യുണൈറ്റഡിനെ സ്വന്തമാക്കാന്* സംഭാവന തേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    യുണൈറ്റഡിനെ സ്വന്തമാക്കാന്* സംഭാവന തേടി


    യുണൈറ്റഡിനെ സ്വന്തമാക്കാന്* സംഭാവന തേടി ആരാധകര്*

    ലണ്ടന്*, ശനി, 27 മാര്*ച്ച് 2010( 16:52 IST )






    മാഞ്ചസ്റ്റര്* യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള പണം സ്വരൂപിക്കാനായി ആരാധകര്* സംഭാവന നല്*കണമെന്ന ആവശ്യവുമായി ക്ലബ്ബിനെ സ്വന്തമാക്കാന്* ശ്രമിക്കുന്ന ആരാധക കൂട്ടായ്മയായ റെഡ്*നൈറ്റ്സ് രംഗത്തെത്തി. 25 പൌണ്ട് വീതം സംഭവനയായി നല്*കണമെന്നാണ് റെഡ്നൈറ്റ്സ് ആരാധകരൊട് ആവശ്യപ്പെട്ടിരിക്കുന്നത്.

    മാഞ്ചസ്റ്റര്* ഉടമകളായ ഗ്ലേസര്* കുടുബത്തെക്കുറിച്ചുള്ള ആരാധകര്*ക്കുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും റെഡ്നൈറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്* ഫുട്ബൊള്* ലീഗ് ചെയര്*മാന്* കീത്ത് ഹാരിസ്. ഗോള്*ഡ്മാന്* സാച്ച് ചീഫ് ഇക്കണോമിസ്റ്റ് ജിം ഒ നെവില്* എന്നിവരാണ് ഗ്ലേസര്* കുടുംബത്തില്* നിന്ന് മാഞ്ചസ്റ്റര്* യുണൈറ്റഡിനെ സ്വന്തമാക്കാനാ*യി രൂപീകരിച്ച റെഡ്നൈറ്റ്സ് എന്ന കണ്*സോര്*ഷ്യത്തിന് നേതൃത്വം നല്*കുന്നത്.

    അറുപതോളം നിക്ഷേപകര്* ഒന്നര ബില്യണ്* പൌണ്ട് വീതം സമാഹരിച്ചാണ് മാഞ്ചസ്റ്ററിന്*റെ 51 ശതമാനം ഓഹരികള്* സ്വന്തമാക്കാന്* ശ്രമിക്കുന്നത്. റെഡ് നൈറ്റ്സിന്*റെ ഏറ്റെടുക്കല്* നീക്കം പുറത്തായതോടെ ഒട്ടേറെ നിക്ഷേപകര്* ലോകത്തിലെ ഏറ്റവും സമ്പന്നമായ മൂന്നാമത്തെ ഫുട്ബോള്* ക്ലബ്ബില്* താല്**പ്പര്യം അറിയിച്ച് രംഗത്തു വന്നിരുന്നു.

    എന്നാല്* മാഞ്ചസ്റ്റര്* വില്**പ്പനയ്ക്കില്ലെന്ന് തന്നെയാണ് ഇപ്പോഴും ഗ്ലേസര്* കുടുംബത്തിന്*റെ നിലപാട്. 2005ലാണ് അമേരിക്കന്* ആസ്ഥാനമായ ഗ്ലേസര്* കുടുംബം 790 മില്യണ്* പൌണ്ട് നല്*കി മാഞ്ചസ്റ്റര്* യുണൈറ്റഡിനെ സ്വന്തമാക്കിയത്. തങ്ങളുടെ സ്വന്തം ക്ലബ്ബിനെ ഒരു യു എസ് കുടുംബം സ്വന്തമാക്കിയതില്* ആരാധകര്*ക്ക് അന്നേ അമര്*ഷമുണ്ടായിരുന്നു.

    എന്നാല്* മാഞ്ചസ്റ്ററിന്*റെ കടഭാരം തീര്*ക്കാ*ന്* ഇതല്ലാതെ മറ്റ് വഴിയുമില്ലായിരുന്നു. എന്നാല്* കടത്തില്* നിന്ന് കടത്തിലേക്ക് മുങ്ങുന്ന മാഞ്ചസ്റ്ററിനെ രക്ഷിക്കാനെന്ന പേരിലാണ് സമ്പന്നരായ ഒരു കൂട്ടം ആരാധകര്* റെഡ്നൈറ്റ്സ് എന്ന പേരില്* സംഘടിച്ച് മാഞ്ചസ്റ്ററിന് വിലപറയുന്നത്. ഈ സീസണ് മുമ്പ് മാഞ്ചസ്റ്ററിന് വില പറയാ*ന്* ഉദ്ദ്യേശിക്കുന്നില്ലെന്നും റെഡ്നൈറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
    DONATE & SUPPORT US




Working...
X