ഇങ്ങനെയും പുറത്താകാനാവുമോ ഒരു ബാറ്റ്സ്മാന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • appus
    • Jan 2011
    • 4377

    ഇങ്ങനെയും പുറത്താകാനാവുമോ ഒരു ബാറ്റ്സ്മാന്

    ഐപിഎല്ലില്* രാജസ്ഥാന്* റോയല്*സിനെതിരെ ഹൈദരാബാദ് സണ്*റൈസേഴ്സ് താരമായിരുന്ന അമിത് മിശ്ര പുറത്തായതു കണ്ടാല്* ആരും ചോദിച്ചുപോകും. ഇത്രയും നിരുത്തരവാദപരമായി പുറത്താവാനാവുമോ ഒരു ബാറ്റ്സ്മാനെന്ന്. കാരണം ഒന്നല്ല, രണ്ടല്ല, മൂന്ന് അവസരങ്ങളാണ് തന്നെ റണ്ണൗട്ടാക്കാന്* മിശ്ര റോയല്*സ് കീപ്പറായ സഞ്ജു സാംസണും ബൗളറായ ജെയിംസ് ഫോക്നോര്*ക്കും മിശ്ര നല്*കിയത്. ഫോക്നോര്* എറിഞ്ഞ അവസാന ഓവറിലായിരുന്നു നാടകീയമായ പുറത്താകല്*. ഓവറിലെ നാലാം പന്തില്* ആഞ്ഞടിക്കാന്* ശ്രമിച്ച മിശ്രയുടെ ബാറ്റില്* തട്ടാതെ പന്ത് സഞ്ജുവിന്റെ കൈകളിലെത്തി. മറുവശത്തുള്ള ഇര്*ഫാന്* പത്താന് സ്ട്രൈക്ക് കൈമാറാനായി മിശ്ര ക്രീസില്* നിന്നിറങ്ങിയോടിയെങ്കിലും പത്താന്* പ്രതികരിച്ചില്ല.

    തിരിച്ചോടാന്* തുടങ്ങിയ മിശ്ര ക്രീസില്* തിരിച്ചെത്താന്* ശ്രമിക്കുന്നതിനിടെ സഞ്ജു പന്തെടുത്ത് സ്റ്റമ്പിലേക്ക് എറിഞ്ഞെങ്കിലും സ്റ്റമ്പില്* തട്ടാതെ പന്ത് ബൗളറായ ഫോക്നോറുടെ കൈകകളിലെത്തി. പിന്നെ ക്രീസിലേക്ക് മെല്ലെ നടന്നു നീങ്ങിയ മിശ്രയെ പുറത്താക്കാന്* ഫോക്നോറും സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്* ഫോക്നോര്*ക്കും പിഴച്ചു. പന്ത് സ്റ്റമ്പില്* കൊള്ളാതെ വീണ്ടും സഞ്ജുവിന്റെ കൈകളില്*. അപ്പോഴും സ്ലോ മോഷനില്* തന്നെ ക്രീസിലേക്ക് നടന്നു നീങ്ങുകയായിരുന്നു മിശ്ര. ഒന്നില്* പിഴച്ചാല്* മൂന്നെന്ന ചൊല്ല് അന്വര്*ഥമാക്കി വീണ്ടും സഞ്ജു പന്ത് സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. ഇത്തവണ പിഴച്ചില്ല. മിശ്ര ക്രീസില്* കയറുന്നതിന് മുമ്പെ സ്റ്റമ്പിളകി. തേര്*ഡ് അമ്പയര്* വിധിച്ചു. മിശ്ര റണ്ണൗട്ട്.

    മിശ്ര പുറത്തായ രീതിയെ കമന്റേറ്റര്*മാര്* രൂക്ഷമായ ഭാഷയിലാണ് വിമര്*ശിച്ചത്. മത്സരത്തില്* തോറ്റാലും ജയിച്ചാലും വിജയദാഹമില്ലാത്തവരുടേതുപോലുള്ള ശരീരഭാഷ ഒരു കളിക്കാരന് ഒട്ടും ചേര്*ന്നതല്ലെന്ന് വരെ അവര്* വിളിച്ചുപറഞ്ഞു. മിശ്ര പുറത്തായ രീതി കണ്ട സണ്*റൈസേഴ്സ് മാര്*ഗദര്*ശിയായ മുന്* ഇന്ത്യന്* നായകന്* കൃഷ്ണമാചാരി ശ്രീകാന്ത് ഡഗ് ഔട്ടിലിരുന്ന് അരിശം കൊള്ളുന്നതും കാണാമായിരുന്നു. എന്തായാലും മത്സരത്തില്* സണ്*റൈസേഴ്സ് ജയിച്ചതുകൊണ്ട് മിശ്രയുടെ പുറത്താകാകല്* വലിയ വിവാദമായില്ലെന്ന് മാത്രം.
    Last edited by appus; 9 May 2014, 21:54.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ഇങ്ങനെയും പുറത്താകാനാവുമോ ഒരു ബാറ്റ്സ്മാന്

    Thats horrible to watch..didnt he realise the situation?
    DONATE & SUPPORT US




    Comment

    Working...
    X