കര്‍മ്മയോദ്ധാ: മാധവനൊപ്പം മേജറും മാഡ്!!
Directed by
Major Ravi
Produced by
Haneef Mohammed, Major Ravi
Story, Screenplay, Dialogues by
Major Ravi
Starring
Mohanlal, Murali Sharma, Saikumar, Mukesh, Bineesh Kodiyeri, Basil, Badri, Asha Sarath, Aishwarya Devan, Sona Heiden, Janardhanan, Malavya, Rajeev Pillai, Riyaz Khan, Sukumari, Sasi Kalinga etc.
Cinematography (Camera) by
Pradeep Nair
Editing by
Donmax
Production Design (Art) by
Saloo K. George
Background Score by
Jeffrey Jonathan
Music by
M.G. Sreekumar
Lyrics by
Madhu Vasudevan, Murukan Kattakada
Make-Up by
Sudevan
Costumes by
S.B. Satheesan
Action (Stunts / Thrills) by
Mafia Sasi, Pazhani Raj
Stills by
Hari Thirumala
Designs by
Ramesh M. Channel
Banner
Red Rose Creations, MR Productions
Release Date
2012 Dec 21
'കാണ്ഡഹാറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രം; മേല്‍ ചിത്രം കണ്ടവരാണെങ്കില്‍, 'ദൈവമേ കാത്തോളണേ!' എന്നു പറഞ്ഞേ 'കര്‍മ്മയോദ്ധാ'യ്ക്കു തല വെയ്ക്കുവാന്‍ സാധ്യതയുള്ളൂ! ആ ഭയം ആസ്ഥാനത്തല്ല, മാഡായ മാധവനും അതിനപ്പുറം മാഡായ മേജറും കൂടി കാണികളെ ഇരുത്തി വധിക്കുന്നതാണ് മിതമായ ഭാഷയില്‍ ഈ ചിത്രം. ഏതായാലും പടം തീരുന്നതോടെ കാണികള്‍ക്കും ഭ്രാന്തായില്ലെങ്കില് അതാണത്ഭുതം. റെഡ് റോസ് ക്രിയേഷന്‍സിന്റെയും എം.ആര്. പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഹനീഫ് മുഹമ്മദും മേജര്‍ രവിയും ചേര്ണാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. (മിക്കവാറും അടുത്ത പടം മേജര്‍ രവി ഒറ്റയ്ക്ക് തന്നെ നിര്‍മ്മിക്കും! ) ഇടയ്ക്കും മുറയ്ക്കും വന്ന് തലനീട്ടുന്ന കുറേയധികം അഭിനേതാക്കള്‍ ചിത്രത്തിലുണ്ടെങ്കിലും, സിനിമ കംപ്ലീറ്റായി ഒരു ആക്ടറിനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. (ഇനി അതുകൊണ്ടാണോ കമ്പ്ലീറ്റ് ആക്ടറെന്ന് അറിയപ്പെടുന്നതെന്നറിയില്ല!)
കുറ്റവാളികളെ കണ്ടെത്തി സ്വന്തം ഇഷ്ടം പോലെ നീതി നടപ്പാക്കുന്ന ഒരു പോലീസ് ഓഫീസര്‍; ഇതാണ് ചിത്രത്തിലെ മാഡിയെന്ന മാധവന്റെ സ്വന്തം 'സ്റ്റൈല്‍'. ഇതിലിപ്പോ എന്താണിത്ര പുതുമ, മലയാളത്തിലും അല്ലെങ്കില്‍ മറ്റേതൊരു ഭാഷയിലും ഇറങ്ങുന്ന എല്ലാ പോലീസ് ഗുണ്ട ചിത്രങ്ങളിലും ഇതൊക്കെ തന്നെയല്ലേ? അവിടെയാണ് ഇതിലെ നായകന്റെ തനതു 'സ്റ്റൈല്‍' കാണുവാനാവുന്നത്. 'എനിക്കു ഭ്രാന്താണ്, ഞാനിപ്പ കൊല്ലും!' (സംഗതി പറയുന്നത് ഇംഗ്ലീഷിലാണ് കേട്ടാ... ) എന്നു പറഞ്ഞു നടക്കുന്ന നായകന് ഒരുപക്ഷേ ഇതാദ്യമായാവും മലയാളത്തില്‍. നായകനായാലും മറ്റ് കഥാപാത്രങ്ങളായാലും പറയുന്ന സംഭാഷണങ്ങള്‍ പലപ്പോഴും കാണികളുടെ ക്ഷമ പരീക്ഷിക്കുവാന്‍ മാത്രം ഉതകുന്നവയാണ്. പോരാത്തത്തിന് അഭിനേതാക്കളുടെ വക ഗോഷ്ടികളും (പ്രധാന വില്ലന്റേത് പ്രത്യേകിച്ചും) കൂടിയാവുമ്പോള്‍ കൂനിന് മേല്‍ കുരുവന്ന ഫലമാണ്. ഇതൊക്കെ ഇവര്‍ ചെയ്യുന്നത് നേരിട്ടും, പിന്നീട് പലവട്ടം എഡിറ്റിംഗ് ടേബിളിലും കണ്ടിരിക്കുവാന്‍ കാണിച്ച ആ ധൈര്യം അല്ലെങ്കില്‍ ഉളുപ്പില്ലായ്മ, അതിനാണ് സംവിധാനത്തിനുള്ള അരമാര്‍ക്ക് നല്‍കുന്നത്.
അഭിനേതാക്കളായി കുറേയേറെപ്പേര്‍ ചിത്രത്തിലുണ്ടെങ്കിലും, പേരിനെങ്കിലും മികവ് പറയാവുന്ന ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല. ചിത്രത്തിലെ നായകനായ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റിനെ കണ്ടാല്‍, ഈ എന്‍കൗണ്ടര്‍ എന്നത് കൊണ്ട് നമ്മളൊക്കെ ഉദ്ദേശിക്കുന്നതാണോ മേജര്‍ രവിയും ഉദ്ദേശിക്കുന്നതെന്ന് സംശയം തോന്നാം. മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ നിഴല്‍ മാത്രമാണ് ചിത്രത്തില്‍ കാണുവാനുള്ളത്. ഇത്രയും അവശനായ ഒരാളാണ് ഈ പറയുന്ന എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റെന്ന് വിശ്വസിക്കുവാന്‍ അത്ര എളുപ്പമല്ല. (മകള്‍ നഷ്ടപ്പെട്ട് ദുഃഖാര്‍ത്തനായി അലയുന്ന എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റെന്നോ മറ്റോ വേണമെങ്കില്‍ പറഞ്ഞു നില്ക്കാം. അയ്യോ! ഇതൊരു വന്‍ സസ്പെന്‍സാണ് ചിത്രത്തിലെ... ഇവിടെ പറഞ്ഞതിന് ക്ഷമ! ) ഇടയ്ക്കിടയുള്ള സാരോപദേശവും പിന്നെ വൈകാരിക മുഹൂര്‍ത്തങ്ങളും ഒക്കെ ഒപ്പിക്കുവാനാണ് പ്രധാനമായും നന്മയുടെ പക്ഷത്തുള്ള കഥാപാത്രങ്ങള്‍. പിന്നെയുള്ളത് മാഡിക്ക് കൊന്നു തള്ളുവാനുള്ള കുറേ വില്ലന്മാരാണ്. ഇരകളാകുവാന്‍ കുറച്ചു പെണ്‍കുട്ടികളും, മാഡിക്ക് ഒപ്പം നടക്കുവാന്‍ ചിലരും കൂടിയാവുമ്പോള്‍ അഭിനേതാക്കളുടെ നിര പൂര്‍ണം.
ഒരു ആക്ഷന്‍ - ക്രൈം - ത്രില്ലറാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതെങ്കില്‍, ആ ഉദ്ദേശത്തിനെ ഒരു തരത്തിലും സഹായിക്കുന്നതല്ല ചിത്രത്തിലെ സാങ്കേതിക മേഖല. ഇത്തരമൊരു ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വേഗതയോ സ്ഫോടനാത്മക സ്വഭാവമോ ഒന്നും ചിത്രത്തിന് നല്കുവാന് സാങ്കേതിക മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രദീപ് നായരുടെ ഛായാഗ്രഹണവും ഡോണ്മാക്സിന്റെ ചിത്രസന്നിവേശവും സിനിമയ്ക്കൊരു 'മൂഡ്' നല്കുവാന് ഉതകാത്തത് ചിത്രത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജെഫ്രി ജൊനാതന്റെ പശ്ചാത്തല ശബ്ദങ്ങള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. എം.ജി. ശ്രീകുമാര്‍ ഈണമിട്ട ഒരു ഗാനവുമുണ്ട് മടുപ്പ് കൂട്ടുവാനായി ചിത്രത്തില്‍. ( കോപ്പി കുട്ടന് ) മാഫിയ ശശിയും പഴനി രാജും ചേര്‍ന്നൊരുക്കിയ ആക്ഷന്‍ രംഗങ്ങള്ക്കുമില്ല പറയത്തക്ക മികവ്.
കൈയ്യില്‍ കിട്ടുന്ന കുറ്റവാളികളെ നിയമത്തിന്റെ വഴിക്കൊന്നും വിടാതെ അപ്പോള്‍ തന്നെയങ്ങ് തട്ടിക്കളയാന്‍ ഇത് പോലീസുകാര്‍ക്കൊരു പ്രചോദനമാവട്ടേ എന്നും പറഞ്ഞാണ് ചിത്രത്തില്‍ നായകന് തന്റെ അവസാന വിധി നടപ്പാക്കുന്നത്. പോസ്റ്ററില്‍ സിഗരറ്റു പിടിച്ചിരുന്നതിന്റെ പേരിലല്ല കേസെടുക്കുന്നെങ്കില്‍ എടുക്കേണ്ടത്, ഇമ്മാതിരി കാടത്തരം സിനിമയെന്ന മാധ്യമത്തിലൂടെ വിളിച്ച് പറയുന്നതിനാണ്. എന്തായാലും ചിത്രമിറങ്ങിയ സമയം കൊള്ളാം. പെട്ടെന്ന് മൊഴിമാറ്റി ഹിന്ദിയിലൂടെ കാണിച്ചാല്‍ മേജറിനെ വിളിച്ച് ചിലപ്പോള്‍ പ്രസിഡന്റാക്കിയെന്നും വരും. കുറ്റവാളികളെ അപ്പോള്‍ തന്നെ തൂക്കിലേറ്റി സമൂഹത്തില്‍ ശുദ്ധികലശം നടത്തണമെന്നാണല്ലോ ഇപ്പോഴത്തെ പൊതുവികാരം! ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു എന്നു പറയും പോലെ തന്നെയാണ് സിനിമകളും എന്നു തോന്നുന്നു. ഇമ്മാതിരി ചിത്രങ്ങളെയൊക്കെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരുടെ കര്‍മ്മഫലം തന്നെയാണ് 'കര്‍മ്മയോദ്ധാ'ക്കളായി ഇപ്പോള്‍ വന്ന് മനസുമുട്ടിക്കുന്നത്. ( പടം കാണാതേയും കൈ അടിക്കുന്ന ചില കളുടെ കാര്യം അതിലും കഷ്ടം ) ഇത്തരം ചില ദുരിതങ്ങള്‍ മലയാളി പ്രേക്ഷകര്‍ അനുഭവിക്കേണ്ടത് തന്നെയെന്ന് ചുരുക്കം.
ആകെത്തുക : 1.75 / 10
കഥയും : 0.50 / 10
കഥാപാത്രങ്ങളും : 0.50 / 10
സംവിധാനം : 2.00 / 05
അഭിനയം : 2.00 / 10
സാങ്കേതികം : 2.00 / 05
പാട്ട് / നൃത്തം / : --
ആക്ഷന്‍ : --
അടിക്കുറിപ്പ്: മേജര്‍ 'Taken' എന്ന ചിത്രം കണ്ടിട്ടുണ്ടെന്ന് മനസിലായി. അതൊരു അഞ്ചാറ് വട്ടം കൂടി കാണുന്നത് നന്നായിരിക്കും. ഇത്തരമൊരു ചിത്രം എങ്ങിനെയെടുക്കണമെന്ന് അങ്ങേയ്ക്ക് മനസിലാവും എന്നു കരുതിയല്ല, അത് തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്തതാണെന്ന തിരിച്ചറിവുണ്ടാകുവാന്‍ ഒരുപക്ഷേ അത് സഹായിക്കും!
-ഹരീ
വിച്ചുവാക് : ഒരു ക്യാമറയും, ലാലേട്ടന്റെ ഡേയ്റ്റും കിട്ടുന്നതല്ല സിനിമ....... മേജര്‍ സര് !!

Comment