ചരിത്രനേട്ടത്തിന്*റെ പടിവാതിലില്* വീരുവ&

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ചരിത്രനേട്ടത്തിന്*റെ പടിവാതിലില്* വീരുവ&


    ചരിത്രനേട്ടത്തിന്*റെ പടിവാതിലില്* വീരുവിന് പിഴച്ചു

    ബ്രാബോണ്*, വെള്ളി, 4 ഡിസംബര്* 2009






    ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്* മൂന്ന് ട്രിപ്പിള്* സെഞ്ച്വറികള്* നേടുന്ന ആദ്യ താരമെന്ന റെക്കോഡിന് ഏഴ് റണ്*സ് മാത്രം അകലെ സെവാഗിന് കൈ പിഴച്ചു. ലങ്കയ്ക്കെതിരെ ബ്രാബോണില്* നടക്കുന്ന ടെസ്റ്റില്* ട്രിപ്പിള്* സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരിക്കെ 293 റണ്*സില്* മുത്തയ്യ മുരളീധരന് റിട്ടേണ്* ക്യാച്ച് നല്*കി സെവാഗ് മടങ്ങുകയായിരുന്നു.

    ചരിത്രനേട്ടത്തിന് പതിനാറ് റണ്*സ് അകലെ 284 റണ്*സുമായാണ് വീരു ഇന്ന് ക്രീസിലിറങ്ങിയത്. പതിനഞ്ച് പന്തില്* നിന്ന് 9 റണ്*സ് കൂട്ടിച്ചേര്*ത്ത് മൂന്നാം ട്രിപ്പിള്* സെഞ്ച്വറിയുടെ പ്രതീക്ഷ ഉണര്*ത്തിനില്*ക്കവേ ആയിരുന്നു വീരുവിന്*റെ അപ്രതീ*ക്ഷിത പുറത്താകല്*.

    രണ്ട് ട്രിപ്പിള്* സെഞ്ച്വറികള്* വീതം നേടിയിട്ടുള്ള ഡോണ്* ബ്രാഡ്മാനെയും ബ്രയന്* ലാറയെയും മറികടക്കാനുള്ള അപൂര്*വ്വ അവസരമാണ് സെവാഗിന് ഇതോടെ നഷ്ടമായത്. ഈ നേട്ടം എത്തിപ്പിടിക്കാനായില്ലെങ്കിലും ബ്രാബോണിലെ വീരുവിന്*റെ ഇരട്ടസെഞ്ച്വറിയില്* ഒട്ടേറെ റെക്കോഡുകള്* അകമ്പടിയായിരുന്നു.

    അഞ്ചു ഇരട്ട സെഞ്ച്വറി നേടിയ ദ്രാവിഡിനെ മറികടന്ന് ഏറ്റവും കൂടുതല്* ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്* താരം. 207 പന്തില്* 250 തികച്ചതോടെ ഏറ്റവും കുറഞ്ഞ പന്തില്* 250 റണ്*സ് തികയ്ക്കുന്ന താരം. ഒരു ദിനം ഏറ്റവും കൂടുതല്* ടെസ്റ്റ് റണ്*സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്*ഡും വീരു സ്വന്തമാക്കിയിരുന്നു. ടെസ്റ്റ്* ക്രിക്കറ്റില്* സെവാഗ് ആറായിരം റണ്*സും തികച്ചിരുന്നു. സച്ചിന്* ടെന്*ഡുല്*ക്കറിനും സുനില്* ഗാവസ്ക്കറിനും ശേഷം വേഗത്തില്* ആറായിരം കടക്കുന്ന താരമാണ്* സേവാഗ്*.
    DONATE & SUPPORT US




Working...
X