സച്ചിനോ പോണ്ടിംഗോ മഹാന്*
ബുധന്‍*, 30 ഡിസംബര്‍* 2009

ഇന്ത്യയുടെ സൂപ്പര്‍* താരം സച്ചിന്* ടെന്‍*ഡുല്*ക്കര്* ക്രിക്കറ്റില്‍* അരങ്ങേറിയതു മുതല്‍* പല കാലഘട്ടങ്ങളില്‍* പലതാരങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കരിയറിന്*റെ തുടക്കകാലത്ത് സുനില്‍* ഗവാസ്കറുമായും പിന്നീട് ഇതിഹാസ താരം ഡോണ്‍* ബ്രാഡ്*മാനുമായും ബ്രയാന്‍* ലാറയുമായുമെല്ലാം സച്ചിനെ താരതമ്യം ചെയ്തിട്ടുണ്ട്.
എന്നാല്‍* സച്ചിന്*റെ സമകാലീനനായ ഓസീസ് നായകന്* റിക്കി പോണ്ടിംഗുമായി സച്ചിനെ അധികമൊന്നും ആരും താരതമ്യം ചെയ്തിട്ടില്ല. സമകാലീന ക്രിക്കറ്റില്‍* സച്ചിന്*റെ സെഞ്ച്വറികളുടെ റെക്കോര്*ഡ് (ടെസ്റ്റിലെങ്കിലും) തകര്*ക്കാന്‍* കെല്**പ്പുള്ള ഒരേയൊരു താരമായിട്ടും പോണ്ടിംഗിനെ സച്ചിനുമായി താരതമ്യം ചെയ്യാതിരിക്കുന്നതിന് മറ്റു പലകാരണങ്ങളുമുണ്ടാകാം.
എങ്കിലും ഇന്ന് പാകിസ്ഥാനെ കീഴടക്കി പോണ്ടിംഗ് പിന്നിട്ടൊരു നാഴികകല്ല് സച്ചിന്* ഇനിയെത്ര ടെസ്റ്റ് കളിച്ചാലും മറികടക്കാനാവില്ല എന്നതാണ് ഇപ്പോള്‍* ഇങ്ങനെയൊരു താരതമ്യം ആവശ്യമായി വരുന്നതിന് പിന്നിലെ കാരണം. ഏറ്റവും കൂടുതല്‍* ടെസ്റ്റ് വിജയങ്ങളില്‍* പങ്കാളിയായ താരമെന്നതിനു പുറമെ ഏറ്റവും കൂടുതല്‍* വിജയങ്ങള്‍* ഓസീസിന് സമ്മാനിച്ച നായകനെന്ന റെക്കോര്*ഡും സച്ചിന്*റെ പകുതി മാത്രം പ്രതിഭയുള്ള പോണ്ടിംഗ് ഇന്ന് പിന്നിട്ടു.
90 കളുടെ മധ്യത്തില്‍* ഓസീ*നായി അരങ്ങേറിയതു മുതല്‍* 93 ടെസ്റ്റ് വിജയങ്ങളിലാണ് പോണ്ടിംഗ് തന്*റെ സാന്നിധ്യമറിയിച്ചത്. സച്ചിന്* അടങ്ങിയ ഇന്ത്യന്‍* ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍* തുടങ്ങിയ കാലം മുതല്‍* ഇതുവരെ പൂര്*ത്തീകരിച്ചത് 100 വിജയങ്ങള്‍* മാത്രമാണ്. അതിന് സച്ചിനെ മാത്രം കുറ്റം പറയുന്നതില്‍* അര്*ത്ഥമില്ലെങ്കിലും ഓസീസ് വിജയങ്ങളില്ലാം പോണ്ടിംഗിന്*റെ സംഭാവനകള്‍* എത്രമാത്രം നിര്*ണായകമായിരുന്നുവെന്ന് കണക്കുകള്‍* നോക്കുമ്പോഴാണ് സച്ചിനേക്കാള്‍* അല്ലെങ്കില്‍* സച്ചിനോളമെങ്കിലും പോണ്ടിംഗ് കേമനാണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നത്.
ഓസ്ട്രേലിയക്കായി പോണ്ടിംഗ് നേടിയത് 38 ടെസ്റ്റ് സെഞ്ച്വറികളാ*ണ് അവയില്‍* 24ഉം ടീമിന്*റെ വിജയത്തില്‍* നിര്*ണായകമായി. അതായത് പോണ്ടിംഗ് നേടിയ സെഞ്ച്വറികളില്‍* 63 ശതമാനവും ഓസീസ് വിജയത്തിന് മുതല്‍*ക്കൂട്ടായി. ഇക്കാര്യത്തില്‍* പാകിസ്ഥാന്* നായകന്* ഇന്‍**സമാം ഉള്*-ഹഖ് മാത്രമേ പോണ്ടിംഗിനു മുന്നിലുള്ളു. ഇന്‍*സ്മാം നേടിയ 25 സെഞ്ച്വറികളില്‍* 17ഉം പാകിസ്ഥാനെ ജയിപ്പിച്ചു.




Comment