ഹാട്രിക് റോയല്*സ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഹാട്രിക് റോയല്*സ്*

    ഹാട്രിക് റോയല്*സ്*

    അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്* ടീമില്* സ്ഥാനം നേടിയ യൂസഫ് പഠാന്* അതാഘോഷിച്ചത് സിക്*സറുകളിലൂടെ. എട്ട് സിക്*സറുകളടക്കം 34 പന്തില്* യൂസഫ് 73 റണ്*സുമായി പുറത്താകാതെ നിന്നപ്പോള്*, രാജസ്ഥാന്* റോയല്*സിന് ചാമ്പ്യന്മാരായ ഡെക്കാണ്* ചാര്*ജേഴ്*സിനുമേല്* എട്ടുവിക്കറ്റ് ജയം. ഐ.പി. എല്ലില്* മുന്*ചാമ്പ്യന്മാരുടെ തുടരെ മൂന്നാം ജയമാണിത്. അനായാസം ബാറ്റ് ചെയ്യാവുന്ന മൊട്ടേരയിലെ പിച്ചില്* തപ്പിത്തടഞ്ഞ ഡെക്കാണ്* ചാര്*ജേഴ്*സിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്* വെറും 148 റണ്*സാണ് സ്വന്തമാക്കാനായത്. 26 പന്തുകള്* ശേഷിക്കെ, രണ്ട് വിക്കറ്റുകള്* മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്* ലക്ഷ്യം മറികടന്നു. ഇതോടെ പോയന്റ് നിലയില്* റോയല്*സ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. വെടിക്കെട്ട് പ്രകടനം നടത്തിയ യൂസഫ് പഠാന്* മത്സരത്തിലെ കേമനായി. സ്*കോര്*: ഡെക്കാണ്* ചാര്*ജേഴ്*സ് 20 ഓവറില്* ഒമ്പതിന് 148. രാജസ്ഥാന്* റോയല്*സ് 15.4 ഓവറില്* രണ്ടിന് 151.

    തുടരെ രണ്ടാം മത്സരത്തിലും ടീമിന് മികച്ച തുടക്കം നല്*കിയ ഇംഗ്ലീഷുകാരന്* മൈക്കല്* ലംബാണ് (32 പന്തില്* 45) രാജസ്ഥാന്റെ വിജയത്തിന് അടിത്തറയിട്ടത്. ബാറ്റിങ്ങില്* സ്ഥാനക്കയറ്റം നേടി മൂന്നാമനായി ഇറങ്ങിയ യൂസഫ് പഠാന്* പോരാട്ടം ഏകപക്ഷീയമാക്കുകയായിരുന്നു. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ഡെക്കാണിനെ മികച്ച ഫീല്*ഡിങ്ങിലൂടെയാണ് റോയല്*സ് പിടിച്ചുനിര്*ത്തിയത്. മൂന്ന് ബാറ്റ്*സ്മാന്മാര്* റണ്ണൗട്ടായപ്പോള്*, 49 റണ്*സെടുത്ത രോഹിത് ശര്*മ ടോപ്*സ്*കോററായി.

    വലിയ കൂട്ടുകെട്ടുകളുയര്*ത്താന്* കഴിയാതെ പോയതാണ് ഡെക്കാണിന് തിരിച്ചടിയായത്. മുന്*നിര ബാറ്റ്*സ്മാന്മാരില്* ക്യാപ്റ്റന്* ഗില്*ക്രിസ്റ്റ് ഒഴികെ മറ്റെല്ലാവര്*ക്കും നല്ല തുടക്കം കിട്ടിയതാണ്. അലസമായ സമീപനം അവര്*ക്ക് തിരിച്ചടിയായി. ഇല്ലാത്ത റണ്ണിനോടി സൈമണ്ട്*സിന്റെയും വേണുഗോപാലറാവുവിന്റെയും വിക്കറ്റുകള്* നഷ്ടപ്പെടുത്തിയതും വമ്പന്* സ്*കോര്* നേടാമെന്ന അവരുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചു. പന്ത് ബാറ്റിലേക്കെത്തുമെന്നതിനാല്* സ്*കോറിങ്ങിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.14 പന്തില്* 25 റണ്*സെടുത്ത ഗിബ്*സും 14 പന്തില്* 22 റണ്*സെടുത്ത സൈമണ്ട്*സും വമ്പന്* സ്*കോര്* നേടുമെന്ന് തോന്നിപ്പിച്ചശേഷമാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഗിബ്*സിനെ വോണിന്റെ പന്തില്* ഓജ സ്റ്റമ്പു ചെയ്തു. 35 പന്തുകള്* നേരിട്ട രോഹിത് ശര്*മ രണ്ടു ബൗണ്ടറിയും മൂന്നു സിക്*സറും പറത്തിയാണ് 49 റണ്*സെടുത്തത്. രാജസ്ഥാന്* റോയല്*സിനുവേണ്ടി ഓസ്*ട്രേലിയന്* ഫാസ്റ്റ്ബൗളര്* ഷോണ്* ടെയ്റ്റ് 22 റണ്*സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. നര്*വാളിന് രണ്ടു വിക്കറ്റ് കിട്ടി.

    സ്*കോര്* ബോര്*ഡ്


    ഡെക്കാണ്* ചാര്*ജേഴ്*സ്

    ഗില്*ക്രിസ്റ്റ് സി-പഠാന്* ബി-നര്*വാള്* 1, ലക്ഷ്മണ്* സി-പഠാന്* ബി-ടെയ്റ്റ് 10 (12,1,0), ഗിബ്*സ് സ്റ്റംപ്ഡ് ഓജ ബി-വോണ്* 25 (14,2,2), സൈമണ്ട്*സ് റണ്ണൗട്ട് 22(14,3,0), രോഹിത്ശര്*മ സി-ലംബ് ബി-ടെയ്റ്റ് 49(35,2,3), സുമന്* ബി-ടെയ്റ്റ് 9 (15,0,0), വേണുഗോപാലറാവു റണ്ണൗട്ട് 2(5), വാസ് റണ്ണൗട്ട് 8(13), രാഹുല്*ശര്*മ സി-ജുന്*ജുന്*വാല ബി-നര്*വാള്* 10 (5,0,1), ആര്*.പി.സിങ് നോട്ടൗട്ട് 1(4), പ്രഗ്യാന്* ഓജ നോട്ടൗട്ട് 0, എക്*സ്ട്രാസ് 10, ആകെ 20 ഓവറില്* 9ന് 148.വിക്കറ്റുവീഴ്ച: 1-2, 2-40, 3-58, 4-71, 5-99, 6-103, 7-128, 8-138, 9-147. ബൗളിങ്: നര്*വാള്* 4-0-35-2, ജുന്*ജുന്*വാല 1-0-16-0, ത്രിവേദി 3-0-35-0, ടെയ്റ്റ് 4-0-22-3, വോണ്* 4-0-15-1, യൂസഫ് പഠാന്* 2-0-12-0, വോജസ് 2-0-9-0.

    രാജസ്ഥാന്* റോയല്*സ്

    നമന്* ഓജ സ്റ്റമ്പ്ഡ് ഗില്*ക്രിസ്റ്റ് ബി ഓജ 14 (17,1,1), മൈക്കല്* ലംബ് റണ്ണൗട്ട് 45(32,7,0), യൂസഫ് പഠാന്* നോട്ടൗട്ട് 73 (34,2,8), ഫായിസ് ഫസല്* നോട്ടൗട്ട് 8 (11,1,0), എക്*സ്ട്രാസ് 11, ആകെ 15.4 ഓവറില്* രണ്ടിന് 151. വിക്കറ്റ് വീഴ്ച: 1-55, 2-101. ബൗളിങ്: വാസ് 3-0-29-0, ആര്*.പി.സിങ് 2-0- 22-0, രോഹിത് ശര്*മ 2-0-17-0, രാഹുല്* ശര്*മ 3.4 - 0-30-0, പ്രഗ്യാന്* ഓജ 3 - 0-4-0, സൈമണ്ട്*സ് 2-0-9-0.
    DONATE & SUPPORT US




Working...
X