ടെസ്റ്റ് ക്രിക്കറ്റില്* ഇന്ത്യ ഒന്നാമത്
മുംബൈ, ഞായര്*, 6 ഡിസംബര്* 2009

മുംബൈ ടെസ്റ്റില്* ശ്രീലങ്കയെ ഒരിന്നിംഗ്സിനും 24 റണ്*സിനും പരാജയപ്പെടുത്തി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്* ഒന്നാമതെത്തി. അവസാന ദിനമായ ഇന്ന് മൂന്ന് വിക്കറ്റുകള്* കൊയ്ത സഹീര്* ഖാനാണ് ഇന്ത്യയുടെ ചരിത്രനേട്ടം വേഗത്തിലാക്കിയത്. പരമ്പരയില്* ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അര്*ദ്ധസെഞ്ച്വറിയും നേടിയ വീരേന്ദര്* സെവാഗാണ് മാന്* ഓഫ് ദ സീരീ*സ്
ഇന്ത്യ ഉയര്*ത്തിയ ഒന്നാമിന്നിംഗ്സ് ലീഡ് മറികടക്കാന്* നാലു വിക്കറ്റുകള്* അവശേഷിക്കെ ലങ്കയ്ക്ക് 59 റണ്*സായിരുന്നു അവസാന ദിനത്തില്* വേണ്ടിയിരുന്നത്. ഇന്നലെ കളി നിര്*ത്തുമ്പോള്* ആറ് വിക്കറ്റ് നഷ്ടത്തില്* 274 റണ്*സ് എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്* സഹീറിന്*റെ ബൌളിംഗ് മികവില്* ലങ്കയെ 309 റണ്*സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു.
133 റണ്*സുമായി അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ലങ്കന്* ക്യാപ്റ്റന്* കുമാര്* സംഗക്കാരയെ കീപ്പര്* ധോണിയുടെ കൈകളിലെത്തിച്ചാണ് സഹീര്* ഖാന്* അവസാന ദിനത്തിലെ ആദ്യ വിക്കറ്റ് നേടിയത്. തുടര്*ന്ന് 3 റണ്*സെടുത്ത ഹെറാത്തിനെയും 19 റണ്*സുമായി ക്രീസില്* നിന്ന കുലശേഖരയെയും സഹീര്* പവലിയനിലേക്ക് മടക്കി. അവസാന വിക്കറ്റിലിറങ്ങിയ മുത്തയ്യ മുരളീധരനെ ഹര്*ഭജന്* സിംഗ് ധോണിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ചരിത്രനേട്ടം യാഥാര്*ത്ഥ്യമാക്കുകയായിരുന്നു.
മുംബൈ ടെസ്റ്റില്* ട്രിപ്പിള്* സെഞ്ച്വറിയുടെ വക്കില്* പുറത്തായ സെവാഗാണ് മാന്* ഓഫ് ദ മാച്ച്. ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്* ഒന്നാം സ്ഥാനത്ത് എത്തുന്നത്. ദക്ഷിണാഫ്രിക്കയെ രണ്ട് റേറ്റിംഗ് പോയിന്*റ് വ്യത്യാസത്തില്* പിന്നിലാക്കിയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിന്*റെ അമരത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് 124 റേറ്റിംഗ് പോയിന്*റാണുള്ളത്. 116 പോയിന്*റുള്ള ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. 2003 ല്* ഐസിസി ടെസ്റ്റ് റാങ്കിംഗ് നിലവില്* വന്നതിന് ശേഷം 2005 ല്* ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അഹമ്മദാബാദില്* നടന്ന ആദ്യ മത്സരം സമനിലയില്* കലാശിക്കുകയായിരുന്നു. എന്നാല്* കാണ്**പൂരില്* നടന്ന രണ്ടാം ടെസ്റ്റില്* ഒരിന്നിംഗ്സിനും 144 റണ്*സിനും ലങ്കയെ തോല്**പിച്ച ഇന്ത്യ മുംബൈ ടെസ്റ്റിലും നേട്ടം ആവര്*ത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.





Comment