ട്വന്റി 20 ലോകകപ്പ്: ശ്രീശാന്തും ഇഷാന്തുമില്ല; വിനയ് പുതുമുഖം
മുംബൈ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍* പതിവുമുഖങ്ങള്‍* മാത്രം. കര്*ണാടകയുടെയും റോയല്‍* ചാലഞ്ചേഴ്*സ് ബാംഗ്ലൂരിന്റെയും പേസ് ബൗളറായ വിനയ് കുമാറാണ് ടീമിലെ പുതുമുഖം. ലെഗ് സ്പിന്നര്‍* പിയൂഷ് ചൗളയ്ക്ക് രണ്ടുവര്*ഷത്തിനുശേഷം ദേശീയ ടീമിലേക്ക് ഇടം നല്*കിയപ്പോള്*, ആഭ്യന്തര ക്രിക്കറ്റിലെ ടോപ് സേ്കാറര്‍* ബാംഗ്ലൂര്‍* റോയല്‍* ചാലഞ്ചേഴ്*സിന്റെ മനീഷ് പാണ്ഡെയെ സെലക്ടര്‍*മാര്‍* പരിഗണിച്ചില്ല. ട്വന്റി 20 ഇന്ത്യന്‍* ടീമിലംഗങ്ങളായ മലയാളി പേസ് ബൗളര്‍* ശ്രീശാന്തിനെയും ഇഷാന്ത് ശര്*മയെയും ഒഴിവാക്കിയപ്പോള്‍*, ആര്*.പി. സിങ്, പ്രഗ്യാന്‍* ഓജ, വിരാട് കോലി എന്നിവര്‍*ക്കും സ്ഥാനം കിട്ടിയില്ല. ഏപ്രില്‍* 30 മുതല്‍* മെയ് 16 വരെ വെസ്റ്റിന്*ഡീസിലാണ് ലോകകപ്പ്.
എം.എസ്.ധോനി നയിക്കുന്ന ടീമില്‍* ഇടം നേടിയ ഏക പുതുമുഖമായ വിനയ്കുമാറിന് രഞ്ജി ട്രോഫിയിലെ പ്രകടനമാണ് തുണയായത്. ഐ.പി.എല്ലില്‍* ഇതേവരെ പുറത്തെടുത്ത മികച്ച പ്രകടനവും തുണയായി. 46 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍* വിനയ് നേടിയത്. എന്നാല്‍* രഞ്ജിയില്‍* ഏറ്റവും കൂടുതല്‍* വിക്കറ്റുകളെടുത്ത (47) കര്*ണാടകയുടെ തന്നെ അഭിമന്യു മിഥുന്റെ കാര്യത്തില്‍* ഈ പരിഗണന ഉണ്ടായില്ല. ഐ.പി.എല്ലില്‍* രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുകയും, രഞ്ജി ട്രോഫിയില്‍* കഴിഞ്ഞ സീസണില്‍* ടോപ് സേ്കാററാവുകയും ചെയ്ത മനീഷ് പാണ്ഡെയ്ക്ക് ഇടം കിട്ടാതിരുന്നതാണ് അപ്രതീക്ഷിത തീരുമാനം. ഒമ്പതു മത്സരങ്ങളില്‍*നിന്ന് നാല് വീതം സെഞ്ച്വറിയും അര്*ധസെഞ്ച്വറിയുമായി 882 റണ്‍*സാണ് മനീഷ് രഞ്ജിയില്‍* നേടിയത്. ഐ.പി.എല്ലില്‍* സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍* താരമായ മനീഷ് ഈ സീസണില്‍* ഇതേവരെ ആറുകളികളില്‍* 179 റണ്‍*സ് നേടിയിട്ടുണ്ട്.
സമീപകാലത്ത് ഏകദിനക്രിക്കറ്റില്‍* മികച്ച ഫോം പ്രകടിപ്പിക്കുകയും ഫീല്‍*ഡിങ്ങിലും കഴിവ് തെളിയിക്കുകയും ചെയ്ത വിരാട് കോലിയ്ക്കും സെലക്ടര്‍*മാരുടെ പരിഗണന ലഭിച്ചില്ല.
മനീഷിനെയും കോലിയെയും ഒഴിവാക്കിയപ്പോള്‍*, നിലനിര്*ത്തിയത് മുംബൈ താരം രോഹിത് ശര്*മയെയാണ്. പ്രകടനത്തില്‍* മനീഷിനൊപ്പം വരില്ലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍* കൂടുതല്‍* മത്സരപരിചയമുണ്ടെന്നതാണ് രോഹിതിന് അധികയോഗ്യതയായത്.
ടീമിലെ രണ്ടാം സ്പിന്നറെന്ന നിലയ്ക്കാണ് പിയൂഷ് ചൗളയ്ക്ക് അവസരം കിട്ടിയത്. ഇവിടെയും അമിത് മിശ്രയെയും പ്രഗ്യാന്‍* ഓജയെയും പോലുള്ള മികച്ച താരങ്ങള്‍* തഴയപ്പെട്ടു. 2008-ലെ ഏഷ്യാ കപ്പിനുശേഷം ആദ്യമായാണ് പിയൂഷ് ഇന്ത്യന്‍* ടീമിലെത്തുന്നത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന 30 അംഗ സാധ്യതാ ടീമിനു പുറത്ത് മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ പരിഗണിക്കണമെന്ന് ആവശ്യമുയര്*ന്നിരുന്നു. ബാംഗ്ലൂര്‍* റോയല്‍* ചാലഞ്ചേഴ്*സിന്റെ റോബിന്* ഉത്തപ്പയും പഞ്ചാബ് കിങ്*സിന്റെ ഇര്*ഫാന്‍* പഠാനും മുംബൈ ഇന്ത്യന്‍*സിന്റെ സൗരഭ് തിവാരിയും കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സിന്റെ മുരളി കാര്‍*ത്തിക്കുമൊക്കെ ഐ.പി.എല്ലില്‍* മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍*, 30 അംഗ സംഘത്തില്‍*നിന്നുതന്നെ 15 അംഗ ടീമിനെ പ്രഖ്യാപിക്കാന്‍* സെലക്ടര്‍*മാര്‍* തീരുമാനിക്കുകയായിരുന്നു. ഇക്കുറി പ്രമുഖ താരങ്ങള്‍*ക്കൊന്നും ഫിറ്റ്*നസ് പ്രശ്*നങ്ങളില്ലെന്ന് മുഖ്യ സെലക്ടര്‍* കെ.ശ്രീകാന്ത് പറഞ്ഞു. പരിക്കിലായിരുന്ന ഗൗതം ഗംഭീറും ആശിഷ് നെഹ്*റയും ശാരീരികക്ഷമത വീണ്ടെടുത്തു. എല്ലാ താരങ്ങളും ഫിറ്റ്*നസ് സര്*ട്ടിഫിക്കറ്റ് സമര്*പ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ടീം: എം.എസ്.ധോനി, വീരേന്ദര്‍* സെവാഗ്, ഗൗതം ഗംഭീര്‍*, യുവരാജ് സിങ്, സുരേഷ് റെയ്*ന, രവീന്ദ്ര ജഡേജ, യൂസഫ് പഠാന്*, ദിനേഷ് കാര്‍*ത്തിക്, രോഹിത് ശര്*മ, സഹീര്‍* ഖാന്*, പ്രവീണ്‍* കുമാര്‍*, ആശിഷ് നെഹ്*റ, വിനയ് കുമാര്‍*, ഹര്*ഭജന്‍* സിങ്, പിയൂഷ് ചൗള.
മുംബൈ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍* പതിവുമുഖങ്ങള്‍* മാത്രം. കര്*ണാടകയുടെയും റോയല്‍* ചാലഞ്ചേഴ്*സ് ബാംഗ്ലൂരിന്റെയും പേസ് ബൗളറായ വിനയ് കുമാറാണ് ടീമിലെ പുതുമുഖം. ലെഗ് സ്പിന്നര്‍* പിയൂഷ് ചൗളയ്ക്ക് രണ്ടുവര്*ഷത്തിനുശേഷം ദേശീയ ടീമിലേക്ക് ഇടം നല്*കിയപ്പോള്*, ആഭ്യന്തര ക്രിക്കറ്റിലെ ടോപ് സേ്കാറര്‍* ബാംഗ്ലൂര്‍* റോയല്‍* ചാലഞ്ചേഴ്*സിന്റെ മനീഷ് പാണ്ഡെയെ സെലക്ടര്‍*മാര്‍* പരിഗണിച്ചില്ല. ട്വന്റി 20 ഇന്ത്യന്‍* ടീമിലംഗങ്ങളായ മലയാളി പേസ് ബൗളര്‍* ശ്രീശാന്തിനെയും ഇഷാന്ത് ശര്*മയെയും ഒഴിവാക്കിയപ്പോള്‍*, ആര്*.പി. സിങ്, പ്രഗ്യാന്‍* ഓജ, വിരാട് കോലി എന്നിവര്‍*ക്കും സ്ഥാനം കിട്ടിയില്ല. ഏപ്രില്‍* 30 മുതല്‍* മെയ് 16 വരെ വെസ്റ്റിന്*ഡീസിലാണ് ലോകകപ്പ്. എം.എസ്.ധോനി നയിക്കുന്ന ടീമില്‍* ഇടം നേടിയ ഏക പുതുമുഖമായ വിനയ്കുമാറിന് രഞ്ജി ട്രോഫിയിലെ പ്രകടനമാണ് തുണയായത്. ഐ.പി.എല്ലില്‍* ഇതേവരെ പുറത്തെടുത്ത മികച്ച പ്രകടനവും തുണയായി. 46 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍* വിനയ് നേടിയത്. എന്നാല്‍* രഞ്ജിയില്‍* ഏറ്റവും കൂടുതല്‍* വിക്കറ്റുകളെടുത്ത (47) കര്*ണാടകയുടെ തന്നെ അഭിമന്യു മിഥുന്റെ കാര്യത്തില്‍* ഈ പരിഗണന ഉണ്ടായില്ല. ഐ.പി.എല്ലില്‍* രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുകയും, രഞ്ജി ട്രോഫിയില്‍* കഴിഞ്ഞ സീസണില്‍* ടോപ് സേ്കാററാവുകയും ചെയ്ത മനീഷ് പാണ്ഡെയ്ക്ക് ഇടം കിട്ടാതിരുന്നതാണ് അപ്രതീക്ഷിത തീരുമാനം. ഒമ്പതു മത്സരങ്ങളില്‍*നിന്ന് നാല് വീതം സെഞ്ച്വറിയും അര്*ധസെഞ്ച്വറിയുമായി 882 റണ്‍*സാണ് മനീഷ് രഞ്ജിയില്‍* നേടിയത്. ഐ.പി.എല്ലില്‍* സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍* താരമായ മനീഷ് ഈ സീസണില്‍* ഇതേവരെ ആറുകളികളില്‍* 179 റണ്‍*സ് നേടിയിട്ടുണ്ട്.