ഇന്ത്യയ്ക്ക് 333 റണ്*സ് ഒന്നാമിന്നിംഗ്സ് ല!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഇന്ത്യയ്ക്ക് 333 റണ്*സ് ഒന്നാമിന്നിംഗ്സ് ല!


    ഇന്ത്യയ്ക്ക് 333 റണ്*സ് ഒന്നാമിന്നിംഗ്സ് ലീഡ്

    മുംബൈ, വെള്ളി, 4 ഡിസംബര്* 2009






    ലങ്കയ്ക്കെതിരായ അവസാന ടെസ്റ്റില്* സന്ദര്*ശകര്*ക്ക് 333 റണ്*സ് ലീഡ് നല്*കി ഇന്ത്യ ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് അവസാനിപ്പിച്ചു. സെവാഗിന്*റെ ഇരട്ട സെഞ്ച്വറിയുടെ ഊര്*ജ്ജത്തിന് പുറകെ ദ്രാവിഡും സച്ചിനും ലക്*ഷ്മണും നേടിയ അര്*ദ്ധ സെഞ്ച്വറികളും ക്യാപ്റ്റന്* ധോണി നേടിയ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്* സ്കോര്* നല്*കിയത്.

    ഒരു വിക്കറ്റ് ബാക്കി നിര്*ത്തി 726 റണ്*സാണ് ഇന്ത്യ ഒന്നാമിന്നിംഗ്സില്* നേടിയത്. 393 റണ്*സായിരുന്നു ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്സ് സ്കോര്*. ടെസ്റ്റിലെ ഒരിന്നിംഗ്സില്* ഇന്ത്യ നേടുന്ന ഏറ്റവും ഉയര്*ന്ന സ്കോറാണിത്. 2004 ജനുവരിയില്* സിഡ്നിയില്* കുറിച്ച 705 എന്ന സ്കോറാ*യിരുന്നു ഇതിന് മുമ്പുള്ള ഉയര്*ന്ന ഇന്നിംഗ്സ് ടോട്ടല്*.

    293
    റണ്*സെടുത്ത സെവാഗിന്*റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ വെലഗെദേരയുടെ പന്തില്* കീപ്പര്* ജയവര്*ദ്ധനെയ്ക്ക് പിടികൊടുത്ത് ദ്രാവിഡും മടങ്ങി. 74 റണ്*സായിരുന്നു ദ്രാവിഡിന്*റെ സംഭാവന.

    53
    റണ്*സ് എടുത്ത സച്ചിന്*റെ വിക്കറ്റായിരുന്നു തുടര്*ന്ന് വീണത്. ലക്ഷ്മണ്* ആയിരുന്നു സച്ചിന് കൂട്ടായി ക്രീസില്* നിന്നത്. എന്നാല്* വ്യക്തിഗത സ്കോര്* 62 ല്* നില്*ക്കേ മുരളീധരന്*റെ പന്തില്* കുലശേഖരയ്ക്ക് പിടികൊടുത്ത് ലക്ഷ്മണ്* മടങ്ങി.

    അടുത്ത ഊഴം യുവരാജിന്*റെതായിരുന്നു 23 റണ്*സ് എടുത്ത യുവരാജിനെ ഹെറാ*ത്ത് മാത്യൂസിന്*റെ കൈകളില്* എത്തിക്കുകയായിരുന്നു. പിന്നീട് വാലറ്റത്തെക്കൂട്ടുപിടിച്ച് ക്യാപ്റ്റന്* ധോണി നടത്തിയ ധീരമായ ചെറുത്തുനില്**പിലാണ് ഇന്ത്യയുടെ ലീഡുയര്*ന്നത്.154 പന്തില്* നിന്നാണ് ധോണി 100 തികച്ചത്.

    മൂന്നാം ദിനത്തില്* കളി അവസാനിപ്പിക്കുമ്പോള്* ലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 റണ്*സ് എടുത്തിട്ടുണ്ട്.
    DONATE & SUPPORT US




Working...
X