ചാമ്പ്യന്*സ് ലീഗില്* ലിവര്*പൂളിന്*റെ കണ്ണ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ചാമ്പ്യന്*സ് ലീഗില്* ലിവര്*പൂളിന്*റെ കണ്ണ?

    ചാമ്പ്യന്*സ് ലീഗില്* ലിവര്*പൂളിന്*റെ കണ്ണീര്*
    ബുധാപെസ്റ്റ്, ബുധന്*, 25 നവം*ബര്* 2009( 11:21 IST )





    യുവേഫ ചാമ്പ്യന്*സ് ലീഗില്* ലിവര്*പൂളിന് കണ്ണീരോടെ മടക്കം. പ്രാഥമിക റൌണ്ട് കടക്കാനുള്ള അവസാന അവസരത്തില്* കളിക്കാര്* നൂറ് ശതമാനം ആത്മാര്*ത്ഥത പുലര്*ത്തിയെങ്കിലും കണക്കിലെ കളി റാഫേല്* ബെന്നറ്റ്സിന്*റെ കുട്ടികളെ പുറത്തേക്ക് തള്ളുകയായിരുന്നു.

    ബുധാപെസ്റ്റിലെ ഫെരെങ്ക് പുസ്കാസ് സ്റ്റേഡിയത്തില്* ഡെബ്രെസെന്* വി*എ*സ്*സിയുമായുള്ള മത്സരം വിജയിച്ചെങ്കിലും മറ്റൊരു മത്സരത്തില്* ഫിയോറന്*റീന, ലിയോണിനെ കീഴടക്കിയതോടെയാണ് ലിവര്*പൂളിന് പുറത്തുപോകേണ്ടിവന്നത്. ഗ്രൂപ്പ് ഇ യില്* മത്സരിച്ച ലിവര്*പൂളിന് അടുത്ത പടി കയറണമെങ്കില്* വിജയവും കണക്കിലെ കളികളും അനുകൂലമാകണമായിരുന്നു.

    ലിയോണിനെ മറുപടിയില്ലാത്ത ഒരുഗോളിന് ഫിയോറന്*റിന പരാ*ജയപ്പെടുത്തിയതോടെ ലിവര്*പൂളിന് മുന്നില്* പുറത്തേക്കുള്ള വാതില്* തുറക്കപ്പെടുകയായിരുന്നു. ഇതാദ്യമായാണ് ഫിയോറന്*റീന യുവേഫ ചാമ്പ്യന്*സ് ലീഗിലെ അവസാ*ന പതിനാറില്* കടക്കുന്നത്.

    പരുക്കിന്*റെ പിടിയിലുള്ള ഫെര്*ണാണ്ടോ ടോറസ് ഇല്ലാതെയാണ് മികച്ച മാര്*ജിന്* അനിവാര്യമായിരുന്ന മത്സരത്തില്* ലിവര്*പൂള്* ഇറങ്ങിയത്. ഡേവിഡ് ഗോഗ് ആണ് ലിവര്*പൂളിന് വേണ്ടി വിജയഗോള്* നേടിയത്. അടുത്ത മാസം സ്വന്തം തട്ടകമായ ആന്**ഫീല്*ഡില്* ഫിയോറന്*റിനയ്ക്കെതിരെയാണ് ചാമ്പ്യന്*സ് ലീഗിലെ ലിവര്*പൂളിന്*റെ അവസാന മത്സരം.

    2005
    ലെ ചാമ്പ്യന്**മാരാ*ണ് ലിവര്*പൂള്*. റാഫേല്* ബെന്നറ്റ്സിന്*റെ കീഴില്* പ്രാഥമിക ഘട്ടത്തില്* ടീമിന് പുറത്തുപോകേണ്ടിവരുന്നതും ആദ്യമായിട്ടാണ്. അഞ്ച് തവണ ചാമ്പ്യന്*സ് ലീഗ് കിരീടം ലിവര്*പൂള്* നേടിയിട്ടുണ്ട്. പ്രമുഖ താരങ്ങളുടെ പരുക്ക് മൂലം ഈ സീസണില്* ലിവര്*പൂള്* കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. 11 കളികളില്* രണ്ട് കളികള്* മാത്രമാണ് സീസണില്* അവര്*ക്ക് വിജയിക്കാനായത്.
    DONATE & SUPPORT US




Working...
X