“മലയാളത്തിലെ ആദ്യത്തെ അമേച്ച്വര്‍* ഫീച്ചര്‍* ഫിലിം“ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍* സന്തോഷ് പണ്ഡിറ്റ് ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്ത “കൃഷ്ണനും രാധയും” എന്ന സിനിമ(?). റിലീസ് ചെയ്യുന്നതിനു മുന്‍*പേ ഇതിലെ ഗാനങ്ങള്‍* യു ട്യൂബ് വഴി ഏറെ പരിഹസിക്കപ്പെടൂകയും അതുമൂലം ഹിറ്റാകുകയും ചെയ്തതാണ്. ഗാനചിത്രീകരണങ്ങളും ട്രെയിലറുകളുമൊക്കെ യുട്യൂബ് പ്രേക്ഷകര്‍*ക്ക് കൌതുകകരമാകുകയും തമാശയുണര്*ത്തുകയും അതുവഴി ഏറെ വിവാദങ്ങളുമുണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിനു പലരും കാത്തിരുന്നു എന്നത് സത്യം. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നതിനും സിനിമയെ പരിഹസിക്കുന്നതിനും വേണ്ടിത്തന്നെ ഈ ചിത്രം കാണാന്‍* അത്യപൂര്*വ്വ ജനത്തിരക്കുമുണ്ട്. സിനിമ റിലീസ് ആയി മൂന്നാം ദിവസവുംകഴിഞ്ഞിട്ടും ചിത്രം ഹൌസ്ഫുള്*. സിനിമയുടേ ലാവണ്യരീതികളെ ഒട്ടും പിന്തുടരാത്ത, സമസ്തമേഖലകളിലും പരിപൂര്*ണ്ണ നിലവാരത്തകര്*ച്ചയുള്ള വളരെ അമച്ച്വെറിഷ് ആയ (അതിനേക്കാള്‍* താഴെയെന്നും പറയാം) ഒരു സാഹസമാണ്* ‘കൃഷ്ണനും രാധയും”.
പ്ലോട്ട് :- വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്ര വിവാഹിതരായ ജോണ്‍* (സന്തോഷ് പണ്ഡിറ്റ്) രാധ ദമ്പതികളുടെ ദാമ്പത്യജീവിതവും പ്രശ്നങ്ങളുമാണ്* മുഖ്യപ്രമേയം.
കഥാസാരം :- വിദ്യാസമ്പന്നനായ ജോണ്‍* (സന്തോഷ് പണ്ഡിറ്റ്) ഫ്ലെക്സ് ബോര്*ഡ് ഡിസൈനിങ്ങും മറ്റു ആര്*ട്ട് വര്*ക്കുകളും ചെയ്യുന്ന ഒരു കലാകാരന്* കൂടിയാണ്. സത്യസന്ധനും നീതിമാനുമായ ജോണ്‍* ജോലിക്കൊപ്പം മ്യൂസിക് ആള്*ബങ്ങളും ചെയ്യുന്നുണ്ട്. ജോണ്‍* സ്നേഹിക്കുന്ന യുവതിയാണ് ഹിന്ദു മതക്കാരിയായ രാധ. ഇവരുടെ പ്രണയം രാധയുടെ അച്ഛന്* അറിയുന്നതോടെ ജോണിനെ കാണുന്നതില്‍* നിന്ന് രാധയെ വിലക്കുന്നു. പൂർണ്ണമായ കഥാസാരവും സിനിമയുടെ അണിയറപ്രവർത്തകരുടെ വിവരങ്ങളും മറ്റ് കൗതുകങ്ങളുമൊക്കെ "കൃഷ്ണനും രാധയും" എന്ന ഡാറ്റാബേസ് എൻട്രിയിൽ ലഭ്യമാണ്. ഇവിടെ വായിക്കാം.
സന്തോഷ് പണ്ഡിറ്റ് ആരാണ് എന്താണ് എന്ന് അയാള്‍* തന്നെ അഭിമുഖങ്ങളിലൂടെ വെളിപ്പെടൂത്തിയ അതേ സ്വഭാവങ്ങള്‍* തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനും കുറേയൊക്കെ നല്*കിയിരിക്കുന്നത്. മനശാസ്ത്രത്തില്‍* ബിരുദധാരിയായ, ബുദ്ധിമാനായ, ഫ്ലെക്സ് ബോര്*ഡുകളും ചിത്രങ്ങളും വരക്കുന്ന, ഇടവേളകളില്‍* മ്യൂസിക് ആല്*ബം ചെയ്യുന്ന നായകന്*. സ്ക്രിപ്റ്റും സംവിധാനവും അഭിനയവും മാത്രമല്ല സാങ്കേതികവുമായ എല്ല മേഖലകളിലുമടക്കം ഒരു സിനിമ എന്തായിരിക്കരുത്, എങ്ങിനെയായിരിക്കരുത് എന്നതിനു ഏറ്റവും നല്ലൊരു ഉദാഹരണമായി ഈ സിനിമയെ വിലയിരുത്താം (ഇതിനെ ഒരു ‘സിനിമ’ എന്നു വിശേഷിപ്പിക്കാമോ എന്നു എനിക്ക് സംശയമുണ്ട്) അതുകൊണ്ട് തന്നെ ഇതിന്റെ കഥയോ, ഗാനങ്ങളോ, ചിത്രീകരണമോ, അഭിനയമോ ഒന്നും കൂടുതല്‍* പരാമര്*ശിക്കേണ്ടതില്ല എന്നു തോന്നുന്നു.
ഒരു സിനിമയേയും അതിന്റെ സംവിധായകനേയും തെറിവിളിക്കാനും പരിഹസിക്കാനും വേണ്ടി ആളുകള്‍* കാശ് മുടക്കി തിയ്യറ്ററില്‍* വരുന്നത് ഒരുപക്ഷെ മലയാളത്തില്‍* ആദ്യമായിട്ടായിരിക്കണം. ഇന്നലെ സിനിമ കണ്ടപ്പോള്‍* വ്യക്തമായ ഒരു കാര്യം അതാണ്. ഈ സിനിമ കാണാനല്ല, മറിച്ച് അതിന്റെ നിലവാരത്തകര്*ച്ചയെ ആസ്വദിക്കാനും പരിഹസിക്കാനുമാണ് ജനം എത്തിയിരിക്കുന്നത്. ഓരോ സംഭാഷണങ്ങള്‍*ക്കും ജനത്തിന്റെ കയ്യടിയും ബഹളവും (സത്യത്തില്‍* സിനിമയിലെ ഓരോ സീനുകളും സംഭാഷണങ്ങളും വളരെ സീരിയസ് ആണെങ്കിലും നമ്മില്‍* ചിരിയുണര്*ത്തുമെന്നതാണ്* സത്യം) തിയ്യറ്ററില്‍* ജനം ആര്*ത്തലക്കുകയായിരുന്നു. എന്റെ സിനിമകാണല്‍* അനുഭവത്തില്‍* ഇത്തരത്തിലൊരു പ്രേക്ഷകവൃന്ദത്തേയും തിയറ്റര്‍* സിനിമാകാണല്‍* അനുഭവവും മുന്‍*പ് ഉണ്ടായിട്ടില്ല (ഫോര്‍* ദി പ്യൂപ്പിള്‍* എന്ന ചിത്രത്തിലെ ഗാനരംഗത്തിനു പ്രേക്ഷകന്* സ്ക്രീനിനു മുന്നില്‍* നൃത്തം ചെയ്യുന്നത് നേരിട്ട് കണ്ടിട്ടൂണ്ട് എന്തായാലും ഈ സിനിമ പകര്*ന്നു തന്നത് വലിയൊരു എന്റര്‍*ടെയ്നര്* ആണ്. അത് സിനിമയല്ല സിനിമ കാണാന്‍* വന്ന പ്രേക്ഷക്ന്‍* നല്*കിയതാണ്*. കാരണം തിയറ്റര്‍* മുഴുവന്‍* നിറഞ്ഞാടി ആഘോഷമാക്കുകയായിരുന്നു ഈ സിനിമ. ഇടക്ക് ഇന്ത്യാവിഷന്* ചാനലുകാരും തിയ്യറ്ററില്‍* വന്ന് എല്ലാം റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു, ഇതെല്ലാം ഒരു നല്ല സിനിമയുടേ ആഘോഷമല്ല മറിച്ച് ആ സിനിമയോടുള്ള പരിഹാസവും പുശ്ചവും കൊണ്ടായിരുന്നു എന്നതാണ്* ഏറെ കൌതുകകരം.
വിജയിക്കുന്നവന്റെ കലയാണ് സിനിമ എന്ന് ആരോ പറഞ്ഞിട്ടുണ്ട്. സിനിമയെ ഒരു വിനോദോപാധിയായി ക്കാണാനുമാണ് നല്ലൊരു ശതമാനം പ്രേക്ഷകനും ആഗ്രഹിക്കുന്നത്. സിനിമയുടെ നിലവാരം ഏതുമാകട്ടെ സാമ്പത്തിക വിജയമായാല്‍* ആ സിനിമ നല്ലത് എന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകനും ഇന്‍*ഡസ്ട്രിയിലുള്ളവരും ഏറെ. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ കലാപരതയോ നിലവാരമോ ഉയര്*ത്താനല്ല മറിച്ച് സാമ്പത്തിക വിജയം ഉറപ്പാക്കാനാണ് സിനിമയുടെ സൃഷ്ടാക്കള്‍* മുതല്‍* ഫാന്‍*സ് വരെ ശ്രമിക്കുന്നത്. സൂപ്പര്‍* ഹിറ്റും സാമ്പത്തിക വിജയവും ഒരു സിനിമയുടെ വലിയൊരു ഘടകമെങ്കില്‍* റിലീസ് ചെയ്ത് ഇന്നേക്ക് മൂന്നു ദിവസമായിട്ടും എല്ലാ ഷോയും ഹൌസ് ഫുള്ളിലുള്ള സൂപ്പര്‍* ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന (കുറഞ്ഞ മുടക്കു മുതലില്‍* കൂടുതല്‍* സാമ്പത്തിക വിജയം) സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും“ എന്ന സിനിമയെ എങ്ങിനെ വിശേഷിപ്പിക്കും എന്നതൊരു ചോദ്യമാണ്.
പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സിനിമയല്ല “കൃഷ്ണനും രാധയും”. സിനിമയുടെ ലാവണ്യരീതികളെല്ലാം പോട്ടേ, ഒരു കലാസൃഷ്ടിയുടേ മിനിമം നിലവാരങ്ങള്‍* ഈ സിനിമയില്‍* നമുക്ക് കണ്ടെടുക്കാനാവില്ല. സ്ക്കൂള്* വിദ്യാര്*ത്ഥികള്*ക്ക് വരെ ഇതിനേക്കാള്‍* നിലവാരത്തില്‍* ഒരു സിനിമ ചെയ്യാനായേക്കും പക്ഷെ, ഈ സമകാലിക അവസ്ഥയില്‍* ഇത്തരത്തിലുള്ള ഒരു സിനിമ ഒറ്റക്ക് കൈകാര്യം ചെയ്ത് റിലീസ് ചെയ്യുക എന്നത് വളരെ എളുപ്പമുള്ള സംഗതിയല്ല. കാക്കത്തൊള്ളായിരം സംഘടകളും അവരുടെ ലിഖിതവും അലിഖിതവുമായ ശാസനകളും ഓരോ ആഴ്ചയിലും വിലക്കുകള്‍* ഏര്*പ്പെടുത്തുന്ന മാടമ്പി നേതാക്കന്മാരും വിദേശ സിനിമകള്‍* ഉളുപ്പില്ലാതെ കോപ്പിയടിച്ച് സ്വന്തം പേരിലിറക്കുന്നവരും പഴയ രതി ചിത്രങ്ങള്‍* റീമേക്ക് ചെയ്ത് പണം അടിച്ചുമാറ്റുന്നവരും ഇന്‍*ഡസ്ട്രിയിലും പുറത്തും അഹങ്കാരത്തിന്റേയും മാടമ്പിത്തരത്തിന്റേയും പൊങ്ങച്ചത്തിന്റേയും ആള്രൂപങ്ങളാവുകയുമൊക്കെ ചെയ്യുന്ന ഈ മലയാള സിനിമാ വ്യവസായത്തില്‍* ഒരു സന്തോഷ് പണ്ഡിറ്റ് മാത്രം എന്തിനാണ് ഈ തെറിവിളികളും പരിഹാസങ്ങളും കേള്*ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഒരു തരത്തില്‍* പറഞ്ഞാല്‍* ഒരു സിനിമയുടേ പരമാവധി മേഖലകളും ഒറ്റക്ക് കൈകാര്യം ചെയ്ത് ക്യാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളെ അണി നിരത്തി ഏറ്റവും കുറഞ്ഞ മുടക്ക് മുതലില്‍* സിനിമ നിര്*മ്മിച്ച് വിതരണം ചെയ്ത് അത് സൂപ്പര്‍*ഹിറ്റാക്കുകയും ചെയ്തിട്ടൂണ്ട് സന്തോഷ് പണ്ഡിറ്റ്. അതൊരു മിടുക്ക് തന്നെയാണ്. സൂപ്പര്‍* എഴുത്തുകാരുടേയും സംവിധായകരുടേയും താ*രങ്ങളുടേയും ചിത്രങ്ങള്‍* ആദ്യദിവസത്തോടേ ആളില്ലാകസേരകള്‍*ക്ക് മുന്‍*പില്* പ്രദര്*ശിപ്പിക്കപ്പെടുകയും ആദ്യ ആഴ്ചയില്‍* ഹോള്‍*ഡോവര്‍* ആവുകയും ചെയ്യുന്ന ഈ കാലത്ത് തിയ്യറ്ററിലേക്ക് ബഹുസഹസ്രത്തെ ആകര്*ഷിക്കുകയും ഓരോ ഷോയും ഹൌസ് ഫുള്ളാക്കുകയും ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റിന്റെ മിടുക്ക് തന്നെയെന്ന് സമ്മതിക്കേണ്ടിവരും. അതൊരു നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ആ നെഗറ്റീവ് പബ്ലിസിറ്റിയെ സന്തോഷ് പണ്ഡിറ്റ് ബുദ്ധിപൂര്*വ്വം ഉപയോഗിച്ചോ ഇല്ലയോ എങ്കിലും.
ഈ സിനിമ മറ്റൊരര്*ത്ഥത്തില്* പറഞ്ഞാല്‍* മലയാള സിനിമയുടെ ഇന്നത്തെ നിലവാരത്തിന്റെ ഒരു “സ്പൂഫ് അവതരണം“ ആണെന്നും പറയാം. ഈ സിനിമയിലെ കഥയോടും ചിത്രീകരണ രീതിയോടുമൊക്കെ ഏറിയും കുറഞ്ഞുമൊക്കെത്തന്നെയാണ് മലയാളത്തിലെ മറ്റു സിനിമകളും. വര്*ഷങ്ങളായി ഈ പ്രൊഫഷനില്‍* നിലനില്*ക്കുന്ന പല കലാകാരന്മാര്*ക്കും ചവറുകള്‍* പടച്ചുവിട്ട് സൂപ്പര്‍*ഹിറ്റാക്കാമെന്നിരിക്കേ പുതിയതായി വന്ന സന്തോഷ് പണ്ഡിറ്റിനു ഇത്രക്കെങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നും ചോദിക്കാം.
എന്തായാലും ഇതൊരു താല്*ക്കാലിക പ്രതിഭാസമായിട്ടേ കാണാന്‍* കഴിയുന്നുള്ളു. സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമ ഇത്പോലെ സ്വീകരിക്കപ്പെടൂകയോ ഹൌസ് ഫുള്‍* ആകുകയോ ചെയ്യണമെന്നില്ല. യു ട്യൂബിലും മറ്റു ഓണ്‍*ലൈന്‍* സ്പേസിലും ഹിറ്റായ/പരാമര്*ശിക്കപ്പെട്ട/ പരിഹസിക്കപ്പെട്ട ഒരു ആല്*ബം, സിനിമ എന്ന പേരില്‍* തിയ്യറ്ററില്‍* വരുമ്പോള്‍* എങ്ങിനെയുണ്ടായിരിക്കും എന്നൊരു ക്യൂരിയോസിറ്റി തന്നെയാണ് ഇതിന്റെ വിജയത്തിന്റെ ഘടകമായത്. ഇതിനെത്തുടന്ന് പലരും ഈ രംഗത്തേക്ക് വന്നാലും സന്തോഷ് പണ്ഡിറ്റ് അടുത്ത സിനിമ ചെയ്താലും ഇങ്ങിനെ സംഭവിക്കണമെന്ന് തോന്നുന്നില്ല.
വാല്*ക്കഷ്ണം : ഈ സിനിമ തിയ്യറ്ററില്‍* മാത്രമേ ആസ്വദിക്കാനാവൂ എന്നതാണ് മറ്റൊരു കാര്യം. അഭിനേതാക്കളുടെ ഓരോ എക്സ്പ്രെഷനും, സംഭാഷണങ്ങള്‍*ക്കും ആര്*ത്തലച്ചു ചിരിക്കുന്ന, സിനിമയിലെ ഗാനങ്ങള്‍*ക്കൊപ്പം ജനവും ഏറ്റു പാടുന്ന, മരണ സീനില്‍* പോലും കയ്യടിച്ചു ചിരിക്കുന്ന മൊത്തം ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതിയുണര്*ത്തുന്ന അന്തരീക്ഷത്തിലാണ് ഈ സിനിമ കാണേണ്ടത്. അതുതന്നെയാണ് ഈ സിനിമ ഇപ്പോള്‍* ഉണ്ടാക്കുന്ന ആഘോഷവും. അതിലപ്പുറം ഇതൊരു സിനിമയേയല്ല..

Comment