ഫെഡറര്* പുറത്ത്: സാനിയ-കാരാ സഖ്യം ക്വാര്*ട്ടറില്*
പാരിസ്: ഇന്ത്യയുടെ സാനിയാ മിര്*സ-സിംബാബ്!വെയുടെ കാരാ ബ്ലാക് സഖ്യം ഫ്രഞ്ച് ഓപ്പണ്* ടെന്നീസിന്റെ വനിതാ ഡബിള്*സ് ക്വാര്*ട്ടറിലെത്തി. അഞ്ചാം സീഡായ സാനിയ സഖ്യം പ്രീക്വാര്*ട്ടറില്* സെര്*ബ്-റഷ്യന്* ജോഡികളായ യെലേന ജാങ്കോവിച്ചിനെയും അലിസ ക്ലെയ്ബനോവയെയുമാണ് തോല്പിച്ചത്(6-3, 6-3). ക്വാര്*ട്ടറില്* ഒന്നാം സീഡ് ചൈനീസ് തായ്!പേയിയുടെ സു വെയി ഹെസി- ചൈനയുടെ ഷുവായി പെങ് ജോഡിയെ സാനിയ സഖ്യം നേരിടും.
പുരുഷ സിംഗിള്*സില്* നാലാം സീഡ് സ്വിസ് താരം റോജര്* ഫെഡറര്* പുറത്തായി. 18-ാം സീഡ് ലാത്വിയയുടെ ഏണസ്റ്റ് ഗുല്*ബിസാണ് അഞ്ച് സെറ്റില്* ഫെഡററുടെ പോരാട്ടം പ്രീക്വാര്*ട്ടറില്* അവസാനിപ്പിച്ചത്(7-6, 6-7, 2-6, 6-4, 3-6).
മൂന്നാം റൗണ്ടിലെ രണ്ട് ദിവസം നീണ്ട മാരത്തണ്* പോരാട്ടത്തില്* ഏഴാം സീഡ് ബ്രിട്ടന്റെ ആന്*ഡി മറേ ജര്*മനിയുടെ ഫിലിപ്പ് കോല്*ഷ്രെയ്ബറെ കീഴടക്കി പ്രീക്വാര്*ട്ടറിലെത്തി(3-6, 6-3, 6-3, 4-6, 12-10). ശനിയാഴ്ച വൈകിട്ട് അഞ്ചാം സെറ്റില്* ഇരുവരും 7-7 എന്ന നിലയിലെത്തിയതോടെ ഞായറാഴ്ചത്തേക്ക് മത്സരം മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച 12-10 ന് സെറ്റും മാച്ചും മറേ സ്വന്തമാക്കി. ക്വാര്*ട്ടര്* ബെര്*ത്തിനായുള്ള അടുത്ത പോരാട്ടത്തില്* സ്*പെയിനിന്റെ ഫെര്*ണാണ്ടോ വെര്*ഡാസ്*കോയാണ് മറേയുടെ എതിരാളി. റിച്ചാര്*ഡ് ഗാസ്*ക്വെറ്റിനെയാണ് നേരിട്ടുള്ള സെറ്റുകളില്* വെര്*ഡാസ്*കോ മൂന്നാം റൗണ്ടില്* തോല്പിച്ചത്(6-3, 6-2, 6-3). അമേരിക്കയുടെ ജോണ്* ഇസ്*നെറെ കീഴടക്കി ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്*ഡിഷും പ്രീ ക്വാര്*ട്ടറിലെത്തിയിട്ടുണ്ട്(6-4, 6-4, 6-4). വനിതാ സിംഗിള്*സില്* ഞായറാഴ്ചയും മുന്*നിര സീഡുകളുടെ ദുരന്തം തുടര്*ക്കഥയായി. ഇക്കുറി ജര്*മനിയുടെ എട്ടാം സീഡ് ആഞ്ചലിക്ക കെര്*ബറായിരുന്നു അട്ടിമറിയുടെ ഇര. 18-ാം സീഡ് കാനഡയുടെ യൂജിന്* ബുച്ചാര്*ഡാണ് നാലാം റൗണ്ടില്* കെര്*ബറെ തോല്*പ്പിച്ച ക്വാര്*ട്ടര്* ബെര്*ത്ത് ഉറപ്പിച്ചത്(6-1, 6-2).ക്രൊയേഷ്യയുടെ അജ്!ല ടോമല്*ജാനോവിച്ചിനെ കീഴടക്കി സ്*പെയിനിന്റെ 14-ാം സീഡ് കാര്*ല സുവാരസ് നവാരോയും ക്വാര്*ട്ടറിലെത്തിയിട്ടുണ്ട്(6-3, 6-3).

