
സെറീന പുറത്ത്*
വീനസും പുറത്ത്; ദ്യോക്കോവിച്ച്, ഫെഡറര്* മൂന്നാം റൗണ്ടില്*
പാരീസ്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്* താരവുമായ അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്* ടെന്നീസിന്റെ രണ്ടാം റൗണ്ടില്* പുറത്തായി. ലോക റാങ്കിങ്ങില്* 35-ാം സ്ഥാനക്കാരി സ്*പെയിനിന്റെ ഗാര്*ബിന്* മുഗുരൂസ(20) നേരിട്ടുള്ള സെറ്റുകളില്* (6-2, 6-2) 32-കാരിയായ സെറീനയെ ഞെട്ടിക്കുകയായിരുന്നു. ഗ്രാന്*ഡ്സ്ലാം ടൂര്*ണമെന്റില്* സെറീനയുടെ രണ്ടാം കനത്ത തോല്*വിയാണിത്. 2012-ല്* സെറീന ആദ്യ റൗണ്ടില്* തോറ്റിരുന്നു. 2005-ല്* അന്നത്തെ ചാമ്പ്യന്* അനസ്താസിയ മിസ്*കിനെതിരെ ആദ്യ റൗണ്ടില്* പുറത്തായശേഷം ഒരു നിലവിലെ ചാമ്പ്യന് ഫ്രഞ്ച് ഓപ്പണില്* പിണയുന്ന ഏറ്റവും വലിയ തോല്*വി കൂടിയാണിത്.
ചൊവ്വാഴ്ച രണ്ടാം സീഡ് ചൈനയുടെ നാ ലീ ആദ്യ റൗണ്ടില്* പുറത്തായിരുന്നു. ആധുനിക ഫ്രഞ്ച് ഓപ്പണില്* ആദ്യ രണ്ട് സീഡുകള്* രണ്ടാം റൗണ്ടിനപ്പുറം കടക്കാതെപോകുന്നത് ഇതാദ്യമാണ്. ഗെയിമുകള്* നേടിയതിന്റെ അടിസ്ഥാനത്തില്*, ഗ്രാന്*ഡ്!സ്ലാം ടൂര്*ണമെന്റില്* സെറീനയുടെ ഏറ്റവും മോശം പ്രകടനവും കൂടിയായി ഇത്. 1998-ല്* ഫ്രഞ്ച് ഓപ്പണില്* അരങ്ങേറ്റം കുറിച്ചപ്പോള്* സെറീന രണ്ടാം റൗണ്ടില്* തോറ്റിരുന്നു. നിര്*ബന്ധിതമല്ലാത്ത 29 പിഴവുകളും അഞ്ച് ഇരട്ടപ്പിഴവുകളും നിറഞ്ഞതായിരുന്നു 17 ഗ്രാന്*ഡ്സ്ലാം കിരീടങ്ങള്*ക്കവകാശിയായ സെറീനയുടെ ഗെയിം.
29-ാം സീഡായ ചേച്ചി വീനസ് വില്യംസ് സ്ലൊവാക്യന്* കൗമാരതാരം അന്ന ഷ്മീഡ്*ലോവയോട് തോറ്റ് ഒരു മണിക്കൂറിനകമായിരുന്നു സെറീനയുടെ തോല്*വി.6-2, 3-, 4-6നായിരുന്നു വീനസിന്റെ തോല്*വി.
പുരുഷവിഭാഗത്തില്* രണ്ടാം സീഡ് നൊവാക് ദ്യോക്കോവിച്ചും നാലാം സീഡ് റോജര്* ഫെഡററും മൂന്നാം റൗണ്ടില്* കടന്നു. ദ്യോക്കോവിച്ച് ഫ്രഞ്ച് താരം ജെറമി ചാര്*ഡിയെ 6-1, 6-4, 6-2ന് തകര്*ത്തപ്പോള്* ഫെഡറര്* അര്*ജന്റീനയുടെ ഡീഗോ സെബാസ്റ്റ്യന്* ഷ്വാര്*ട്*സ്മാനെ 6-3, 6-4, 6-4ന് കീഴടക്കി.
റാഡെക് സ്റ്റെപാനകെ്, ഏണസ്റ്റ് ഗുല്*ബിസ്, ജൈല്*സ് സൈമണ്*, മാഴ്*സലോ ഗ്രാനോളേഴ്*സ്, ദിമിത്രി തുര്*സുനോവ്, റോബര്*ട്ടോ ബോട്ടിസ്റ്റ എന്നിവര്* പുരുഷവിഭാഗം മൂന്നാം റൗണ്ടില്* കടന്നപ്പോള്* വനിതകളില്* ആഞ്ജലിക് കെര്*ബര്*, ജൊഹാന ലാര്*സണ്*, യൂജീന്* ബൂച്ചാര്*ഡ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.

