ബ്രസീല്* മരണഗ്രൂപ്പില്*
കേപ്ടൗണ്*, ശനി, 5 ഡിസംബര്* 2009

ഒടുവില്* പേടിച്ചത് തന്നെ സംഭവിച്ചു. അഞ്ചു തവണ കിരീടത്തില്* മുത്തമിട്ട ദുംഗയുടെ ബ്രസീല്* ലോകകപ്പ് ഗ്രൂപ്പ് നിര്*ണയത്തില്* മരണ ഗ്രൂപ്പിലേക്ക് ഇടറിവീണു. കേളീശൈലികൊണ്ട് യൂറോപ്പിന്*റെ ബ്രസീല്* എന്നറിയപ്പെടുന്ന പോര്*ച്ചുഗലും ആനക്കരുത്തുമായി എത്തുന്ന ദിദിയര്* ദ്രോഗ്*ബെയുടെ ഐവറി കോസ്റ്റും ഉത്തര കൊറിയയുമാണ് മരണ ഗ്രൂപ്പായ ഗ്രൂപ്പ് ജിയില്* ബ്രസീലിന് കൂട്ട്.
മുടന്തി മുടന്തി ലോകകപ്പിനെത്തിയെന്* മറഡോണയുടെ അര്*ജന്*റീനയ്ക്ക് അട്ടിമറികളുണ്ടായില്ലെങ്കില്* ആദ്യ റൌണ്ടി പേടിക്കേണ്ട. ഗ്രൂപ്പ്* ബിയില്* ആഫ്രിക്കന്* കരുത്തുമായി നൈജീരിയയും, ഏഷ്യന്* പ്രതീക്ഷകയായ ദക്ഷിണകൊറിയയും, മുന്* യൂറോപ്യന്* ചാമ്പ്യന്**മാരായ ഗ്രീസുമാണ് മറഡോണയുടെ കുട്ടികള്*ക്ക് കൂട്ട്.
നറുക്കെടുപ്പില്* ഏറ്റവും കൂടുതല്* ടീമുകള്* പേടിച്ചത് സീഡിംഗില്ലാതിരുന്ന ഫ്രാന്*സിനെയും പോര്*ച്ചുഗലിനെയുമായിരുന്നു. പോര്*ച്ചുഗല്* ബ്രസീലിന്*റെ ഗ്രൂപ്പിലെത്തിയതോടെ ഫ്രാന്*സ് ആരുടെ ഗ്രൂപ്പിലെന്ന ആകാംക്ഷയ്ക്കും അറുതിയായി. ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് ഫ്രാന്*സിന് ഗ്രൂപ്പ് എയില്* കൂട്ട്. മെക്സിക്കോയും യുറഗ്വായ്*യുമാണ് എ ഗ്രൂപ്പിലെ മറ്റ് ടീമുകള്*. ഉദ്ഘാടന മല്*സരത്തില്* ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും. കേപ്ടൗണില്* നടന്ന ചടങ്ങിലാണ്* ലോകകപ്പ്* മല്*സരക്രമം തീരുമാനിക്കുന്ന നറുക്കെടുപ്പ്* അരങ്ങേറിയത്*.
ലോകകപ്പില്* കളിക്കുന്ന ടീമുകളുടെ പരിശീലകരും മാധ്യമപ്രവര്*ത്തകരും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്*തികളും ഉള്*പ്പെടെ മൂവായിരത്തോളം പേര്* സമ്മേളിച്ച ചടങ്ങില്*, ഒാ*സ്കര്* ജേതാവായ അഭിനേത്രി ചാര്*ലൈസ്* തിയറോണ്* ആണ്* ഉദ്ഘാടന മല്*സരത്തില്* ദക്ഷിണാഫ്രിക്കയെ എതിരിടുന്ന ടീമിനെ പ്രഖ്യാപിച്ചത്*.
ലോകകപ്പ് ഗ്രൂപ്പുകള്*:
ലോകകപ്പ് ഗ്രൂപ്പുകള്*:
ഗ്രൂപ്പ്* എ: ദക്ഷിണാഫ്രിക്ക, മെക്സിക്കോ, യുറഗ്വായ്*, ഫ്രാന്*സ്*
ഗ്രൂപ്പ്* ബി: അര്*ജന്റീന, നൈജീരിയ, ദക്ഷിണകൊറിയ, ഗ്രീസ്*
ഗ്രൂപ്പ്* സി: ഇംഗ്ലണ്ട്*, യുഎസ്*എ, അല്*ജീരിയ, സ്ലൊവേന്യ
ഗ്രൂപ്പ്* ഡി: ജര്*മനി, ഓസ്ട്രേലിയ, സെര്*ബിയ, ഘാന
ഗ്രൂപ്പ്* ഇ: ഹോളണ്ട്*, ഡെന്മാര്*ക്ക്*, ജപ്പാന്*, കാമറൂണ്*
ഗ്രൂപ്പ്* എഫ്*: ഇറ്റലി, പാരഗ്വായ്*, ന്യൂസിലന്*ഡ്*, സ്ലൊവാക്യ
ഗ്രൂപ്പ്* ജി: ബ്രസീല്*, ഉത്തരകൊറിയ, ഐവറി കോസ്റ്റ്*, പോര്*ചുഗല്*
ഗ്രൂപ്പ്* എച്ച്*: സ്പെയിന്*, സ്വിറ്റ്സര്*ലന്*ഡ്*, ഹോണ്ടുറാസ്*, ചിലി





Comment