* ഈ സിനിമയിലൂടെ വരച്ചുകാട്ടാന്* ശ്രമിച്ചിട്ടുണ്ട്. നാളിതുവരെയുള്ള ബ്ലെസ്സിയുടെ ഏറ്റവും മികച്ച തിരക്കഥ ഈ സിനിമയുടേതു തന്നെ എന്ന കാര്യത്തില്* ഒരു സംശയവും വേണ്ട.

    സംവിധാനം: ഗുഡ്
    ഏതൊരു നല്ല സിനിമയുടെയും നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്നത് ആ സിനിമയുടെ തിരക്കഥയാണ്. അങ്ങനെയുള്ള തിരക്കഥയെ മനോഹരമായ വിഷ്വല്*സ് ഒരുക്കി വിശ്വസനീയമായ രീതിയില്* സംവിധാനം ചെയ്യുക എന്നത് മാത്രമാണ് ഒരു സംവിധായകന്* ചെയ്യേണ്ടത്. ആ കാര്യത്തില്* ബ്ലെസി വിജയിച്ചിരിക്കുന്നു. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മാത്യൂസും, ഗ്രെയിസും, അച്ചുത മേനോനും തമ്മിലുള്ള രംഗങ്ങള്* ഏറെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങള്* സൂക്ഷ്മതയോടെ സമീപിചിട്ടില്ലയിരുനെങ്കില്*, ഇവര്* മൂവരും തമ്മിലുള്ള സൌഹൃദത്തിന് വേറൊരു അര്*ത്ഥമാകുമായിരുന്നു. ബ്ലെസ്സിയുടെ മുന്*കാല സിനിമകളില്* അതിശയോക്തി തോന്നിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്* ഉണ്ടെങ്കിലും, ഈ സിനിമയില്* ഒരൊറ്റ രംഗത്തില്* പോലും അതിശയോക്തി ഇല്ലാതെയാണ് ബ്ലെസി സമീപിച്ചിരിക്കുന്നത്.

    സാങ്കേതികം: എബവ് ആവറേജ്
    സതീഷ്* കുറുപ്പ് ഒരുക്കിയ വിഷ്വല്*സ് അതിമനോഹരം എന്നല്ലാതെ വേറൊന്നും പറയുവാനാകില്ല. രാജാ മുഹമ്മദിന്റെ ചിത്രസന്നിവേശവും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പും ഈ സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. പക്ഷെ, അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, അനുപം ഖേറിനു വേണ്ടി ശബ്ദം നല്*ക്കിയ വ്യെക്തിയുടെ മലയാളവും തമ്മില്* യാതൊരു ബന്ധവുമില്ല എന്നത് വളരെ മോശം എന്ന് പറയുന്നതില്* ഖേദിക്കുന്നു. ഈ കുറവ്, ഈ സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഓ.എന്*.വി- ജയചന്ദ്രന്* എന്നിവര്* ഒരുക്കിയ പാട്ടുകള്* മനോഹരമായിട്ടുണ്ട്. ശ്രേയ ഗോഷാല്* പാടിയ "പാട്ടില്*, ഈ പാട്ടില്*..." എന്ന പാട്ടും, വിജയ്* യേശുദാസ്, ശ്രേയ ഗോഷാല്* എന്നിവര്* ചേര്*ന്ന് പാടിയ "മഴത്തുള്ളി പളുങ്കുകള്*..." എന്ന പാട്ടും, ശരത് ആലപിച്ച "കളമൊഴികളെ..." എന്ന പാട്ടും കേള്*ക്കാന്* ഇമ്പമുള്ളതായിരുന്നു.

    അഭിനയം: ഗുഡ്
    മോഹന്*ലാലും, അനൂപ്* മേനോനും, ജയപ്രദയും മനോഹരമായി അവരവരുടെ കഥാപാത്രങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ മലയാള ഉച്ചാരണവും, ചില രംഗങ്ങളിലുള്ള അഭിനയവുമൊക്കെ കാണുമ്പോള്*, അച്യുതമേനോന്* എന്ന കഥാപാത്രം ഒരു മലയാളി നടന്* അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നിപ്പോയി.

    സിനിമയുടെ പ്ലസ്* പോയിന്റ്സ്:
    1. കഥ, തിരക്കഥ
    2. ബ്ലെസ്സിയുടെ സംവിധാന മികവ്
    3. മോഹന്*ലാല്*, അനൂപ്* മേനോന്*, ജയപ്രദ എന്നിവരുടെ അഭിനയം
    4. എം.ജയചന്ദ്രന്* - ഓ.എന്*.വി ടീം ഒരുക്കിയ പാട്ടുകള്*

    സിനിമയുടെ മൈനസ് പോയിന്റ്സ്:
    1. അനുപം ഖേറിന്റെ മലയാള ഉച്ചാരണം

    പ്രണയം റിവ്യൂ: ഹൃദയസ്പര്*ശിയായ കഥയൊരുക്കി, ജീവിതതോടടുത്തു നില്*ക്കുന്ന മുഹൂര്*ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം ഒരുക്കിയ ബ്ലെസ്സിയ്ക്കും കൂട്ടര്*ക്കും അഭിനന്ദനങ്ങള്*!

    പ്രണയം റേറ്റിംഗ്: നല്ല സിനിമ [ 3.5 / 5 ]

    രചന, സംവിധാനം: ബ്ലെസി
    നിര്*മ്മാണം: സജീവ്*, ആനി സജീവ്*
    ചായാഗ്രഹണം: സതീഷ്* കുറുപ്പ്
    ചിത്രസന്നിവേശം: രാജ മുഹമ്മദ്*
    വരികള്*: ഓ. എന്*.വി.കുറുപ്പ്
    സംഗീതം: എം.ജയചന്ദ്രന്*
    മേയിക്കപ്: രഞ്ജിത്ത് അമ്പാടി
    വസ്ത്രലങ്കാരം: സമീറ സനീഷ്
    Last edited by ~IronMan~; 6 September 2011, 19:10.
    DONATE & SUPPORT US




  • reni_shin2
    • Aug 2007
    • 9595

    #2
    Re: പ്രണയം-2011 റിവ്യൂ

    Thanks im for the post

    Comment

    • xman
      Admin
      • Sep 2006
      • 24007

      #3
      Re: പ്രണയം-2011 റിവ്യൂ

      Thanks for this review, Ini padam kaanam alle!

      Comment

      • ajupnly
        • Nov 2006
        • 35

        #4
        Re: പ്രണയം-2011 റിവ്യൂ

        Thanks for the post Ironman

        Comment

        • shihabklm
          • Jun 2009
          • 77

          #5
          Re: പ്രണയം-2011 റിവ്യൂ

          Its a blessy Movie , Means its a good realistic movie.........
          thanks 4 the post

          Comment

          • sandeep sivan
            • Feb 2012
            • 20

            #6
            Re: പ്രണയം-2011 റിവ്യൂ

            nice review

            Comment

            • sandman
              • Mar 2012
              • 10

              #7
              Re: പ്രണയം-2011 റിവ്യൂ

              nice review yaar

              Comment

              • coool
                • Mar 2012
                • 167

                #8
                Re: പ്രണയം-2011 റിവ്യൂ

                Thanks for share

                Comment

                Working...
                X