ടെന്നീസ് കാത്തിരിക്കുന്നു: അലീസ തരംഗത്ത&

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ടെന്നീസ് കാത്തിരിക്കുന്നു: അലീസ തരംഗത്ത&

    ടെന്നീസ് കാത്തിരിക്കുന്നു: അലീസ തരംഗത്തിനായി
    ക്വാലാലം*പൂര്*, തിങ്കള്*, 1 മാര്*ച്ച് 2010( 13:42 IST )






    താരസുന്ദരിമാരെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കായിക ഇനമാണ് ടെന്നീസ്. മരിയ ഷരപ്പോവയും മാര്*ട്ടിന ഹിംഗിസും അന്ന കുര്*ണ്ണിക്കോവയും ഉള്*പ്പെടെ ടെന്നീസ് കോര്*ട്ടില്* ആരാധകരുടെ മനം*കവര്*ന്ന പ്രിയതാരങ്ങള്* നിരവധിയാണ്. ഈ പേരുകളിലെ പുതുമുഖമായി ഇടം പിടിക്കാനൊരുങ്ങുകയാണ് റഷ്യക്കാരി അലീസ ക്ലെബനോവ.

    കഴിഞ്ഞ ദിവസം മലേഷ്യന്* ഓപ്പണില്* റഷ്യന്* ടോപ് സീഡും ഏഴാം നമ്പര്* താരവുമായ യെലേന ഡെമന്*റീവയെ പരാജയപ്പെടുത്തി കരിയറിലെ കന്നി ഡബ്ലിയുടി*എ കിരീടം സ്വന്തമാക്കിയാണ് ഇരുപതുകാരിയായ അലീസ കോര്*ട്ടില്* താ*രാരാധനയുടെ മറ്റൊരു വസന്തത്തിന് തുടക്കമിടുന്നത്. അലീസയുടെ ആദ്യ ഡബ്ലിയുടി*എ ഫൈനലായിരുന്നു ഇത്. റാങ്കിംഗില്* ഇരുപത്തിയൊമ്പതാം താരമാണിപ്പോള്* അലീസ.

    നാലാം വയസില്* അമ്മയുടെ കൈപിടിച്ച് ടെന്നീസിന്*റെ ബാലപാഠങ്ങള്* അഭ്യസിച്ചുതുടങ്ങിയതാണ് അലീസ. ആദ്യ ഒമ്പതു വര്*ഷങ്ങളില്* അമ്മ തന്നെയായിരുന്നു പരിശീലകയും. ഒരു കാലത്ത് കോര്*ട്ടില്* നിറഞ്ഞുനിന്നിരുന്ന മോണിക്ക സെലസ് ആയിരുന്നു അലീസയുടെ റോള്* മോഡല്*.

    എല്ലാ കോര്*ട്ടുകളും ഒരു പോലെ ഇഷ്ടപ്പെടുന്ന അലീസയ്ക്ക് ഏറ്റവുമിഷ്ടം പുല്**കോര്*ട്ടുകളാണ്. ശക്തിയേറിയ സെര്*വ്വുകളും ബാക്ക് ഹാന്*ഡ് ഷോട്ടുകളുമാണ് അലീസയുടെ ബലം. മോസ്കോയില്* ജനിച്ചതുകൊണ്ടാകണം അലീസയുടെ ഇഷ്ടനഗരവും മോസ്കോയാണ്.

    രണ്ടായിരത്തി മൂന്നില്* പതിന്നാലാം വയസിലാണ് പ്രൊഫഷണല്* ടെന്നീസില്* അലീസ അരങ്ങേറുന്നത്. ഐടി*എഫ് ജൂനിയര്* സര്*ക്യൂട്ടില്* എട്ട് സിംഗിള്*സ് കിരീടം നേടി അലീസ ആദ്യം തന്നെ റഷ്യന്* ടെന്നീസില്* തന്*റെ വരവറിയിച്ചിരുന്നു. ഇഷ്ട ഗ്രാന്*ഡ് സ്ലാമായ ഓസ്ട്രേലിയന്* ഓപ്പണില്* നാലാം റൌണ്ടിലെത്തിയതാണ് അലീസയുടെ കരിയറില്* ഇതിനുമുമ്പുള്ള തിളങ്ങുന്ന നേട്ടം.
    DONATE & SUPPORT US




Working...
X