നടുക്കം മാറാതെ ഫുട്ബോള്‍* ലോകം
അംഗോള, ശനി, 9 ജനുവരി 2010

ആഫ്രിക്കന്‍* നേഷന്‍*സ് കപ്പില്‍* പങ്കെടുക്കാനായി അംഗോളയിലെത്തിയ ടോഗോ ദേശീയ ഫുട്ബോള്‍* ടീം അംഗങ്ങള്‍*ക്ക് നേരെ നടന്ന വെടിവെയ്പ്പിന്*റെ നടുക്കം ഇനിയും ഫുട്ബോള്‍* ലോകത്തെ വിട്ടു പോയിട്ടില്ല. കളിക്കാര്‍*ക്ക് നേരെയുണ്ടായ ആക്രമണത്തില്‍* തരിച്ചിരിക്കുകയാണ് ഈ വര്*ഷം ലോകകപ്പിന് ആതിഥ്യം നല്*കാനൊരുങ്ങുന്ന ആഫ്രിക്കന്‍* ഭൂഖണ്ഡം.
കഴിഞ്ഞ ദിവസം രാത്രിയാണ് ടോഗോ ടീം സഞ്ചരിച്ചിരുന്ന ബസിനു നേര്*ക്ക് അജ്ഞാതനായ തോക്കു ധാരി നിറയൊഴിച്ചത്. ആക്രമണത്തില്‍* ബസ് ഡ്രൈവര്‍* കൊല്ലപ്പെട്ടു. രണ്ട് കളിക്കാര്‍* ഉള്*പ്പെടെ ഒമ്പത് പേര്*ക്ക് പരുക്കേറ്റു.ആക്രമണത്തിന്*റെ പശ്ചാത്തലത്തില്‍* ടീം ടൂര്‍*ണമെന്*റില്‍* നിന്ന് പിന്**മാറിയേക്കുമെന്ന് നായകന്* ഇമ്മാനുവല്‍* അഡെബയോര്‍* പറഞ്ഞു.
മതിയായ സുരക്ഷ ഇല്ലെങ്കില്‍* ടീം നാളെ നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് അഡെബയോര്‍* വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ ടൂര്‍*ണമെന്*റില്‍* പങ്കെടുക്കാനായി ജീവന്* തന്നെ നല്*കാന്‍* കളിക്കാര്‍* തയ്യാറാവില്ല. സുരക്ഷയില്ലെങ്കില്‍* ഞങ്ങള്‍* മടങ്ങിപോകും. മരണത്തില്‍* നിന്നാണ് ഞങ്ങളെല്ലാം തിരിച്ചുവന്നത്. കളിക്കാര്‍*ക്ക് അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാന്‍* അതിയായ ആഗ്രഹമുണ്ട്-അഡെബയോര്‍* പറഞ്ഞു.
മുപ്പതു മിനുട്ടോളം അക്രമി ബസിനു നേര്*ക്ക് നിറയൊഴിച്ചതായി കളിക്കാര്‍* പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കളിക്കാര്‍*ക്ക് മനസ്സിലായില്ല. ആക്രമണം നിലച്ചതും കളിക്കാര്‍* പൊട്ടിക്കരഞ്ഞു. പലരും വീട്ടിലേക്ക് ഫോണ്‍* ചെയ്ത് അലറിക്കരയുകയായിരുന്നുവെന്ന് കളിക്കാര്‍* വെളിപ്പെടുത്തി. അതേസമയം അംഗോളയിലെ വിഘടന ഗ്രൂപ്പായ ലിബറേഷന്‍* ഓഫ് എന്‍**ക്ലേവ് ഓഫ് കാബിന്*ഡ(എഫ് എല്‍* ഇ സി) ആക്രമണത്തിന്*റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
2009 ആദ്യം ലാഹോറില്‍* ശ്രീലങ്കന്‍* ക്രിക്കറ്റ് ടീമിന്*റെ ബസിനു നേര്*ക്കുണ്ടായ വെടിവയ്പ്പിനു സമാനമായിരുന്നു ഈ ആക്രമണവും.



