അനധികൃത മരംനടീല് പിടികൂടാന് അദ്ഭുത സോഫ്റ്റ്വെയര്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • David Billa
    • Nov 2012
    • 39

    അനധികൃത മരംനടീല് പിടികൂടാന് അദ്ഭുത സോഫ്റ്റ്വെയര്

    മരക്കമ്പനികള് നടുന്ന മരങ്ങളുടെ കമ്പ് ഒടിച്ചു കുത്തി ആളുകള് വേറെ മരങ്ങള് നട്ടുമുളപ്പിക്കുന്നതും അനധികൃമായി കമ്പനി മരങ്ങളില് നിന്നും ചില്ലകള് ഒടിച്ചുകൊണ്ടു പോകുന്നതും പിടികൂടുന്നതിനായി അദ്ഭുത സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തതായി കൊച്ചിയിലെ ഒരു കമ്പനി വ്യക്തമാക്കി.തിരുവനന്തപുരത്ത് റോഡരികില് നിന്ന മരത്തില് നിന്നും താന് ഒരു കമ്പൊടിച്ചപ്പോള് സോഫ്റ്റ്വെയര് കംപ്യൂട്ടര് സ്ക്രീനില് തന്റെ പേരും ഫുള് അഡ്രസ്സും എഴുതിക്കാണിച്ചെന്നും എല്ലാം തനിക്കു ബോധ്യപ്പെട്ടെന്നും സംസ്ഥാന വിറകുവികസനമന്ത്രി സാക്ഷ്യപ്പെടുത്തി.പുതിയ സോഫ്റ്റ്വെയര് പരീക്ഷണാടിസ്ഥാനത്തില് പ്രവര്ത്തിച്ചപ്പോള് കൊച്ചിയിലെ മുള്ളുമുരിക്കില് ഊര്ന്നുകയറി കമ്പൊടിച്ച 20 പേരുടെ വിവരങ്ങള് ലഭിക്കുകയും അത് പുകഞ്ഞപൊള്ളി സെല്ലിനു കൈമാറുകയും ചെയ്തു. വിറകൊടിച്ചവര് മാത്രമല്ല, ആ വിറക് ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ചവര്ക്കെതിരെയും വിറകവകാശനിയമപ്രകാരം കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    വിറകുകമ്പ് തിരികെ നല്കി യുവാവ് നാടിനു മാതൃകയായി

    തന്റെ ഓട്ടോറിക്ഷയില് യാത്രക്കാരന് മറന്നുവച്ച വിറകുകമ്പ് തിരികെ നല്കി യുവാവ് നാടിനു മാതൃകയായി. ചുങ്കം സ്വദേശി കുട്ടനാണ് കളഞ്ഞു കിട്ടിയ 12 ഇഞ്ച് നീളമുള്ള വിറകു കഷണം ഉടമയെ തിരിച്ചേല്പ്പിച്ച് നാട്ടുകാരുടെ കണ്ണിലുണ്ണിയായത്. ഇന്നലെ രാവിലെ ഒരു കെട്ടു വിറകുമായി ഓട്ടോയില് കയറിയ റിട്ടയേര്ഡ് അധ്യാപകന് ഗോവിന്ദക്കുറുപ്പിന്റെ കെട്ടില് നിന്നും ഊര്ന്നുപോയ വിറക് കണ്ട കുട്ടന് കുറുപ്പിനെ വിളിച്ചു നിര്ത്തി വീണ കമ്പ് തിരിച്ചേല്പിക്കുകയായിരുന്നു. വിറക് കമ്പ് തിരികെ നല്കി മാതൃകയായ കുട്ടനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാളെ പാളയത്തു വച്ച് കുട്ടന് പൗരസ്വീകരണം നല്കാന് പൗരാവലി തീരുമാനിച്ചിരിക്കുകയാണ്.

    വിറകു ഷോയില് നിന്നു മന്ത്രി ഇറങ്ങിപ്പോയി

    വിറകില്ലാതെ വിഷമിക്കുന്ന ജനങ്ങളുടെ അവസ്ഥ ചര്ച്ച ചെയ്ത ടോക് ഷോയില് നിന്ന് ഉത്തരം മുട്ടിയപ്പോള് വിറകുവകുപ്പ് മന്ത്രി വിറച്ചുകൊണ്ടിറങ്ങിപ്പോയി. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് വിറക് കീറിയിരുന്ന കുട്ടപ്പന് കള്ളനാണെന്നു പറഞ്ഞ് ബഹളം വച്ച മന്ത്രി കുട്ടപ്പന് മിടുക്കനാണെന്നു തിരിച്ചറിഞ്ഞ് കുട്ടപ്പനെ തന്നെ വിറകു കീറാനേല്പിച്ചതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.അതെന്തുകൊണ്ടാണെന്നു വിറകുകള്ക്കു മനസ്സിലാകുമെന്നും മാധ്യമപ്രവര്ത്തകര്ക്ക് അത് മനസ്സിലാവാത്തത് വിചിത്രമാണെന്നും പറഞ്ഞ മന്ത്രി വിറയലോടെ മൈക്ക് ഊരിയെറിഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു.

    ഇലക്ട്രോണിക് വിറകുമായി ചൈന

    വിറകിനു ക്ഷാമം അനുഭവപ്പെടുന്ന കേരളത്തിലെ അവസ്ഥ മുതലെടുക്കാന് ചൈനയില് നിന്നുള്ള ഇലക്ട്രോണിക് വിറകുകള് വിപണിയിലെത്തി.ഒരിക്കലും കത്തിത്തീരില്ല എന്നതാണ് ഇ-വിറകുകളുടെ ഏറ്റവും വലിയ ഗുണം. സാധാരണ വിറക് ഒരു കെട്ടിന് 700 രൂപയോളം വിലയാകുമ്പോള് ഒരു കെട്ട് ഇ-വിറകിന് 200 രൂപയേ വിലയുള്ളൂ. ഇ-വിറക് അടുപ്പില് വച്ച് ഫയര് ബട്ടണമര്ത്തിയാല് വിറകിന്റെ അറ്റത്ത് തീനാളങ്ങള് ഉയരുകയും ബട്ടണ് ഓഫ് ചെയ്താല് തീ അണയുകയും ചെയ്യും. കേരളത്തിലെ വായുവില് സുലഭമായുള്ള റേഡിയോ ആക്ടീവ് തരംഗങ്ങളെ ഇലക്ട്രോഡുകള് വഴി വൈദ്യുതിയാക്കി മാറ്റി അതുവഴിയാണ് ഇ-വിറകുകള് കത്തുന്നത്.കുറഞ്ഞ വിലയില് ലഭിക്കുന്ന ഇ-വിറകുകള്ക്കു നാട്ടില് വന്ഡിമാന്ഡാണ്.
  • rose27
    • Apr 2011
    • 75

    #2
    Re: അനധികൃത മരംനടീല് പിടികൂടാന് അദ്ഭുത സോഫ്റ്റ്വെയര്

    Very Funny, especially at time several news coming daily
    in newspapers about "Lost - Found - Given Back to Owner" type.

    Thanks....

    Comment

    Working...
    X