എന്ത് ലണ്ടനിലും തെണ്ടികളോ..?
മുരളി തുമ്മാരുകുടി
ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കേരളത്തിലേക്ക് കുട്ടികളെ തട്ടികൊണ്ടുവരുന്നതാണല്ലോ ഈയിടെയായി വാര്*ത്തകളില്* . ലോകത്തിലെ ഭിക്ഷാടനത്തെക്കുറിച്ചാവട്ടെ ഇക്കുറി.
എന്റെ ചെറുപ്പകാലത്ത് ഞങ്ങള്* ഒരിക്കലും തെണ്ടി എന്ന വാക്ക് ഭിക്ഷക്കാരെ വിളിക്കുന്നതിനായി ഉപയോഗിച്ചിരുന്നില്ല. ഓരോ ആഴ്ചയിലും ഞങ്ങളുടെ വീട്ടില്* ഭിക്ഷക്കാര്* വരുന്നത് പതിവായിരുന്നു. അവരെ വിളിക്കാന്* അമ്മ ധര്*മ്മക്കാരി, ധര്*മ്മക്കാരന്* എന്നീ രണ്ട് പദങ്ങളാണ് ഉപയോഗിച്ചിരുന്നത്.
തീര്*ച്ചയാും ഇത് വളരെ മര്യാദ നിറഞ്ഞ പദമാണ്. മറ്റുള്ളവര്* കൃഷിപ്പണിയെടുത്തും പഠിപ്പിച്ചും ജീവിക്കുക എന്നുള്ളത് ധര്*മ്മമായികാണുന്നത് പോലെ ഭിക്ഷ യാചിച്ചും ജീവിക്കുക എന്നുള്ളത് ധര്*മ്മമാണെന്നായിരിക്കാം അതിന്റെ അര്*ത്ഥം.
വെനോലയിലെ എന്റെ വീട് ബസ്സ്*സ്*റ്റോപ്പില്* നിന്നും രണ്ട് കിലോമീറ്റുകളോളം അകലത്തായിരുന്നു. വീടുകളൊക്കെ അവിടെ വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലേക്ക് ധര്*മ്മമെടുക്കാനായി ആളുകള്* വരുന്നത് വളരെ കുറവായിരുന്നു. ഞങ്ങള്*ക്കും അതറിയാമായിരുന്നു. വന്നാല്* അവര്*ക്ക് ഞങ്ങള്* ഭക്ഷണം നല്കുമായിരുന്നു. (രാവിലെയാണെങ്കില്* കഞ്ഞി, ഉച്ചക്കാണെങ്കില്* ചോറ്, വൈകുന്നേരമാണെങ്കില്* കപ്പ- ഇങ്ങനെയായിരുന്നൂ വിഭവങ്ങള്*.) വീടിന് മുന്നിലായി ഞങ്ങള്* വലിയൊരു മരപ്പെട്ടി ഉണ്ടായിരുന്നു. വിളവെടുപ്പിന് ശേഷം അമ്മാവന്* അതില്* അത്യാവശം നെല്ല് അതിലിടുമായിരുന്നു. ഞങ്ങള്* അതിനെ ധര്*മ്മപ്പെട്ടി എന്ന് വിളിച്ചുപോന്നു. പെട്ടിക്കുള്ളില്* ഒരു തൊട്ടിയുണ്ടാകും .ധര്*മ്മക്കാരന്* വരികയാണെങ്കില്* ധര്*മ്മപ്പെട്ടിയില്* നിന്ന് ഒന്നോ രണ്ടോ തൊട്ടി നെല്ല് അയാള്*ക്ക് നല്കും. ധര്*മ്മം കൊടുക്കാന്* ഞങ്ങള്* കുട്ടികള്* പരസ്പരം മല്*സരിക്കുമായിരുന്നു. ഞങ്ങളോട് സ്*നേഹപൂര്*വ്വം ചിരിക്കുകയും എന്തെങ്കിലും സംസാരിക്കുകയും ചെയ്യുന്നവര്*ക്ക് ഞങ്ങള്* അധികം നെല്ല് നല്കുമായിരുന്നു. വന്നവരാരും വെറുംകൈയ്യോടെ വീട്ടില്* നിന്ന് തിരിച്ച് പോയിട്ടില്ല. ഈയിടെ ധര്*മ്മക്കാര്* ഇത്രയും ദൂരത്തേക്ക് ധര്*മ്മം വാങ്ങാന്* വരാറില്ലെന്ന് അമ്മ പറഞ്ഞു. നല്ല കാര്യമാണല്ലോ എന്നോര്*ത്ത് ഞങ്ങള്*ക്ക് സന്തോഷമായി.
അമ്മായിയോടൊപ്പം കോതമംഗലത്ത് താമസിച്ച അവസരത്തില്* ഭിക്ഷാടനത്തിന് അവിടെ കൂടുതല്* നിയന്ത്രണം ഏര്*പ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി. മുനിസ്സിപ്പാല്* ഏരിയ ആയത് കൊണ്ട് ഭിക്ഷക്കാര്* ചില പ്രത്യേക സമയങ്ങളില്* ചില പ്രത്യേക സ്ഥലങ്ങളില്* മാത്രമേ ഭിക്ഷാടനം നടത്താന്* അനുവദിക്കപ്പെട്ടിട്ടുള്ളൂ. വ്യാഴാഴ്ചയാണെന്ന് തോന്നുന്നൂ, ഭിക്ഷക്കാര്* വീട്ടിലേക്ക് വരാവുന്ന ദിവസം. അമ്മായി അവര്*ക്ക് സോപ്പുപ്പെട്ടിയില്* കുറച്ചരി നല്കി. ധര്*മ്മക്കാരന്* എന്ന പദം ഇവിടെ ഉപയോഗിക്കാറില്ല. പറഞ്ഞ ദിവസത്തില്* നിന്നും വ്യത്യസ്തമായി ഭിക്ഷക്കാരന്* വരികയാണെങ്കില്* അവന് വെറുംകൈയ്യോടെ മടങ്ങിപ്പോവേണ്ടി വരും.
പണ്ട് പെരുമ്പാവൂര്* ബസ്സ് സ്റ്റാന്റില്* രണ്ട് തരം ഭിക്ഷക്കാര്* ഉണ്ടായിരുന്നു. ഒന്നാമത്തെ വിഭാഗം താളമടിച്ച് പാട്ട് പാടിയും നൃത്തം ചെയ്തും തീപ്പെട്ടി കൊണ്ടുള്ള അഭ്യാസം കാട്ടിയും ഭിക്ഷ യാചിക്കുന്നവരാണ്. അത്തരക്കാര്* ബസ്സില്* കയറി ആ സമയം പോപ്പുലാര്* ആയിട്ടുള്ള ഒരു സിനിമാഗാനം പാടും, ഭിക്ഷ യാചിക്കും. രണ്ടാമത്തെ വിഭാഗം കണ്ണുകാണാത്തവരും അംഗവൈകല്യം ബാധിച്ചവരും മാരകമായ അസുഖം ബാധിച്ചവും ചെറിയകുട്ടികളുമാണ്. അവര്* ഒരു പ്രിന്റ് ചെയ്ത കാര്*ഡുമായിട്ടായിരിക്കും ഭിക്ഷാടനം. തങ്ങളുടെ അവസ്ഥ കാര്*ഡിലെഴുതപ്പെട്ടിട്ടുണ്ടാവും. അത് ഓരോ സീറ്റിലേയും യാത്രക്കാരുടെ മടിയിലിടും, വായിക്കുവാനുള്ള സമയം കൊടുത്തതിന് ശേഷം വന്ന് കാര്*ഡ് കളക്ട് ചെയ്ത് പൈസ ചോദിക്കും. ഇപ്പോഴും ഇങ്ങനെയാണോ എന്നെനിക്കറിയില്ല.
മുംബൈയില്* സംഘടിതമായാണ് ഭിക്ഷാടനം. ട്രാഫിക് സിഗ്നല്* ഉള്ളയിടങ്ങളിലെല്ലാം നിങ്ങള്*ക്ക് കാണാം, ഒരു ചെറിയ പെണ്*കുട്ടി മൂന്ന് മാസം പോലും പ്രായമെത്താത്ത പെണ്*കുട്ടിയെ തന്റെയൊക്കത്ത് വെച്ച് ട്രാഫിക് സിഗ്നല്* പച്ചയാവുംവരെ വാഹനങ്ങള്*ക്കുള്ളിലിരിക്കുന്ന ആളുകളോട് ഭിക്ഷ യാചിക്കും. ആ കാഴ്ച നമ്മെ വല്ലാതെ വേദനിപ്പിക്കുകയും നമ്മള്* അറിയാതെ പൈസ കൊടുത്തുപോകും. പക്ഷേ ഇവര്* എല്ലാം ഒരു മാഫിയയുടെ കീഴില്* ആണെന്നും കൊച്ചുകുട്ടിയെ മണിക്കൂര്* കണക്കിന് പലര്* വാടകയ്ക്ക് എടുക്കുന്നതാണെന്നതാണ് യാഥാര്*ത്ഥ്യം. സ്ലംഡോഗ് മില്ലെണ്യര്* എന്ന ഓസ്*കാര്* സിനിമ ബോംബെയിലെ ഭിക്ഷാടനജീവിതം തുറന്ന് കാട്ടുന്ന ചിത്രമാണ്.
മുംബൈയിലെ ഭിക്ഷാടനവ്യവസ്ഥയെക്കുറിച്ചറിയാത്ത ഞാന്* ഒരിക്കല്* ഇതിന്റെ കെണിയില്* പോവുകയുണ്ടായി. ഗോരേഗാവ് സ്*റ്റേഷനില്* ടിക്കറ്റെടുത്ത് തിരിഞ്ഞ് നടക്കെ മേല്* പ്രസ്താവിച്ച പോലുള്ള ഒരു പെണ്*കുട്ടി എന്റെയടുത്ത് വരികയും പാവം തോന്നി ഞാന്* അഞ്ച് രൂപ കൊടുക്കുകയും ചെയ്ത് അടുത്ത പ്ലാറ്റ്*ഫോമിലെത്തി. അവിടെയെത്തിയപ്പോള്* മേല്*പ്രസ്താവിച്ച പോലുള്ള പെണ്*കുട്ടികളുടെ ഒരു പട എന്നെ വളഞ്ഞു. അങ്കിള്* അങ്കിള്*, ഞങ്ങള്*ക്കും അവള്*ക്ക് കൊടുത്ത പോലെ അഞ്ച് രൂപ തരൂ...ഞങ്ങള്*ക്കും വിശക്കുന്നൂ...ഒരു പട്ടാളം വളഞ്ഞ പോലെ വിയര്*ത്തുപോയീ ഞാന്*. ആ സമയം തന്നെ എനിക്ക് പോകേണ്ട ട്രെയിന്* വന്നത് ഭാഗ്യം. ചര്*ച്ച് ഗേറ്റ് സ്*റ്റേഷനില്* വൈകീട്ട് കളക്ഷന്* കുറഞ്ഞതിന്റെ പേരില്* കുട്ടികളെ അടിക്കുന്നത് ഞാന്* നേരിട്ട് കണ്ടിട്ടുണ്ട്.
ബുദ്ധമതക്കാര്* കൂടുതലുള്ള രാജ്യങ്ങളില്* ബുദ്ധഭിക്ഷുക്കള്* സ്ഥിരം കാഴ്ചയാണ്. മ്യാന്*മറിലാണ് ഏറ്റവുമധികം ഇങ്ങനെ യാചിക്കുന്നവരെ ഞാന്* കണ്ടിട്ടുള്ളത്. തായ്*ലന്റില്* ആകട്ടെ ആനകളെ നടന്നുഭിക്ഷ യാചിക്കുന്ന സങ്കടകരമായ ഒരു കാഴ്ച വേറെയും ഉണ്ട്.
നിങ്ങള്* വിചാരിക്കും വികസിത രാജ്യങ്ങളില്* ഭിക്ഷാടനമൊന്നുമില്ലെന്ന്, എന്നാല്* അങ്ങനെയല്ല സ്ഥിതി.
ഭിക്ഷാടനം നിരോധിച്ചിരിക്കുന്ന മസ്*കറ്റില്* താഴെ പറയുന്ന രീതിയാലാണ് കാര്യങ്ങള്* നടക്കുന്നത്.
രാത്രിയടുക്കുന്ന നേരം, ഒരു ആണ്*കുട്ടിയോ യുവാവോ നിങ്ങള്*ക്കടുത്ത് വരും. തങ്ങള്* ഒരു ഗ്രാമത്തില്* നിന്ന് ഈ നഗരത്തിലേക്ക് ഇന്ന് വന്നതാണെന്നും ഇവിടെ വെച്ച് പോക്കറ്റടിക്കുകയുണ്ടായെന്നും നിങ്ങളോട് പറയും. അടുത്തുള്ള ബില്*ഡിംഗിന് കീഴെ നില്ക്കുന്ന ആളുകളെ ചൂണ്ടി അവരും തങ്ങളോടൊപ്പമുണ്ടെന്നും നാട്ടിലേക്ക് പോവാന്* കഴിയാതെ വലഞ്ഞിരിക്കുകയാണെന്നും പറയും. തിരിച്ച് പോവാന്* 10 റിയാല്* ആവശ്യപ്പെടുമ്പോഴാണ് ചിത്രം പൂര്*ത്തിയാവുക. ഇവിടെ ഭിക്ഷടാനത്തിന് കുറച്ച് കൂടി മാന്യതയുടെ മുഖംമൂടി വെച്ചതാണ് എന്ന് പറയാം. ഉദരനിമിത്തമുള്ള അഭ്യാസങ്ങള്*...
ലെബനനില്* കാര്യങ്ങള്* കുറേക്കൂടി പ്രായോഗികമാണ്. നിങ്ങള്* അവിടുത്തെ ഒരു റെസ്*റ്റോറന്റില്* ആണെന്നിരിക്കട്ടെ. ഒരു പുരുഷനും സ്ത്രീയും ലൈറ്റര്*,കളിപ്പാട്ടം തുടങ്ങിയ കൈയ്യിലൊതുങ്ങുന്ന ചെനീസ് ഉല്*പ്പന്നങ്ങളും കൊണ്ട് രംഗപ്രവേശം ചെയ്യും. അവയെല്ലാം റെസ്റ്റോറന്റില്* ഇരിക്കുന്നവരുടെ മേശമേലിടും. പെരുമ്പാവൂരില്* കാര്*ഡിട്ട് ഭിക്ഷ യാചിക്കുന്നതിന്റെ വേറൊരു രൂപം തന്നെ. കുറച്ച് നേരങ്ങള്*ക്ക് ശേഷം അവര്* തിരിച്ചുവരും. നിങ്ങള്*ക്ക് രണ്ടേ രണ്ട് ഒപ്ഷനേയുള്ളൂ. ഒന്നുകില്* അതിന്റെ വില കൊടുത്ത് അത് നിങ്ങള്*ക്ക് സ്വന്തമാക്കാം. അല്ലെങ്കില്* അതിലും കുറച്ച് പൈസ മേശ മേലിടാം. പൈസയും ഉല്*പ്പന്നവും അവര്*ക്ക് തിരികെ കൊണ്ടുപോവാം.
ഇറ്റലിയില്* ഭിക്ഷയുടെ വൈവിധ്യപൂര്*ണ്ണമായ വഴികള്* കാണാം. പോപ്പ്, ജൂലിയസ് സീസര്* തുടങ്ങിയ ചരിത്രപുരുഷന്മാരുടെ വേഷം കെട്ടിയാണ് അവര്* നിങ്ങളെ ആകര്*ഷിക്കുക. പ്രത്യേക രീതിയില്* വസ്ത്രങ്ങണിഞ്ഞാവും അവരുണ്ടാവുക. ചിലപ്പോള്* മുഖത്ത് ചായം തേച്ചിരിക്കും. അവരനങ്ങാതെ നില്ക്കും .ഇതൊരു പ്രതിമയാണോ എന്ന് വരെ നിങ്ങള്* സംശയിച്ചേക്കാം. എന്നിരുന്നലാും മുന്നിലെ തൊപ്പിയില്* നിങ്ങള്* പൈസയിടും നേരം അവര്* ചലിക്കും .നിങ്ങള്*ക്കടുത്ത് വന്ന് പൈസ തന്നതിലുള്ള നന്ദിയും സ്*നേഹവും അറിയിക്കും. നിങ്ങള്*ക്ക് അവരുടെ കൂടെ നിന്ന് പടമെടുക്കാന്* നിങ്ങള്* കൂടുതല്* കാശ് നല്*കേണ്ടി വരും.
കഴിഞ്ഞ വേനല്*കാലത്ത് ഞാനും അമ്പിളിയും പാരീസിലെ ലോവ്*റി മ്യൂസിയത്തില്* ഇരിക്കെ ഒരു ചെറുപ്പക്കാരി ഒരു പത്രികയും കൊണ്ട് ഞങ്ങള്*ക്കടുത്ത് വന്നു. ദി അസ്സോസിയേഷന്* ഓഫ് ഡെഫ് ആന്*ഡ് ഡമ്പ് എന്ന് അതിലെഴുതിയിട്ടുണ്ടായിരുന്നു. തനിക്ക് സംസാരിക്കാന്* കഴിയില്ലെന്ന് അവള്* കൈകള്* കൊണ്ട് ആംഗ്യം കാട്ടി. പത്രികയില്* പണം തന്ന് സഹായിച്ചവരുടെ പേരും രാജ്യവും തന്ന 5യൂറോ, 10 യൂറോ എന്നിങ്ങെനെ തന്ന തുകയും എഴുതിയിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു പാടാളുകള്* പത്രികയും കൊണ്ട് അവിടെ നടക്കുന്നത് കാണാന്* കഴിയും. പടിഞ്ഞാറന്* രാഷ്ട്രങ്ങളില്* ഇത് സാധാരണമാണ്. വളണ്ടിയര്*മാര്* തിരക്ക് പിടിച്ച സ്ഥലങ്ങളില്* പോവുകയും സംഭാവന പിരിക്കുകയും ചെയ്യും. എന്നിരുന്നാലും പലതും തട്ടിപ്പായിരിക്കും. അതുകൊണ്ട് ഞാന്* ഒന്നും കൊടുത്തില്ല.
കുറച്ച് കഴിഞ്ഞ് നമ്മള്* മ്യൂസിയത്തിന് ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയ നേരം ഒരു വലിയ കൂട്ടം കണ്ടു. ഞങ്ങള്* ആ കാഴ്ച കണ്ട് അതിശയിച്ച് പോയി. നേരത്തെ കണ്ട ബധിരരും മൂകരുമായ ആളുകള്* അവിടെക്കൂടിയിരുന്ന് സംസാരിക്കുകയാണ്. അവരുടെ നേതാവ് പൈസ കുറവ് കിട്ടിയതില്* മറ്റുള്ളവരെ ചീത്ത പറയുകയാണ് !! യൂറോപ്പില്* പറ്റിക്കലുകള്* ഇല്ല എന്ന് കരുതിയ അമ്പിളിയാണ് കുടുങ്ങിപ്പോയത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ലണ്ടനില്* ഒരു തെണ്ടിയുമില്ല എന്ന് നിങ്ങള്* കരുതുകയാണെങ്കില്* തെറ്റി. യൂറോപ്പിലും അമേരിക്കയിലും ഉള്ളത് പോലെ ലണ്ടനിലും ഒരാള്* റെയില്*വേസ്റ്റേഷനരികില്* സംഗീതോപകരണം വായിച്ച് കൊണ്ട് നില്ക്കുകയാണെങ്കില്* അയാള്*ക്കടുത്തായി ഒരു തൊപ്പി നിലത്ത് വെച്ചിട്ടുണ്ടെങ്കില്* ഉറപ്പിക്കാം അത് ഭിക്ഷാടനമാണ്. പെരുമ്പാവൂരിലെ തീപ്പെട്ടിപ്പാട്ടിന്റെ ലണ്ടന്*പതിപ്പ്. ലണ്ടനിലെ തെണ്ടികളെപ്പറ്റി പഠിക്കാന്* പോയ ഒരു പത്രപ്രവര്*ത്തകന്റെ കഥ ഷെര്*ലോക് ഹോംസ് സീരിസില്* ഉണ്ട്. തെണ്ടികള്*ക്ക് തന്നേക്കാള്* വരുമാനം ഉണ്ടെന്ന് കണ്ട അയാള്* പത്രപ്രവര്*ത്തനം നിര്*ത്തി ഭിക്ഷാടനം തുടങ്ങിയത്രേ. ഇപ്പോഴത്തെ മാര്*ക്കറ്റ് സ്ഥിതി എന്താണാവോ...?

Comment