വിന്*ഡീസിനു നാണംകെട്ട തോല്**വി
ബ്രിസ്ബേന്‍*, ശനി, 28 നവം*ബര്* 2009( 14:53 IST )

ഓസീസ് ആധിപത്യത്തിന് വെല്ലുവിളി ഉയര്*ത്താന്* വെസ്റ്റിന്*ഡീസ് നിരക്കായില്ല. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍* ഓസീസ് ആക്രമണത്തിനു മുന്‍*പില്* ഇന്നിംഗ്സിനും 65 റണ്‍*സിനുമാണ് വിന്*ഡീസ് അടിയറവ് പറഞ്ഞത്. സ്കോര്‍*: ഓസ്ട്രേലിയ 480/8, വെസ്റ്റിന്*ഡീസ് 228, 187.
134/5 എന്ന നിലയില്‍* മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച വിന്*ഡീസ് 228 റണ്‍*സില്* എത്തിയെങ്കിലും ഫോളോ ഓണ്‍* മറികടക്കാനായില്ല. ഫോളോ ഓണ്‍* ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയെ വിന്*ഡീസിനെ കാത്തിരുന്നതും തകര്*ച്ച തന്നെ ആയിരുന്നു. 104 റണ്‍*സ് നേടിയ ഓപ്പണര്‍* ആന്‍*ഡ്രിയാ ബാരത് മാത്രമേ ഓസീസ് ആക്രമണത്തെ അല്‍*പ്പെങ്കിലും ചെറുത്തു നിന്നുള്ളൂ.
നാ*യകന്* ക്രിസ് ഗെയ്*ല്‍* (1), ചന്ദര്‍*പോള്‍* (2)* എന്നിവര്‍* നിരാശപ്പെടുത്തിയപ്പോള്‍* ബ്രാവൊ (23), രാംദിന്* (16), ബെന്‍* (15*) എന്നിവര്‍* മാത്രമേ രണ്ടക്കം കടന്നുള്ളു.ഓസീസിനായി ഹില്‍**ഫെന്‍**ഹസ് മുന്നും വാറ്റ്*സണ്‍* ഹൌറിറ്റ്സ് എന്നിവര്‍* രണ്ട് വിക്കറ്റ് വീതവും നേടി. മത്സരത്തിലാകെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹില്‍**ഫെന്‍**ഹസ് തന്നെയാണ് കളിയിലെ കേമന്‍*.



