കിവീസിന് ത്രസിപ്പിക്കുന്ന ജയം
ഡുനഡിന്*, ശനി, 28 നവം*ബര്* 2009( 12:22 IST )
ഡുനഡിന്*, ശനി, 28 നവം*ബര്* 2009( 12:22 IST )

പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്* ന്യൂസിലന്*ഡിന് 32 റണ്*സിന്*റെ ത്രസിപ്പിക്കുന്ന ജയം. അവസാന ദിവസം രണ്ടാം ഇന്നിംഗ്സില്* ജയിക്കാന്* 250 റണ്*സ് വേണ്ടിയിരുന്ന പാകിസ്ഥാനെ ഷെയിന്* ബോണ്ടും ഇയാന്* ഒബ്രീനും ചേര്*ന്ന് 218 റണ്*സില്* എറിഞ്ഞിട്ടു. സ്കോര്* ന്യൂസിലന്*ഡ് 429, 153 പാകിസ്ഥാന്*: 332, 218.
അവസാന ദിവസം 147/8 എന്ന നിലയില്* രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്*ഡിന്*റെ പോരാട്ടം 153 റണ്*സില്* അവസാനിച്ചപ്പോള്* പാകിസ്ഥാന് വിജയപ്രതീക്ഷയുണ്ടായിരുന്നു. തുടക്കത്തിലേ തകര്*ച്ചയ്ക്ക് ശേഷം നായകന്* മുഹമ്മദ് യൂസഫും (41), ഉമര്* അക്മലും (75), ഷൊയൈബ് മലിക് (32) കമ്രാന്* അക്മല്* (27) എന്നിവരുടെ ബാറ്റിംഗ് മികവില്* പാകിസ്ഥാന്* പോരാട്ടം തുടര്*ന്നെങ്കിലും ലക്*ഷ്യം കാണാനായില്ല.
കീവീസിനു വേണ്ടി ബോണ്ട് , ഒബ്രീന്* എന്നിവര്* മൂന്നും വെട്ടൊറി, മാര്*ട്ടിന്* എന്നിവര്* രണ്ട് വീതവും വിക്കറ്റ് നേടി. മത്സരത്തിലാകെ എട്ടു വിക്കറ്റുകള്* നേടിയ ബോണ്ട് തന്നെയാണ് കളിയിലെ കേമന്*



