ഒടുവില്* വുഡ്സ് തിരിച്ചുവരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഒടുവില്* വുഡ്സ് തിരിച്ചുവരുന്നു


    ഒടുവില്* വുഡ്സ് തിരിച്ചുവരുന്നു

    ന്യൂയോര്*ക്ക്, ബുധന്*, 17 ഫെബ്രുവരി 2010( 12:58 IST )







    പരസ്ത്രീ ബന്ധത്തെതുടര്*ന്ന് ഗോള്*ഫില്* നിന്ന് ദീര്*ഘകാല അവധിയെടുത്ത ഗോള്*ഫ് താരം ടൈഗര്* വുഡ്സ് ഗോള്*ഫിലേക്ക് തിരിച്ചുവരുന്നതായി സൂചന. അടുത്തമാസം ആരംഭിക്കുന്ന ടാവിസ്റ്റോക്ക് കപ്പിലായിരിക്കും വുഡ്സിന്*റെ തിരിച്ചുവരവെന്ന് ഒരു പ്രമുഖ വെബ്സൈറ്റ് റിപ്പോര്*ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ടാവിസ്റ്റോക് ക്ലബ് അധികൃതരുമായി വുഡ്സ് കഴിഞ്ഞ ദിവസം ചര്*ച്ച നടത്തിയിരുന്നുവെന്നും റിപ്പോര്*ട്ടിലുണ്ട്.

    ടാവിസ്റ്റോക് ടൂര്*ണമെന്*റില്* പങ്കെടുത്തശേഷം ജോര്*ജിയയിലെ ഓഗസ്റ്റയില്* നടക്കുന്ന മാസ്റ്റേഴ്സ് ടൂര്*ണമെന്*റിലും വുഡ്സ് പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്. എന്നാല്* വുഡ്സിന്*റെ തിരിച്ചുവരവില്* ഭാര്യ എലിന്* നോര്*ഡെഗ്രിനിന് അത്ര യോജിപ്പില്ലെന്നും റിപ്പോര്*ട്ടുണ്ട്. വുഡ്സുമായി ഒരു വീട്ടില്* കഴിയാന്* എലിന്* വിസമ്മതിച്ചുവെന്നും റിപ്പോര്*ട്ട് വ്യക്തമാക്കുന്നു.

    അമിതമായ കാമാസക്തി നിയന്ത്രിക്കാന്* മിസിസിപ്പിയിലെ ഒരു റീഹാബിലിറ്റേഷന്* സെന്*ററിലായിരുന്നു ടൈഗര്* വുഡ്സ്. കഴിഞ്ഞ നവംബറിലാണ് വുഡ്സിന്*റെ പരസ്ത്രീ ബന്ധം മാധ്യമങ്ങള്* കുത്തിപ്പൊക്കിയത്. വുഡ്സിന്*റെ വിവാഹബന്ധം വേര്*പിരിയുന്നതിന്*റെ വക്കില്* വരെ സംഭവങ്ങള്* എത്തിയിരുന്നു.
    DONATE & SUPPORT US




Working...
X