പ്രണയം ക്ലീഷെയാണ്.. പൈങ്കിളിയാണ്..പക്ഷെ അത് സുന്ദരമായ ഒരനുഭവമാണ്
തട്ടത്തിന്* മറയത്ത് കണ്ടു.സഖാവ് വിനീത് ശ്രീനിവാസന് അഭിവാദനങ്ങള്‍*.ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചതിന്.പ്രണയം ദുഷ്യന്ത മഹാരാജാവിന്റെ കാലം മുതല്‍* ക്ലീഷെയാണ്.പക്ഷെ അതിന്റെ മധുരം നുണയുമ്പോള്‍* സുഖമുള്ള ഒരു അനുഭവവും.അത് തന്നെയാണ് ഈ സിനിമയും.അന്യമതക്കാര്‍* തമ്മിലുള്ള പ്രണയം,തുടര്‍*ന്നുണ്ടാകുന്ന പൊല്ലാപ്പുകള്‍* തന്നെയാണ് തട്ടത്തിന്* മറയത്തും പങ്കുവെയ്ക്കുന്നത്.പക്ഷെ കഥ പഴയതെങ്കിലും രണ്ട് മണിക്കൂര്‍* കാഴ്ചക്കാരന്റെ മനസ്സിനെ പിടിച്ചിരുത്താന്‍* കഴിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.
ഉമ്മച്ചിക്കുട്ടി ഓളൊരു മൊഞ്ചത്തിക്കുട്ടിയാണ്.മിസ്റ്റര്‍* നായര്‍* വിനോദിന് അവളോട് ഒടുക്കത്തെ പ്രണയവും.പെണ്ണ് പണക്കാരിയും കലാകാരിയും പഠിപ്പിസ്റ്റും.ചെക്കന്* കഞ്ഞി പള്ളിക്കൂടം.അത് തന്നെ ലൈന്‍*.കേട്ടു പഴകിയ കഥ.പക്ഷെ..അതൊരു വല്യ പക്ഷെ തന്നെയാണ്.പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ആ പഴയ കഥ മനോഹരമായി,അതി മനോഹരമായി തന്നെ പറഞ്ഞു.ചില സീനുകളൊക്കെ നെഞ്ചിലെ പ്രണയത്തെ സ്പര്*ശിക്കുകയും ചെയ്തു.
പൊട്ടലും ചീറ്റലും ബലാല്*സംഗവും അതഭാവുകത്വവുമില്ലാത്തെ ഒരു കൊച്ചു ചിത്രമാണ് തട്ടത്തിന്* മറയത്ത്.മനസ്സില്‍* പ്രണയം സൂക്ഷിക്കുന്നവര്‍*ക്ക് ഇഷ്ടമാകുന്ന ഒരു ചിത്രം.
ഇഷ്ടമായത് -
വിനീത് ശ്രീനിവാസന്* - പ്രണയകഥ എടുത്ത് വിജയിപ്പിക്കാന്‍* വലിയ പാടാണ് മലയാളത്തില്‍*.തമിഴിലൊക്കെ ആണെങ്കില്‍* രണ്ടു പാട്ടു കൂടി ചേര്*ത്താല്‍* പടം ഹിറ്റ്.ഇന്നത്തെ പ്രേക്ഷകന്റെ,കോളേജ് പിള്ളാരുടെ,അവരാണല്ലോ ഇന്ന് തിയേറ്റര്‍* നിറക്കുന്നത്,പള്*സ് അറിഞ്ഞ് സിനിമ എടുക്കാന്‍* കഴിഞ്ഞു.അത് മാത്രമല്ല അതില്‍* വിജയം കാണുകയും ചെയ്തു.പുള്ളി കമ്യുണിസ്റ്റാണ്.മലര്*വാടിയില്‍* തന്നെ അതിന്റെ സൂചനകള്‍* പ്രകടമായിരുന്നു.പിന്നെ ഒരു ബഷീറിയനും.തിരക്കഥയ്ക്കും അതിനേക്കാള്‍* മികച്ച സംവിധാന മികവും.അഭിമാനിക്കാം.പ്രായം 24 ആണേ..ഇനിയും കുറേ ദൂരങ്ങള്‍* സഞ്ചരിക്കാനുള്ളതല്ലേ.തെറ്റുകള്‍* ക്ഷെമിക്കാം.
ജോമോന്* - മികച്ചതായിരുന്നു ഓരോ ഫ്രയിമുകളും.സിനിമ ഒരു അനുഭവമാക്കാന്‍* ക്യാമറമാന്* വഹിച്ച പങ്ക് ചില്ലറയല്ല.
ഷാന്‍* റഹ്മാന്* - പുള്ളി കിടുവാണ്.സംഗീതമില്ലാത്ത പ്രണയ കഥയുണ്ടോ.ഹിറ്റു പാട്ടുകളും പശ്ചാത്തല സംഗീതവും.
നിവിന്‍* - കള്ള കാമുകന്*.നന്നായി തന്നെ ചെയ്തു.പ്രണയം ഓവറാണല്ലോ തലക്കു പിടിക്കുമ്പോള്‍*.അതൊക്കെ തകര്*ത്തു.
അജു - വിനോദിന്റെ ഉറ്റ മിത്രവും പ്രധാന വിദുഷകനും.തിയേറ്ററില്‍* ഏറ്റവും കൂടുതല്‍* കൈയടി നേടി.
ഇഷ - മൊഞ്ചത്തി.മറുനാട്ടുകാരി ആയോണ്ട് ഡയലോഗ് പറയാന്‍* ബുദ്ധിമുട്ടുന്നത് പ്രകടമാണ്.അതൊരു കല്ലുകടിയായി തോന്നിയില്ല.
മനോജ് കെ ജയന്*,സണ്ണിവെയിന്‍*,ഭഗത്,ദീപക് പറമ്പേല്‍*,ശ്രീനിവാസന്* തുടങ്ങിയെല്ലാരും നന്നായി.
കുറവുകള്‍* പറയാനില്ല.ഇത് നമ്മുടെ കഥ തന്നെയല്ലേ.
മതത്തിന്റെ വരമ്പുകള്‍* ഭേതിച്ച് പ്രണയം അനുഭവമാക്കിയ വിനീത് ശ്രീനിവാസനും കൂട്ടുകാര്‍*ക്കും അഭിനന്ദനങ്ങള്‍*
കൊല്ലം പ്രിന്*സ്
2012 ജൂലൈ 8
03 PM
House Full with Extra Chairs and Heavy Returns







Comment