കേരള ക്രിക്കറ്റിന് പുതിയമുഖം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കേരള ക്രിക്കറ്റിന് പുതിയമുഖം

    കേരള ക്രിക്കറ്റിന് പുതിയമുഖം

    ഇനി കാണാന്* പോവുന്നത് കേരളക്രിക്കറ്റിന്റെ പുതിയ മുഖമാണ്. ഇന്ത്യന്* ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്* പതുങ്ങിയൊതുങ്ങിക്കഴിയുന്ന കേരളമല്ല ഇത്. ഐ.പി.എല്* മഹോത്സവത്തിന്റെ കൊച്ചിയിലേക്കുള്ള വരവ് കേരളക്രിക്കറ്റിനാകെ നല്*കുന്നതൊരു നവോന്മേഷമാണ്.
    കേരളത്തിലെ കഴിവുള്ള യുവാക്കള്*ക്ക് തീര്*ച്ചയായും ഇതൊരു പ്രതീക്ഷാനിര്*ഭരമായ പ്രഖ്യാപനമാണ്. കേരളത്തിന് കഴിഞ്ഞ കുറേക്കാലങ്ങളായി ആരാധിക്കാന്* സ്വന്തമായി പ്രതീകങ്ങളില്ലായിരുന്നു, മെച്ചപ്പെട്ട ക്രിക്കറ്റ് സൗകര്യങ്ങളില്ലായിരുന്നു, കാലാവസ്ഥയും ക്രിക്കറ്റിനു പുറംതിരിഞ്ഞുനില്*പ്പായിരുന്നു. ടിനു യോഹന്നാന്റെയും ശ്രീശാന്തിന്റെയും വരവോടെ നമുക്കും താരങ്ങളായി. അടിസ്ഥാനസൗകര്യവികസനത്തിലും ഇന്നൊരുപാട് മാറ്റങ്ങള്* വന്നുകഴിഞ്ഞു. കൊച്ചിയിലെ അന്താരാഷ്ട്രസ്റ്റേഡിയം ഉള്*പ്പെടെ 14 ജില്ലകളിലും കെ.സി.എ യുടെ സ്വന്തം സ്റ്റേഡിയങ്ങള്* ഉയരുകയാണ്.

    കേരളക്രിക്കറ്റിന്റെ വികസനത്തിന് തടസ്സംനിന്ന മൂലകാരണങ്ങളെന്തൊക്കെയെന്നു കണ്ടെത്തി പരിഹാരം തേടാനാണ് കെ.സി.എ.യുടെ ശ്രമം. അടുത്തവര്*ഷം 300 കുട്ടികളാണ് അസോസിയേഷന്റെ ക്രിക്കറ്റ് ഹോസ്റ്റലുകളില്* ചേര്*ന്നു കളിപഠിക്കുക. പത്തുവര്*ഷത്തിനകം ഗ്രാസ്*റൂട്ട് ലെവല്* ക്രിക്കറ്റ് കേരളത്തില്* സര്*വസാധാരണമാക്കുന്ന വിഷന്* 2020 പദ്ധതിക്ക് മുതല്*ക്കൂട്ടാവും ഐ.പി.എല്ലിന്റെ വരവ്.
    കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ല എന്ന കുറ്റപ്പെടുത്തലും ഇതോടൊപ്പം തിരുത്തപ്പെടും. 1533 കോടിരൂപ മുടക്കി ഐ.പി.എല്* ഫ്രാഞ്ചൈസിയെടുക്കാന്* മുന്നോട്ടുവന്ന റോന്ദേവു സ്*പോര്*ട്*സ് വേള്*ഡ് കണ്*സോര്*ഷ്യത്തിന്റെ സമീപനം അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്* കേരളത്തിന്റെ പ്രതിഛായതന്നെ മാറ്റിമറിക്കുകയാണ്. കേരളം മികച്ചൊരു ആഗോള നിക്ഷേപകേന്ദ്രമായി മാറിക്കഴിഞ്ഞു എന്ന വിളംബരം കൂടിയാണിത്.

    കൊച്ചിനഗരത്തിന് കിട്ടാന്* പോവുന്ന നേട്ടങ്ങള്* അനന്തമാണ്. ലോക ടൂറിസംഭൂപടത്തില്* ഐ.പി.എല്* ക്രിക്കറ്റിലൂടെ കൊച്ചി ഇനി വളരാനിരിക്കുന്നതേയുള്ളൂ. ക്രിക്കറ്റ് മാത്രമല്ല കൊച്ചിയുടെ സംസ്*കാരം, ഭാഷ, കായലുകള്*, പ്രകൃതിഭംഗി എല്ലാം മാര്*ക്കറ്റ് ചെയ്യപ്പെടുന്നത് ഇനി ക്രിക്കറ്റിന്റെ കളിക്കളത്തിലാവും.

    കെ.സി.എ തയ്യാറാണ്. ഇടക്കൊച്ചിയില്* പുതിയ അന്താരാഷ്ട്രസ്റ്റേഡിയം, ക്ലബ്ബ് ഹൗസ്, മറ്റ് അനുബന്ധ സൗകര്യങ്ങള്*... എല്ലാം അടുത്ത രണ്ടുവര്*ഷത്തിനകം ഞങ്ങള്* വാഗ്ദാനംചെയ്യുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലാണ് വന്*കിടകമ്പനികള്* ഏതു പരീക്ഷണവും ആദ്യം നടത്തുന്നത്. അത്തരത്തിലൊരു ശ്രമംകൂടിയാണിത്.
    DONATE & SUPPORT US




Working...
X