ഫുട്ബോളില്* വീണ്ടും ?ദൈവത്തിന്*റെ കൈ?
പാരീസ്, വ്യാഴം, 19 നവം*ബര്* 2009( 17:11 IST )

ഇരുപത്തിമൂന്ന് വര്*ഷങ്ങള്*ക്ക് ശേഷം ഫുട്ബോളില്* വീണ്ടും ?ദൈവത്തിന്*റെ കൈ?. ഫുട്ബോള്* ഇതിഹാ*സം ഡീ*ഗോ മറഡോണയ്ക്കുണ്ടായ കൈ?പ്പിഴവ്? ഫ്രഞ്ച് ക്യാപ്റ്റന്* തിയറി ഹെന്**റിയിലൂടെയാണ് ആവര്*ത്തിച്ചത്. പാരീസില്* ഫ്രാന്*സ്-അയര്*ലന്*ഡ് ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഹെന്**റി ദൈവത്തിന്*റെ കൈയ്യിലൂടെ ഫ്രാന്*സിന് ദക്ഷിണാഫ്രിക്കന്* ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
അധിക സമയത്തില്*, നൂറ്റിമൂന്നാം മിനുട്ടില്* പിറന്ന ഗോളാണ് 'ദൈവത്തിന്*റെ കൈ' വിവാദം വീണ്ടും സജീവമാക്കുന്നത്. അയര്*ലാന്*ഡില്* നടന്ന ആദ്യപാദത്തില്* ഒരു ഗോളിന് വിജയിച്ചതിനാല്* 2010 ലോകകപ്പില്* സ്ഥാനമുറപ്പിക്കാന്* ഫ്രാന്*സിന് സമനില മാത്രം മതിയായിരുന്നു. എന്നാല്* മുപ്പത്തിമൂന്നാം മിനുട്ടില്* അയര്*ലന്*ഡ് ക്യാപ്റ്റന്* റോബീ കെയനെ ഫ്രാന്*സിന്*റെ കണക്കുകൂട്ടലുകള്* തകിടം മറിച്ച് നീലക്കുപ്പായക്കാരുടെ വലയനക്കി. തുടര്*ന്ന് സമനിലയ്ക്കായി പൊരുതിയ ഫ്രാന്*സിന് അധികസമയം അനുഗ്രഹമാകുകയായിരുന്നു.
പതിമൂന്ന് മിനുട്ടുകളാണ് അധികസമയം കളി നീണ്ടത്. ഒടുവില്* നൂറ്റിമൂന്നാം മിനുട്ടിലാണ് ഹെന്**റിയുടെ ക്രോസ് വില്യം ഗല്ലാസ് ഗോളാക്കി മാറ്റിയത്. പെനാല്*ട്ടി ഏരിയയില്* അല്**പം ഉയര്*ന്നെത്തിയ പന്ത് പുറത്തേക്ക് പോകാതിരിക്കാന്* വലതു കൈകൊണ്ട് തടഞ്ഞ ഹെന്**റിയുടെ കളിയാണ് വിവാദമായത്. പന്ത് ഹാന്*ഡ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കിയശേഷം ഹെന്**റി ഗല്ലാസിക്ക് ക്രോസ് നല്*കുകയായിരുന്നു. ഗല്ലാസി കൃത്യമായി അത് വലയിലെത്തിക്കുകയും ചെയ്തു.
1986 ജൂണ്* 22 ന് ലോകകപ്പ് ക്വാര്*ട്ടറില്* അര്*ജന്*റീനയും ഇംഗ്ലണ്ടും തമ്മില്* നടന്ന മത്സരത്തിലായിരുന്നു ?ദൈവത്തിന്*റെ കൈ? എന്ന ഫുട്ബോള്* പ്രയോഗത്തിന്*റെ പിറവി. ഫുട്ബോള്* ഇതിഹാസം മറഡോണയിലൂടെയാണ് അന്ന് ദൈവത്തിന്*റെ കൈ പ്രവര്*ത്തിച്ചത്. അമ്പത്തിയൊന്നാം മിനുട്ടിലെ ആ ദൈവത്തിന്*റെ കൈയ്യിലൂടെ മറഡോണ അര്*ജന്*റീനിയന്* ടീമിനെ സെമിയില്* എത്തിക്കുകയായിരുന്നു. അതിലൂടെ അര്*ജന്*റീന ലോകകപ്പിലും മുത്തമിട്ടു. ഇന്ന് ഇരുപത്തിമൂന്ന് വര്*ഷങ്ങള്*ക്ക് ശേഷം ഹെന്**റിയിലൂടെ ദൈവത്തിന്*റെ കൈ കടമെടുത്ത് ഫ്രാന്*സ് ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നു.
തന്*റെ കൈ ബോളില്* ടച്ച് ചെയ്തതായി മത്സരത്തിന് ശേഷം ഹെന്**റി തുറന്ന് സമ്മതിച്ചു എന്നതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. ദൈവത്തിന്*റെ കൈ വാദം മറഡോണ അംഗീകരിച്ചത് വര്*ഷങ്ങള്*ക്ക് ശേഷമാണ്. വര്*ഷങ്ങളോളം ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഫുട്ബോള്* ലോകം ദൈവത്തിന്*റെ കൈ കൊണ്ടുനടന്നു. ഫ്രാന്*സിന് ഗോള്* അനുവദിച്ചതിനെ ഐറിഷ് കളിക്കാര്* എതിര്*ത്തെങ്കിലും സ്വീഡന്*കാരനായ റഫറി മാര്*ട്ടിന്* ഹാന്*സണ്* തീരുമാനത്തില്* മാറ്റം വരുത്തിയില്ല. അങ്ങനെ 1986 ല്* ദൈവത്തിന്* കൈ കരയിപ്പിച്ചത് ഇംഗ്ലണ്ടിനെയാണെങ്കില്* ഇന്ന് ആ കൈ വേദനിപ്പിച്ചത് ആയിരക്കണക്കിന് അയര്*ലന്*ഡ് ആരാധകരെയും മൈതാനത്ത് അവര്*ക്ക് വേണ്ടി വിയര്*പ്പൊഴുക്കിയ കളിക്കാരെയുമായിരുന്നു.
നൂറ്റിനാലാം മിനുട്ടില്* കളി അവസാനിക്കുമ്പോള്* അയര്*ലന്*ഡ് കളിക്കാരും ആരാധകരും കണ്ണീര്* വാര്*ക്കുകയായിരുന്നു. ഞങ്ങള്* കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു അയര്*ലന്*ഡ് ഡിഫന്*ഡര്* സിയാന്* ലെഡ്ജറുടെ പ്രതികരണം. അയര്*ലന്*ഡ് ചതിക്കപ്പെടുകയായിരുന്നെന്ന് പറഞ്ഞ ലെഡ്ജര്*, ഭാവിയില്* കുട്ടികളോട് പറയാന്* ഒരു കഥയായെന്നും കൂട്ടിച്ചേര്*ക്കുന്നു. ?ചതിയനായ ഹെന്**റി മറഡോണയെ അനുകരിച്ചു? എന്നായിരുന്നു ചില പത്രങ്ങള്* നല്*കിയ തലക്കെട്ട്.
? ഞാന്* റഫറിയല്ല. ഞാന്* കളിക്കുക മാത്രമാ*ണ് ചെയ്തത്. റഫറി വിസില്* മുഴക്കിയില്ല, ഗോള്* അനുവദിക്കുകയും ചെയ്തു. എന്*റെ ഭാഗത്ത് ന്യായമുണ്ട്.? കളിക്കു ശേഷം തെറ്റ് ഏറ്റുപറഞ്ഞ് ഹെന്**റിക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രമായിരുന്നു. ക്രിക്കറ്റിലേതുപോലെ ഫുട്ബോളിലും കളി നിയന്ത്രിക്കുന്നവര്*ക്ക് വീഡിയോ ദൃശ്യങ്ങളുടെ സേവനം കൂടുതല്* ഏര്*പ്പെടുത്തണമെന്ന വാദവും ?ദൈവത്തിന്*റെ രണ്ടാം കൈ? വിവാദത്തോടെ ഉയര്*ന്നുതുടങ്ങിയിട്ടുണ്ട്.
Henry Apologises on Twitter : https://twitter.com/Thierry_Henry
Maradona Comments on it : https://twitter.com/Diego_Maradona