മൌറിസ്മോ ടെന്നിസിനോട് വിടചൊല്ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    മൌറിസ്മോ ടെന്നിസിനോട് വിടചൊല്ലി


    മൌറിസ്മോ ടെന്നിസിനോട് വിടചൊല്ലി

    പാരിസ്, വ്യാഴം, 3 ഡിസംബര്* 2009







    മുന്* ലോക ഒന്നാം നമ്പര്* ടെന്നീസ് താരം ഫ്രാന്*സിന്*റെ അമേലി മൌറിസ്മോ ടെന്നീസില്* നിന്നുള്ള വിരമിക്കല്* പ്രഖ്യാപിച്ചു. രണ്ടു തവണ ഗ്രാന്*സ്ലാം നേടിയിട്ടുള്ള 30 അകരിയായ മൌറിസ്മോ കരിയറില്* 25 സിംഗിള്*സ് കിരീടങ്ങള്* സ്വന്തമാക്കിയിട്ടുണ്ട്. 2006ലാണ് മൌറിസ്മോ വിംബിള്*ഡണ്*, ഓസ്ട്രേലിയന്* ഓപ്പണ്* കിരീടങ്ങളില്* മുത്തമിട്ടത്.

    വളരെയേറെ ആലോചനകള്*ക്ക് ശേഷമാണ് വിരമിക്കല്* പ്രഖ്യാപിക്കുന്നതെന്ന് മൌറിസ്മോ പറഞ്ഞു. 1999ലെ ഓസ്ട്രേലിയന്* ഓപ്പണിലൂടെയാണ് മൌറിസ്മോ ഗ്രാന്*സ്ലാം ടെന്നിസിലേക്ക് കാലൂന്നിയത്. അതേ വര്*ഷം യു എസ് ഓപ്പണ്* സെമിയിലെത്തി മൌറിസ്മോ തന്*റെ വരവറിയിച്ചു. എന്നിട്ടും പല ടൂര്*ണമെന്*റുകളിലും സെമിക്കപ്പുറം പോവാന്* അവര്*ക്കായില്ല. തുടര്*ച്ചയായി മൂന്നു തവണ വിംബിള്*ഡണില്* സെമിയിലെത്തിയതിനുശേഷമാണ് അവര്*ക്ക് ആദ്യമായി കിരീടത്തില്* മുത്തമിടാനായാത്.

    2004
    ല്* ഒളിമ്പിക്സ് വെള്ളിമെഡല്* നേടാനും മൌറിസ്മോയ്ക്കായി. എന്നാല്* ഫ്രഞ്ച് ഓപ്പണില്* സ്വന്തം കാ*ണികള്*ക്ക് മുന്നില്* രണ്ടു തവണ ക്വാര്*ട്ടര്* വരെയെത്താനേ മൌറിസ്മോയ്ക്കായുള്ളു. 2005ല്* എ ടി പി മാസ്റ്റേഴ്സ് കിരീടവും മൌറിസ്മോയുടെ കരിയറിന് തിളക്കമേറ്റി.

    സെപ്റ്റംബറില്* യു എസ് ഓപ്പണിലായിരുന്നു മൌറിസ്മോ അവസാനം കോര്*ട്ടിലിറങ്ങിയത്. എന്നാല്* രണ്ടാം റൌണ്ടില്* തോറ്റു മടങ്ങാനായിരുന്നു മൌറിസ്മോയുടെ വിധി. ഈ വര്*ഷമാദ്യം പാരിസ് ഓപ്പണിലാണ് മൌറിസ്മോ അവസാനം കിരീടം നേടിയത്.
    DONATE & SUPPORT US




Working...
X