ഞാന്‍* വിവിയന്‍* റിച്ചാര്*ഡ്സല്ല: വീരു
ന്യൂഡല്*ഹി, വ്യാഴം, 31 ഡിസംബര്‍* 2009
ന്യൂഡല്*ഹി, വ്യാഴം, 31 ഡിസംബര്‍* 2009

വിവിയന്‍* റിച്ചാര്*ഡ്സിനുശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണര്‍* എന്ന പദവിക്ക് താന്‍* ഇപ്പോഴും അര്*ഹനല്ലെന്ന് ഇന്ത്യന്‍* ഓപ്പണര്‍* വീരേന്ദര്‍* സേവാഗ്. ?റിച്ചാര്*ഡ്സ് ശരിക്കുമൊരു ഇതിഹാസമാണ്. എന്നെ റിച്ചാര്*ഡ്സുമായി താരതമ്യം ചെയ്യുന്നത് വളരെ നേരത്തേ ആയിപ്പോയില്ലെ എന്നൊരു സംശയം?. അതുകൊണ്ടു റിച്ചാര്*ഡ്സിനെപ്പോലൊരു പ്രതിഭയുമായി എന്നെ താരതമ്യം ചെയ്യരുത്?- വീരു പറഞ്ഞു. ഡി എന്‍* എ സ്പോര്*ട്സ് പേഴ്സണ്‍* ഓഫ് ദി ഇയര്‍* അവാര്*ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വീരു.
ഈ ദശകത്തിലെ താരമെന്ന പദവിക്കും താന്‍* അര്*ഹനാണോ എന്ന് അറിയില്ലെന്നും വീരു പറഞ്ഞു. ചിലര്‍* അങ്ങിനെ പറയുന്നതില്‍* സന്തോഷമുണ്ട്. 2009 എന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്*ഷമായിരുന്നു. 2007ല്‍* ടീമില്‍* നിന്ന് പുറത്താക്കിയപ്പോള്‍* വളരെ വിഷമം തോന്നി. മൂന്നു ട്രിപ്പിള്‍* സെഞ്ച്വറിയടിക്കുന്ന ആദ്യ താരമെന്ന പദവി കൈയ്യകലത്തില്‍* നഷ്ടമായതില്‍* നിരാശയില്ല. ഞാന്‍* നേടിയ 293 റണ്‍*സില്* സംതൃപ്തനാണ്.
അത്രയും നേടാനായത് തന്നെ ഭാഗ്യമാ*ണ്. എന്‍*റെ ജീവിതത്തിലെ എറ്റവും മികച്ച മൂന്ന് ഇന്നിംഗ്സുകളിലൊന്നായിരുന്നു അത്. ടീമില്‍* മടങ്ങിയെത്തിയതിനുശേഷം എന്‍*റെ കളിയില്‍* മാറ്റം വന്നിട്ടില്ല. മനോഭാവത്തില്‍* മാത്രമാണ് മാറ്റം വന്നത്. ടീമിന്*റെ നായകപദവി ഞാന്‍* ആസ്വദിക്കുന്നുണ്ട്. എന്നാല്‍* ഇപ്പോള്‍* ധോണിയാണ് നായകന്*. അദ്ദേഹം തന്*റെ ജോലി ഭംഗിയായി ചെയ്യുന്നുമുണ്ട്.
ധോണിയെപ്പോലൊരു നായകനെ ലഭിച്ചതു തന്നെ ഭാഗ്യമാണ്. അതുപോലെ കിര്*സ്റ്റണെപ്പോലൊരു കോച്ചിനെ ലഭിച്ചതും. ഓരോ തവണയും ഞാന്‍* ക്രീസിലെത്തുമ്പോള്‍* ആരാധകര്‍* ഡബിള്‍* സെഞ്ച്വറിയോ ട്രിപ്പിള്‍* സെഞ്ച്വറിയോ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍* ഈ പ്രതീക്ഷ എന്നില്‍* സമ്മര്‍*ദ്ദമുണ്ടാക്കാറില്ല. പ്രതീക്ഷകളുടെ ഭാരവുമായി ക്രീസിലെത്തിയാല്‍* പിന്നെ തനിക്ക് ബാറ്റ് ചെയ്യാനാവില്ലെന്നും വീരു പറഞ്ഞു.




Comment