ഒടുവില്* ഹോക്കി ജയിച്ചു; ഫെഡറേഷന്* തോറ്റു
പുനെ, ബുധന്*, 13 ജനുവരി 2010( 18:13 IST )

പ്രതിഫല തര്*ക്കത്തെച്ചൊല്ലി കളിക്കാരും ഹോക്കി ഇന്ത്യയും തമ്മിലുള്ള തര്*ക്കം അവസാനിച്ചു. കളിക്കാരുടെ പ്രതിഫല കുടിശ്ശിക പൂര്*ണമായും നല്*കാന്* ഹോക്കി ഇന്ത്യ സമ്മതിച്ചതോടെയാണ് ഒരാഴ്ചയായി തുടര്*ന്ന പ്രതിസന്ധിയ്ക്ക് വിരാമമായത്. കളിക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്* തയ്യാറാണെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. മുന്* ഇന്ത്യന്* നായകന്* ധന്**രാജ് പിള്ളയുടെ മധ്യസ്ഥതയില്* കളിക്കാരും ഇന്ത്യന്* ഒളിമ്പിക് കമ്മിറ്റി പ്രസിഡന്*റ് സുരേഷ് കല്**മാഡിയും തമ്മില്* നടത്തിയ ചര്*ച്ചയിലാണ് ധാരണ.
ഫെഡറേഷന്* പ്രതിഫലം നല്*കിയില്ലെങ്കിലും സ്വന്തം പോക്കറ്റില്* നിന്ന് പൈസയെടുത്ത് അടുത്തമാസത്തെ ലോകകപ്പില്* കളിക്കുമെന്ന് കളിക്കാര്* നേരത്തെ അറിയിച്ചു. കളിക്കാര്*ക്ക് ഒരു കോടി രൂപ നല്*കാന്* സ്പോണ്*സര്*മാരായ സഹാ*റ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്* ഹോക്കി ഇന്ത്യയ്ക്ക് സ്പോണ്*സര്*ഷിപ്പ് ഇനത്തില്* നല്*കിയ തുകകളുടെ കണക്കുകള്* കാണണമെന്നും സഹാറ ആ*വശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവര്*ഷത്തെ പ്രതിഫല കുടിശ്ശിക നല്*കാത്തതിന്*റെ പേരിലാണ് ഹോക്കി താരങ്ങള്* അടുത്ത മാസം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഹോക്കി ടൂര്*ണമെന്*റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ബഹിഷ്കരിച്ചത്. കളിക്കാര്* ക്യാമ്പിലെത്തിയില്ലെങ്കില്* വിലക്കുമെന്ന് ഫെഡറേഷന്* ഭീഷണി മുഴക്കിയെങ്കിലും വഴങ്ങാന്* കളിക്കാര്* തയ്യാറായിരുന്നില്ല. ഇന്നലെ ഹോക്കി ഇന്ത്യ ഫെഡറേഷന്* എ കെ മട്ടുവുമായി നടത്തിയ ചര്*ച്ചയില്* നിന്ന് കളിക്കാര്* ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.



