ഇന്ത്യന്* മതിലില്* ലങ്ക വിയര്*ത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഇന്ത്യന്* മതിലില്* ലങ്ക വിയര്*ത്തു



    ഇന്ത്യന്* മതിലില്* ലങ്ക വിയര്*ത്തു
    കാണ്*പൂര്**, ചൊവ്വ, 24 നവം*ബര്* 2009( 19:17 IST )






    കാണ്*പൂര്* ടെസ്റ്റിന്*റെ ആദ്യദിനം ഇന്ത്യന്* ബാറ്റിംഗ് നിര പടുത്തുയര്*ത്തിയ വന്**മതില്* തകര്*ക്കാനാകാതെ ലങ്ക വിയര്*ത്തു. തുടക്കത്തില്* സെവാഗ്-ഗംഭീര്* കൂട്ടുകെട്ടാണ് ലങ്കന്* ബൌളര്*മാരെ പരീക്ഷിച്ചതെങ്കില്* ദ്രാവിഡും സച്ചിനും ചേര്*ന്ന വന്**മതിലാണ് ഒടുവില്* ലങ്കയെ വട്ടം കറക്കിയത്.

    ടോസിന്*റെ ആനുകൂല്യത്തില്* ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്*ത്തുമ്പോള്* രണ്ട് വിക്കറ്റ് നഷ്ടത്തില്* 417 റണ്*സ് എടുത്തിട്ടുണ്ട്. 131 റണ്*സെടുത്ത സെവാഗും 167 റണ്*സെടുത്ത ഗംഭീറുമാണ് പുറത്തായത്. ഒന്നാം ദിനം വിക്കറ്റെടുക്കുമ്പോള്* 85 റണ്*സുമായി ദ്രാവിഡും 20 റണ്*സുമായി സച്ചിനുമായിരുന്നു ക്രീസില്*.

    ഗംഭീറും സെവാഗും ചേര്*ന്ന് ഒന്നാം വിക്കറ്റില്* 233 റണ്*സാണ് ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്. ടെസ്റ്റ് മത്സരങ്ങളിലെ ഓപ്പണിംഗ് വിക്കറ്റില്* ഗംഭീറും സേവാഗും നേടുന്ന ഏറ്റവും മികച്ച സ്കോറാണിത്*. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. ആദ്യ ഓവറിലെ നാലാം പന്തില്* സെവാഗിന്*റെ ക്യാച്ച് കൈവിട്ട ലങ്കയ്ക്ക് അതിന് നല്*കേണ്ടി വന്ന വില വലുതായിരുന്നു. 122 പന്തില്* നിന്ന് 131 റണ്*സ് ആണ് സെവാഗ് അടിച്ചുകൂട്ടിയത്. 18 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു സെവാഗിന്*റെ ഇന്നിംഗ്സ്. സെവാഗിന്*റെ പതിനാറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

    നാല്**പത്തിയൊന്നാം ഓവറിലാണ് സെവാഗ് പുറത്തായത്. മുത്തയ്യ മുരളീധരന്*റെ പന്തില്* എക്സ്ട്രാ കവറില്* ദില്**ഷന്* സെവാഗിനെ പിടികൂടുകയായിരുന്നു. സെവാഗ് പുറത്താകുമ്പോള്* 98 റണ്*സായിരുന്നു ഗംഭീറിന്*റെ സ്കോര്*. ദ്രാവിഡാണ് സെവാഗിന് പകരം ക്രീസിലെത്തിയത്. ആ ഓവറില്* 99 ലെത്തിയ ഗംഭീര്* തൊട്ടടുത്ത ഓവറില്* ഹെറാത്തിനെ അതിര്*ത്തി കടത്തിയാണ് സെഞ്ച്വറി നേടിയത്. ഗംഭീറിന്*റെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

    എഴുപത്തിയഞ്ചാം ഓവറിലാണ് ഗംഭീര്* പുറത്തായത്. മുത്തയ്യ മുരളീധരന്*റെ അപകടകരമായ പന്തില്* റിട്ടേണ്* ക്യാച്ച് നല്*കി ഗംഭീര്* മടങ്ങുകയായിരുന്നു. തുടര്*ന്നാണ് സച്ചിന്* ക്രീസിലെത്തിയത്. വിക്കറ്റ് കളയാതെ പിടിച്ചുനില്*ക്കാനായിരുന്നു പിന്നീട് ദ്രാവിഡിന്*റെയും സച്ചിന്*റെയും ശ്രമം. 153 പന്തില്* നിന്നാണ് ദ്രാവിഡ് 85 റണ്*സ് എടുത്തത്. 53 പന്തില്* നിന്നാണ് സച്ചിന്* ഇരുപത് റണ്*സ് എടുത്തത്.

    ആദ്യ ടെസ്റ്റില്* നിറം മങ്ങിയ ഇഷാന്ത്* ശര്*മയ്ക്കു പകരം ശ്രീശാന്തിനെയും ലെഗ് സ്പിന്നര്* അമിത് മിശ്രയ്ക്ക് പകരം ഇടം കൈയ്യന്* സ്പിന്നര്* പ്രഗ്യാന്* ഓജയെയും ഉള്*പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ലങ്കന്* നിരയില്* മുന്നു സ്പിന്നര്*മാരെയാണ് ഉള്*പ്പെടുത്തിയിട്ടുള്ളത്. മുരളീധരനും ഹെര്*ത്തിനും പുറമെ അജന്ത മെന്*ഡിസിനെയാണ് ലങ്ക ഉള്*പ്പെടുത്തിയത്. പേസ് ബൌളര്* ദിമിക പ്രസാദിനു പകരമാണ് മെന്*ഡിസ് ടീമിലെത്തിയത്.
    DONATE & SUPPORT US




Working...
X